- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഐപിഎസ് ഉന്നതരിൽ പലരും കൈവശപ്പെടുത്തിയിരിക്കുന്നത് മൂന്നിലധികം സർക്കാർ വാഹനങ്ങൾ; വാസ്തുശാസ്ത്രപ്രകാരം ഓഫിസ് മോടി കൂട്ടി ലക്ഷങ്ങൾ പൊടിക്കുന്നു; പൊലീസ് തലപ്പത്തെ ധൂർത്ത് നിയന്ത്രിക്കാൻ മുഖ്യമന്ത്രിയുടെ ഇടപെടൽ
തിരുവനന്തപുരം: സംസ്ഥാനത്തെ ധനസ്ഥിതി അതീവ മോശമാണെന്ന് അറിയിച്ചുകൊണ്ടാണ് പുതിയ സർക്കാർ അധികാരമേറ്റത്. അതുകൊണ്ടുതന്നെ ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവർ ചെലവ് ചുരക്കാനുള്ള കർശന നടപടികളുമായി മുന്നോട്ടുപോവുകയാണ്. അതിന്റെ ഭാഗമായി അനാവശ്യചെലവ് വരുന്നത് എവിടെയാണെന്ന് ഓരോ മന്ത്രിമാരും പഠിച്ച് മുഖ്യമന്ത്രിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്ത് വരികയാണ്.അപ്പോഴാണ് സംസഥാനത്ത് ഏറ്റവും വലിയ ധൂർത്ത് നടക്കുന്നത് പൊലീസ് തലപ്പത്തുതന്നെയാണെന്ന് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ലഭിക്കുന്നത്. സേനയിലെ ബഹുഭൂരിപക്ഷം അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതിയാൽ വീർപ്പുമുട്ടുമ്പോൾ ഐ.പി.എസ് ഉന്നതർ ധൂർത്ത് നടത്തുകയാണ്. പൊതുആവശ്യങ്ങൾക്ക് വാഹനങ്ങളില്ലാതെ പൊലീസ് സേന വീർപ്പുമുട്ടുമ്പോഴും ഐ.പി.എസ് ഉന്നതരിൽ പലരും മൂന്നിലധികം ഔദ്യോഗിക വാഹനങ്ങൾ കൈവശംവച്ചിരിക്കുകയാണ്. ഇവ പലതും തറവാട്ട് സ്വത്തുപോലെ തങ്ങളുടെ സ്വകാര്യ ആവശ്യങ്ങൾക്കായും ഉപയോഗിക്കുന്നവരുണ്ട്. മാസങ്ങൾക്ക് മുമ്പാണ് ഐ.പി.എസ് ഉന്നതർക്കെല്ലാം പുതിയ വാഹനങ്ങൾ അനുവദിച്ചത്. ഇവ മോടിപിടിപ്പിക്ക
തിരുവനന്തപുരം: സംസ്ഥാനത്തെ ധനസ്ഥിതി അതീവ മോശമാണെന്ന് അറിയിച്ചുകൊണ്ടാണ് പുതിയ സർക്കാർ അധികാരമേറ്റത്. അതുകൊണ്ടുതന്നെ ധനമന്ത്രി തോമസ് ഐസക്ക് അടക്കമുള്ളവർ ചെലവ് ചുരക്കാനുള്ള കർശന നടപടികളുമായി മുന്നോട്ടുപോവുകയാണ്. അതിന്റെ ഭാഗമായി അനാവശ്യചെലവ് വരുന്നത് എവിടെയാണെന്ന് ഓരോ മന്ത്രിമാരും പഠിച്ച് മുഖ്യമന്ത്രിക്ക് നേരിട്ട് റിപ്പോർട്ട് ചെയ്ത് വരികയാണ്.അപ്പോഴാണ് സംസഥാനത്ത് ഏറ്റവും വലിയ ധൂർത്ത് നടക്കുന്നത് പൊലീസ് തലപ്പത്തുതന്നെയാണെന്ന് റിപ്പോർട്ട് മുഖ്യമന്ത്രിക്ക് ലഭിക്കുന്നത്.
സേനയിലെ ബഹുഭൂരിപക്ഷം അടിസ്ഥാനസൗകര്യങ്ങളുടെ പരിമിതിയാൽ വീർപ്പുമുട്ടുമ്പോൾ ഐ.പി.എസ് ഉന്നതർ ധൂർത്ത് നടത്തുകയാണ്. പൊതുആവശ്യങ്ങൾക്ക് വാഹനങ്ങളില്ലാതെ പൊലീസ് സേന വീർപ്പുമുട്ടുമ്പോഴും ഐ.പി.എസ് ഉന്നതരിൽ പലരും മൂന്നിലധികം ഔദ്യോഗിക വാഹനങ്ങൾ കൈവശംവച്ചിരിക്കുകയാണ്. ഇവ പലതും തറവാട്ട് സ്വത്തുപോലെ തങ്ങളുടെ സ്വകാര്യ ആവശ്യങ്ങൾക്കായും ഉപയോഗിക്കുന്നവരുണ്ട്. മാസങ്ങൾക്ക് മുമ്പാണ് ഐ.പി.എസ് ഉന്നതർക്കെല്ലാം പുതിയ വാഹനങ്ങൾ അനുവദിച്ചത്. ഇവ മോടിപിടിപ്പിക്കാൻ പതിനായിരങ്ങൾ ചെലവിട്ട ഉദ്യോഗസ്ഥരും സേനയിലുണ്ട്. പുതിയ വാഹനത്തിൽ തൃപ്തരല്ലാത്തവർ മുന്തിയ ഇനം വാഹനങ്ങൾക്കായും ശ്രമിക്കുന്നുണ്ട്.
