ഗ്ലോബൽ കേരള പ്രവാസി അസ്സോസ്സിയേഷന്റെ ഫർവാനിയ സോൺ മീറ്റിങ് മാർച്ച് 9ന് ഫർവാനിയ ബ്ലോക്ക് 1 , സിമ്‌സ് പ്രയർ ഹാളിൽ സംഘടിപ്പിക്കുകയും 2018-19വർഷത്തേക്കുള്ള ഫർവാനിയ , ഖൈത്താൻ ഏരിയ കമ്മറ്റികൾ രൂപീകരിക്കുകയും ചെയ്തു.ഏപ്രിൽ 27നു നടക്കുന്ന വാർഷിക ദിനത്തിനായുള്ള ഗ്രീൻ ലീഫ് റെസ്റ്ററന്റ് കമ്പനിസ്‌പോൺസർ ചെയ്ത റാഫിൾ സമ്മാന കൂപ്പൺ ഔദ്യോഗിക പ്രകാശനോൽഘാടനം പൂർത്തിയായി.

ഖൈത്താൻ ഏരിയയിലേക്ക് ജയകുമാർ- കൺവീനർ, അമീൻ സെക്രെട്ടറി , സന്തോഷ് ട്രഷർ ആയും മുസ്തഫ, ഗിരീഷ് എന്നിവർ എക്‌സിക്യൂട്ടിവ് അംഗങ്ങളായും 5അംഗ കമ്മറ്റി തിരഞ്ഞെടുക്കപ്പെട്ടു.ഫർവാനിയ ഏരിയയിലേക്ക് അശോകൻ - കൺവീനർ, അഭിലാഷ് സെക്രെട്ടറി ,ബിനു യോഹന്നാൻ ട്രഷർ ആയും ഗീവർഗീസ് തോമസ്, ബെന്നറ്റ് ടി കെ, രഞ്ജിത്ത് കെ ആർ,അനു മാത്യു , തോമസ് ചാക്കോ , മയ്യേരി അബൂബക്കർ, രാധാകൃഷ്ണൻ , എൻ കെ റഫീഖ്ഉസ്മാൻ എന്നിവർ എക്‌സിക്യൂട്ടിവ് അംഗങ്ങളായും 11 അംഗ കമ്മറ്റിതിരഞ്ഞെടുക്കപ്പെട്ടു.

GKPA ജോയിന്റ് ട്രഷറർ റോസ് മേരി സ്വാഗതം ആശംസിച്ച ചടങ്ങിൽ ,പ്രസിഡന്റ് മുബാറക്ക് അധ്യക്ഷത വഹിച്ചു. സെക്രെട്ടറി റെജി ചിറയത്ത്സംഘടനാ പ്രവർത്തനങ്ങളും പ്രോഗ്രാം കൺവീനർ എം കെ പ്രസന്നൻ വരാനിരിക്കുന്നവാർഷികാഘോഷ പരിപാടികളും വിശദീകരിച്ചു. സൂസൻ മാത്യു ആശംസകൾ അർപ്പിച്ചു.ജോയിന്റ് സെക്രട്ടറി അഷറഫ് പങ്കെടുത്തവർക്ക് നന്ദി അറിയിച്ചു.