- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുണ്ടാസംഘത്തിന്റെ പിൻബലത്തോടെ കൊച്ചിയിൽ തഴച്ചു വളർന്ന റിയൽ എസ്‌റ്റേറ്റ് മാഫിയയുടെ കഥ ഞെട്ടിക്കുന്നത്; മിക്കയിടങ്ങളിലും ഏജൻരുമാരായി ലാഭം കൊയ്യുന്നത് സിപിഐ(എം) പ്രാദേശിക നേതാക്കൾ; മാഫിയയെ നിയമന്ത്രിച്ചത് വൻ വ്യവസായികളും ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥരും; പൊലീസിന്റെ റോൾ ക്വട്ടേഷൻ സംഘത്തിന്റേതിന് തുല്യം
കൊച്ചി: റിയൽ എസ്‌റ്റേറ്റ് മാഫിയ തഴച്ചുവളരുന്നത് രാഷ്ട്രീയക്കാരുടെ പിന്തുണയോടെ. കൊച്ചിയിൽ ഗുണ്ടാസംഘങ്ങൾ റിയൽ എസ്‌റ്റേറ്റ് മാഫിയയെ എതിർക്കുന്നവരെ കൈകാര്യം ചെയ്യുമ്പോൾ ഒത്തുതീർപ്പുകാരുടെ വേഷത്തിൽ രാഷ്ട്രീയക്കാരെത്തും. കൊച്ചിയിൽ രണ്ട് കേസുകളിൽ സിപിഐ(എം) നേതാക്കൾപ്പ് ബന്ധമുണ്ടെന്ന വാർത്തകൾ വരുന്നതിനിടെയാണ് പുതിയ വിവരങ്ങൾ പൊലീസിന് കിട്ടുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വർഷത്തിനിടെ നടന്ന വൻ റിയൽ എസ്‌റ്റേറ്റ് ഇടപാടുകൾ അന്വേഷിക്കാനിറങ്ങിയ ഗുണ്ടാവിരുദ്ധ സ്‌ക്വാഡിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മുതിർന്ന ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ പോലും ലോബിയുടെ ഭാഗമാണ്. എതിർപ്പുമായെത്തുന്ന ഉദ്യോഗസ്ഥരെ ചതിക്കുഴിയിൽ വീഴ്‌ത്തും. ഇതോടെ എത്രവലിയ ഉദ്യോഗസ്ഥനായാലും മാഫിയകൾക്ക് വേണ്ടി നിലകൊള്ളു. ഐ.എ.എസ്ഐ.പി.എസ് ഉദ്യോഗസ്ഥർ വരെ ഗുണ്ടകൾ ഉൾപെട്ട റിയൽ എസ്‌റ്റേറ്റ് മാഫിയക്ക് ഒത്താശ ചെയ്തിരുന്നതായാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം നൽകുന്ന വിവരം. എന്നാൽ ഇക്കാര്യങ്ങളിൽ ഒന്നും അന്വേഷണം നടക്കാൻ സാധ്യതയില്ല. അനധികൃതമായി നിലം നികത്ത
കൊച്ചി: റിയൽ എസ്‌റ്റേറ്റ് മാഫിയ തഴച്ചുവളരുന്നത് രാഷ്ട്രീയക്കാരുടെ പിന്തുണയോടെ. കൊച്ചിയിൽ ഗുണ്ടാസംഘങ്ങൾ റിയൽ എസ്‌റ്റേറ്റ് മാഫിയയെ എതിർക്കുന്നവരെ കൈകാര്യം ചെയ്യുമ്പോൾ ഒത്തുതീർപ്പുകാരുടെ വേഷത്തിൽ രാഷ്ട്രീയക്കാരെത്തും. കൊച്ചിയിൽ രണ്ട് കേസുകളിൽ സിപിഐ(എം) നേതാക്കൾപ്പ് ബന്ധമുണ്ടെന്ന വാർത്തകൾ വരുന്നതിനിടെയാണ് പുതിയ വിവരങ്ങൾ പൊലീസിന് കിട്ടുന്നത്. സംസ്ഥാനത്ത് കഴിഞ്ഞ മൂന്നു വർഷത്തിനിടെ നടന്ന വൻ റിയൽ എസ്‌റ്റേറ്റ് ഇടപാടുകൾ അന്വേഷിക്കാനിറങ്ങിയ ഗുണ്ടാവിരുദ്ധ സ്‌ക്വാഡിന് ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങളാണ്. മുതിർന്ന ഐഎഎസ്-ഐപിഎസ് ഉദ്യോഗസ്ഥർ പോലും ലോബിയുടെ ഭാഗമാണ്. എതിർപ്പുമായെത്തുന്ന ഉദ്യോഗസ്ഥരെ ചതിക്കുഴിയിൽ വീഴ്‌ത്തും. ഇതോടെ എത്രവലിയ ഉദ്യോഗസ്ഥനായാലും മാഫിയകൾക്ക് വേണ്ടി നിലകൊള്ളു.