എന്നാൽ ഇനി പുതിയ വാഹനങ്ങൾ ഒന്നും അനുവദിക്കേണ്ടെന്നാണ് സർക്കാർ തീരുമാനം. പല ഉയർന്ന ഉദ്യോഗസ്ഥരും കുത്തകയാക്കിവച്ച വാഹനങ്ങൾ തിരിച്ചെടുത്ത് തുആവശ്യങ്ങൾക്കായി ഉപയോഗിക്കണമെന്ന് മുഖ്യമന്ത്രിയിപ്പോൾ വാക്കാൻ നിർദ്ദേശം നൽകിയിരക്കയാണ്. പുതുതായി സ്ഥലംമാറ്റം ലഭിച്ച ഉദ്യോഗസ്ഥർ വാസ്തുശാസ്ത്രപ്രകാരം ഓഫിസ് മോടിപിടിപ്പിക്കുന്നത് സർക്കാറിന് വൻബാധ്യതയാണ് വരുത്തുന്നത്.
അടുത്തിടെ സുപ്രധാന തസ്തികയിൽ നിയമനം ലഭിച്ച ഉദ്യോഗസ്ഥ ഓഫിസിൽ സൗകര്യം പോരെന്ന കാരണത്താൽ പുതിയ ഓഫിസ് തേടുകയാണ്. നിലവിലെ ഓഫിസ് കെട്ടിടത്തിൽ മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥന്റെ ഓഫിസും പ്രവർത്തിക്കുന്നു. ഇവിടെ കാറുകൾ തിരിക്കുന്നതിന് ബുദ്ധിമുട്ടാണെന്ന് പറഞ്ഞാണ് പുതിയകെട്ടിടം അന്വേഷിക്കുന്നത്. സർക്കാർ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ നോക്കിയെങ്കിലും 'വാസ്തു' ശരിയല്ലാത്തതിനാൽ വേണ്ടെന്ന് വച്ചു. നഗരമധ്യത്തിൽ സ്വകാര്യകെട്ടിടം വാടകക്കെടുക്കാനുള്ള നീക്കമാണത്രെ.
സ്ഥലപരിമിതിയെന്ന് പറയുമ്പോഴും സെറിമോണിയൽ ഡ്രിൽ ഉൾപ്പെടെയുള്ള ചടങ്ങുകൾക്ക് സൗകര്യമൊരുക്കാനാണ് പുതിയ ഓഫിസ് തേടുന്നതെന്നാണ് ലഭ്യമാകുന്ന വിവരം. ഉന്നതഉദ്യോഗസ്ഥർ ഓഫിസിൽനിന്ന് പുറപ്പെടുമ്പോഴും തിരിച്ചത്തെുമ്പോഴും പൊലീസുകാർ നൽകുന്ന ഗ്രൂപ് സല്യൂട്ടാണ് സെറിമോണിയൽ ഡ്രിൽ. പൊലീസ് ആസ്ഥാനത്ത് ഇത് പതിവാണ്. ക്രമസമാധാനപാലനത്തിന് പോലും ജീവനക്കാർ ലഭ്യമല്ലാത്തപ്പോഴാണ് ഇതിനൊക്കെ പൊലീസുകാരെ നിയോഗിക്കുന്നത്. ഈ പരിപാടി അടിയന്തിരമായി നിർത്തണമെന്ന് ഇടതു അനുകൂല പൊലീസ് സംഘടനകൾ മുഖ്യന്ത്രിക്ക് നേരത്തെ നിവേദനം നൽകിയിരുന്നു.
പുതിയ സർക്കാർ അധികാരമേറ്റശേഷവും, മന്ത്രിമാർ ഉപയോഗിക്കുന്നത് മുന്മന്ത്രിമാർ ഉപയോഗിച്ച വാഹനങ്ങൾ തന്നെയാണ്. മന്ത്രിമന്ദിരങ്ങൾ മോടിപിടിപ്പിക്കുന്നതിനും നിയന്ത്രണങ്ങൾ കൊണ്ടുവന്നു. ഇതൊന്നും ബാധകമല്ളെന്ന മട്ടിലാണ് പൊലീസ് ഉന്നതരുടെ പ്രവർത്തികൾ. എന്നാൽ ഇനി ഇതൊന്നും വകവച്ച് കൊടുക്കേണ്ടതില്ളെന്നും കർശനമായ നിയന്ത്രണങ്ങൾ പാലിക്കണമെന്നുമാണ് ആഭ്യന്തര വകുപ്പിന്റെ തീരുമാനം.