- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ആ മാസ്ക് വെക്കാൻ കാണിച്ച വലിയ മനസ്സ് നമ്മൾ കാണാതെ പോകരുത്; 'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ..': കേരളാ പൊലീസിന്റെ ബോധവൽക്കരണ വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ
തിരുവനന്തപുരം: 'തെറ്റ് ചെയ്യാത്തവർ പേടിക്കേണ്ടതില്ല ഗോപൂ' എന്ന തലക്കെട്ടോടെയാണ് കേരള പൊലീസ് ഫേസ്ബുക്കിൽ പങ്കുവച്ച വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലാകുന്നു.
മൂന്ന് പേർ ഒരു ബൈക്കിൽ മാസ്കും ഹെൽമെറ്റും ഇല്ലാതെ പോകുന്നു. പെട്ടെന്ന് ഇവർ ബൈക്ക് തിരിച്ച് മുന്നായി ചിതറുന്നു. ബൈക്ക് ഓടിച്ചയാൾ ബൈക്കിൽ തന്നെ പോയി. രണ്ടാമത്തെയാൾ കുറച്ച് മുന്നോട്ട് വന്ന ശേഷം ഓടിപ്പോകുന്നു. മൂന്നാമത്തെയാൾ പതിയെ നടന്നിട്ട് മാസ്ക് മുഖത്ത് വയ്ക്കുന്നു. പിന്നാലെ ഇതാ വരുന്നു കേരള പൊലീസ്..
സാമൂഹിക ബോധവൽക്കരണത്തിന്റെ ഭാഗമായാണ് കേരള പൊലീസ് ഫേസ്ബുക്കിൽ വിഡിയോ പങ്കുവച്ചത്. ഈ വിഡിയോ ഇപ്പോൾ വൈറലാണ്.
35 സെക്കൻഡ് മാത്രമുള്ള സിസിടിവി ദൃശ്യമാണിത്. ഒന്നും അറിയാത്തതു പോലെ മാസ്ക് എടുത്തുവച്ച് നടക്കുന്ന അതിലെ അവസാനത്തെയാളെയാണ് പലരും പ്രകീർത്തിക്കുന്നത്. 'ആ മാസ്ക് വെക്കാൻ കാണിച്ച വലിയ മനസ്സ് നമ്മൾ കാണാതെ പോകരുത്', 'ആ ചേട്ടന്റെ നടത്തം കാണുമ്പോൾ ഹിറ്റ്ലറിൽ മമ്മൂട്ടിയെ കാണുമ്പോൾ ജഗദീഷ് ചേട്ടൻ നടക്കണ പോലെ തോന്നിയത് എനിക്ക് മാത്രാണോ' തുടങ്ങി നീളുന്നു കമന്റുകൾ.
ന്യൂസ് ഡെസ്ക്