ഗ്ലോബൽ കേരള പ്രവാസി അസ്സോസ്സിയേഷന്റെ കുവൈത്ത് ചാപ്റ്റർ 2018-19വർഷത്തേക്കുള്ള സാൽമിയ, ഹവല്ലി ഏരിയ കമ്മറ്റികൾ രൂപീകൃതമായി.ഗ്ലോബൽ കേരള പ്രവാസി അസ്സോസ്സിയേഷന്റെ സാൽമിയ സോൺ മീറ്റിങ് മാർച്ച് 2നുസാൽമിയ റെഡ് ഫ്‌ളൈം ഹാളിൽ വിപുലമായ് സംഘടിപ്പിച്ചു. 2018-19 വർഷത്തേക്കുള്ളസാൽമിയ, ഹവല്ലി ഏരിയ കമ്മറ്റികൾ രൂപീകൃതമായി.

മുൻപ് കേരള പ്രവാസി വെൽഫെയർഅസ്സോസ്സിയേഷൻ (KPWA)എന്ന പേരിൽ രൂപീകരിച്ച സംഘടനയുടെ നാട്ടിലെ ഗ്ലോബൽ കേരളപ്രവാസി അസ്സോസ്സിയേഷന്റെ (GKPA) സൊസൈറ്റി രൂപീകൃതമായ ശേഷം ഉള്ള പ്രഥമമീറ്റിങ് ആയിരുന്നു കുവൈത്തിൽനടന്നത്.സാൽമിയ കോർഡിനേറ്റർ ജിനു ഫിലിപ്പ് സ്വാഗതം ആശംസിച്ച യോഗത്തിൽ ചാപ്റ്റർപ്രസിഡന്റും കോർ അഡ്‌മിൻ ചെയർമാനുമായ മുബാറക്ക് കാമ്പ്രത്ത് അധ്യക്ഷതവഹിച്ചു.

കൊല്ലം ഐക്കരക്കോണത്ത് ആത്മഹത്യ ചെയ്ത സുഗതൻ എന്ന പ്രവാസിയുടെ മരണം നമുക്കൊരു വലിയ പാഠമാണു എന്നും സുഗതന്റെ സ്വപ്നം ആയ ആ വർക്ക് ഷോപ്പ് നമ്മുടെആഗോള സംഘടന ഏറ്റെടുത്ത് പൂർത്തിയാക്കണം എന്നും മുബാറക്ക് ഉണർത്തിച്ചു. സെക്രെട്ടറി റെജി ചിറയത്ത് , പ്രവാസികൾ വരുമാനത്തിൽ നിന്നുംനീക്കിയിരുപ്പുകൾ ബാക്കിയാക്കി സ്വയം പുനരധിവാസത്തിനു തയ്യാറെടുക്കേണ്ടതുണ്ട്എന്ന് സദസ്സിനെ ബോധ്യപ്പെടുത്തി. തിരിച്ച് പോകാൻ തയ്യാടെടുക്കും വിധം പ്രവാസലോകത്ത് സാധ്യതകൾ കുറഞ്ഞു വരുന്നത് നാം ദീർഘവീക്ഷണത്തോടെ കാണേണ്ടതുണ്ട്എന്ന് വൈസ് പ്രസിഡന്റ് പ്രേംസൺ കായംകുളം അറിയിച്ചു.

പ്രവാസിപുനരധിവാസം, രാ്ര്രഷ്ടീയ സാമുദായിക വ്യത്യാസമില്ലാതെ ഒരുമിച്ച് നിൽക്കേണ്ടതിന്റെയും പരസ്പരം പിന്തുണച്ച് നിൽകേണ്ടതിന്റെയും ആവശ്യത്തിൽനിന്നുകൊണ്ട് കോർ അഡ്‌മിൻ സൂസൻ മാത്യു, ഹവല്ലി കോർഡിനേറ്റർ വനജരാജൻ, സാൽമിയ കോർഡിനറ്റർ രാജൻ , ജോയിന്റ് സെക്രെട്ടറിമാരായ സെലിൻ , അംബിക മുകുന്ദൻ, എം.കെ. പ്രസന്നൻ, അഷറഫ് മലപ്പുറം, ഉല്ലാസ്, നന്മപ്രസിഡന്റ് സലീം എം.എ, ജോയിന്റ് ട്രഷറർ റോസ് മേരി ജോൺ എന്നിവർ ആശംസകൾഅർപ്പിച്ചു.

തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ 2018-19 വർഷത്തെക്കുള്ള 7 അംഗ സാൽമിയ ഏരിയകമ്മറ്റിയും, 9 അംഗ ഹവല്ലി ഏരിയ കമ്മറ്റിയും നിലവിൽ വന്നു.സാൽമിയ ഏരിയയുടെ കൺവീനർ ആയി പ്രമോദ്, സെക്രെട്ടറിയായ് സന്തോഷ്,ട്രഷറർ ആയ് സജിമോൻ ജോസഫ്, കമ്മറ്റിഎക്‌സിക്യൂട്ടിവ് അംഗങ്ങളായ് സാനു, സിനിമോൾ, സുമയ്യ എന്നിവരെയും തിരഞ്ഞെടുത്തു.ഹവല്ലി ഏരിയയുടെ കൺവീനർ ആയി . മുഹമ്മദ് എടശ്ശേരി, സെക്രെട്ടറിയായ് ജലീൽ, ട്രഷറർ ആയി ശകുന്ദള, കമ്മറ്റി എക്‌സിക്യൂട്ടിവ് അംഗങ്ങളായ്സുമേഷ്,രഘുനാഥ്, ഹബീബ് റഹ്മാൻ രജനി രാജു, ജയശ്രീ, ഷാലു എന്നിവരെയും തിരഞ്ഞെടുത്തു.

വരാനിരിക്കുന്ന പ്രവാസി ചരിത്രത്തിൽ ഒരു നിർണ്ണായക പങ്ക് വഹിക്കും വിധം ഈ കട്ടായ്മ വളർന്ന് വരട്ടെ എന്ന ആശംസകളോടെ ട്രഷറർ അനിൽ ആനാട് നന്ദി പ്രകാശനംനടത്തി.