ഐ.എ.എസ്ഐ.പി.എസ് ഉദ്യോഗസ്ഥർ വരെ ഗുണ്ടകൾ ഉൾപെട്ട റിയൽ എസ്‌റ്റേറ്റ് മാഫിയക്ക് ഒത്താശ ചെയ്തിരുന്നതായാണ് പൊലീസ് രഹസ്യാന്വേഷണ വിഭാഗം നൽകുന്ന വിവരം. എന്നാൽ ഇക്കാര്യങ്ങളിൽ ഒന്നും അന്വേഷണം നടക്കാൻ സാധ്യതയില്ല. അനധികൃതമായി നിലം നികത്തി കൊച്ചിയുടെ അഭിമാനമായ ആഡംബര ഫ്ളാറ്റ് പണിയുന്നതിനു സഹായമൊരുക്കിയ ഐ.എ.എസ് ഉദ്യോഗസ്ഥന് മറൈൻ ഡ്രൈവിനു സമീപം ലഭിച്ചത് രണ്ടു ഫ്ളാറ്റുകളാണ്. ഇക്കാര്യം വിജിലൻസിന്റെ ശ്രദ്ധയിൽപ്പെടുത്താനാണ് തീരുമാനം. അന്വേഷണം നടന്നാൽ ഈ ഉദ്യോഗസ്ഥൻ കുടുങ്ങും. ബിനാമികളുടെ പേരിൽ മാഫിയയിൽ നിന്ന് സ്വത്ത് നേടിയവരും നിരവധിയാണ്. നിലവിൽ പൊലീസിന്റെ കണക്കുപ്രകാരം 2600 ഗുണ്ടകളാണത്രെ സംസ്ഥാനത്തുള്ളത്. അവരിൽ പത്തിലൊന്നിന്റെ പേരിൽപോലും ഗുണ്ടാനിയമം പ്രയോഗിക്കപ്പെട്ടിട്ടില്ല.
കൊച്ചിയിൽ സിറ്റി പൊലീസിന്റെ കണക്കിൽപെട്ട 77 ഗുണ്ടകളുണ്ട്. ന്യൂജനറേഷൻ ക്വട്ടേഷൻ സംഘങ്ങളടക്കം നിലവിൽ നൂറ്റമ്പതിലേറെ ആളുകൾ ലിസ്റ്റിലുണ്ട്. എന്നാൽ ഇവർക്കെതിരെ ചെറുവിരൽ പോലും ആരും അനക്കില്ല. വിവാദങ്ങളുണ്ടാകുമ്പോൾ മാത്രമായി അന്വേഷണം ഒതുങ്ങും. ഇതും ഗുണ്ടാ സംഘങ്ങൾ തഴച്ചുളരുന്നതിന് കാരണമാകും. ഗുണ്ടകളിൽ ഭൂരിഭാഗം പേരും ക്വട്ടേഷൻ ഇടപാടുകൾ നിർത്തി റിയൽ എസേ്റ്ററ്റ്, മണ്ണുമാഫിയ, ബ്ലേഡ് മാഫിയ, സ്പിരിറ്റു ലോബി തുടങ്ങിയ മേഖലകളിലേക്ക് ചേക്കേറിയതായി വിവരം ലഭിച്ചതിനെ തുടർന്നാണ് അന്വേഷണം ഈ മേഖലകളിലേക്കും വ്യാപിപ്പിച്ചത്. ഇത്തരത്തിൽ മൂന്നു വർഷത്തിനിടെ നടന്ന എല്ലാ ഇടപാടുകളുടേയും വിവരങ്ങൾ ഗുണ്ടാസ്‌ക്വാഡ് പരിശോധിക്കുന്നുണ്ട്.
സിനിമ ബന്ധമുള്ള മയക്കുമരുന്നു മാഫിയത്തലവൻ ഉൾപ്പെടേണ്ടിയിരുന്ന മൂന്നു കേസുകൾ തേച്ചുമാച്ചു കളഞ്ഞത് ഉന്നത ഐ.പി.എസ് ബന്ധത്തെ തുടർന്നാണ്. അടുത്തിടെ വിരമിച്ച ഉന്നത ഉദ്യോഗസ്ഥനും മറ്റൊരു ഐ.പി.എസ് മേധാവിയുമാണ് ഇതിനു നേതൃത്വം നൽകിയത്. കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽ നടന്ന മയക്കു മരുന്നു വേട്ടക്കിടെ കണ്ടെത്തിയ കഞ്ചാവിന്റെയും മയക്കുമരുന്നിന്റെയും അളവിൽ കൃത്രിമം കാണിച്ചെന്നും വിവരമുണ്ട്. ഇത് കണ്ടെത്തിയ ഉദ്യോഗസ്ഥനെ പൊലീസിൽ ഒറ്റപ്പെടുത്തിയും വാർത്തയായി. ഒരു പൊലീസ് ഉദ്യോഗസ്ഥൻ മാത്രം വിചാരിച്ചതുകൊണ്ടാണ് ലേമെറിഡിയന്റെ പേര് പുറത്തുവന്നത്. പത്തനംതിട്ടയിലെ ക്വാറി മാഫിയയ്‌ക്കെതിരെ നിലപാട് എടുത്ത ഐപിഎസുകാരനും മാഫിയയുടെ കടന്നാക്രമത്തിൽ വിജിലൻസ് കേസിൽ പ്രതിയായി.
വിദേശ വ്യവസായികളുടെ കുടിപ്പകയെ തുടർന്ന് കാക്കനാട് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയ സംഭവവും ക്വട്ടേഷൻ ബന്ധമുള്ള മറ്റൊരു ഐ.പി.എസ് ഉദ്യോഗസ്ഥനാണ് ഒതുക്കിയത്. സിപിഐ(എം) ഏര്യാ സെക്രട്ടറിയായ സക്കീർ ഹൂസൈനും ഈ കേസിൽ പ്രതിയായി. സിപിഐ(എം) സംസ്ഥാന കമ്മറ്റി അംഗത്തിന്റെ പേരും ചർച്ചയായി. ഇതിനനൊപ്പമാണ് ഐപിഎസ് ഉദ്യോഗസ്ഥന്റെ പേര് പുറത്തുവരുന്നത്. ഈ ഉദ്യോഗസ്ഥന്റെ പണമിടപാടുകൾ വെളിപ്പെടുത്താൻ തയ്യാറാണെന്ന് കൊച്ചിയിലെ ഗുണ്ട തന്നെ പരസ്യമായി പറയുന്നു. എന്നാൽ പൊലീസിന് മാത്രം ഈ ഉദ്യോഗസ്ഥനെതിരെ ഒന്നും ചെയ്യാനാകുന്നില്ല. അതായതുകൊച്ചിയിലെ വ്യവസായികളുടെ പ്രശ്‌നങ്ങളിൽ ഇടപെടുന്ന സംവിധാനമാണ് പൊലീസ് ഇവിടെ. ക്വട്ടേഷൻകാരെ പോലെ വ്യവാസികളുടെ പ്രശ്‌നങ്ങൾ ഏറ്റെടുക്കുന്നു. ഭീഷണിയിലൂടെ പരിഹാരവും എത്തിക്കുമെന്നാണ് രഹസ്യാന്വേഷണ പൊലീസിന്റെ കണ്ടെത്തൽ.
കഴിഞ്ഞ അഞ്ചു വർഷത്തിനിടെ കൊച്ചിയിൽ നടന്നത് 8 ഗുണ്ടാ ആക്രമണങ്ങളാണ്. തിരുവനന്തപുരത്ത് 40 ആക്രമണങ്ങൾ നടന്നു. കൊല്ലം 5, ആലപ്പുഴ 18, ഇടുക്കി 2, തൃശൂർ 8, കാസർഗോഡ് 2 എന്നിങ്ങനെയാണ് പൊലീസിന്റെ റെക്കോർഡിലുള്ള ആക്രമണങ്ങളുടെ കണക്കുകൾ. കഴിഞ്ഞ അഞ്ചു വർഷത്തിനിടെ ഇത്തരം ആക്രമണങ്ങളിൽ കൊല്ലപ്പെട്ടത് 16 പേരാണ്. 69 പേർക്ക് പരുക്കേറ്റു. 77 കേസുകളിലായി 434 പേരെ പ്രതിയാക്കി. 395 പേരെ അറസ്റ്റു ചെയ്തു. 103പേരെ ഗുണ്ടാ ലിസ്റ്റിൽ പെടുത്തി, 9 പേർ ശിക്ഷിക്കപ്പെട്ടു.
വ്യാജവാറ്റുകാർ, കള്ളനോട്ട് നിർമ്മിക്കുന്നവർ, പരിസ്ഥിതി വിധ്വംസകർ, ഡിജിറ്റൽ ഡാറ്റയും പകർപ്പവാകാശവും അപഹരിക്കുന്നവർ, മയക്കുമരുന്ന് കുറ്റവാളികൾ, വാടക ചട്ടമ്പി, റൗഡി, അസാന്മാർഗിക കുറ്റവാളികൾ, വസ്തുകൈയേറ്റക്കാർ തുടങ്ങിയവരാണ് നിലവിൽ കാപ്പാ ആക്ടിന് പരിധിയിൽ വരുന്നവർ. കാപ്പാ ആക്ട് ചുമത്തപ്പെടുന്നവരെ ഒളിവിൽ പാർപ്പിക്കുന്നവർക്കെതിരെ മൂന്നുമാസംമുതൽ ഒരുവർഷംവരെ തടവും 1000 രൂപ പിഴയും ഈടാക്കാനുള്ള വ്യവസ്ഥ അതേപടി നിലനിർത്തിയിട്ടുണ്ട്.