മെൽബൺ: മെൽബണിലെ 14 ക്രിക്കറ്റ് ടീമുകളുടെ കൂട്ടായ്മ ആയ  കേരള പ്രിമീയർ ലീഗ് (KPL) ഓസ്‌ട്രേലിയ സൺഡേ ലീഗ് രണ്ടാം സീസണിലേക്ക് കടക്കുന്നു. ആദ്യ വർഷത്തെ പാഠങ്ങൾ ഉൾക്കൊണ്ടുകൊണ്ട് കൂടുതൽ വിപുലമായാണ് രണ്ടാം സീസൺ പ്ലാൻ ചെയ്തിരിക്കുന്നത്. ഒക്ടോബർ, നവംബർ, ഡിസംബർ മാസങ്ങളിലായി മെൽബണിലെ മൂന്നു ഗ്രൗണ്ടുകളിൽ ആയി ഞായറാഴ്ചകളിൽ അറുപതോളം മൽസരങ്ങൾ നടക്കും. ക്രാൻബേൺ, ഓക്‌ലി, മിൽ പാർക്ക് എന്നിങ്ങനെ മെൽബണിന്റെ വിവിധ ഭാഗങ്ങളിൽ ഉള്ള മൂന്നു ഗ്രൌണ്ട്കളിൽ ഓരോ ഞായറാഴ്ചയും ആറു മത്സരങ്ങൾ നടക്കും.

കളിക്കുന്ന ടീമുകൾ തന്നെ ലീഗിന്റെ എല്ലാ കാര്യങ്ങളും നിയന്ത്രിക്കുന്ന രീതിയിൽ ആണ് കേരള പ്രിമീയർ ലീഗ് ഓസ്‌ട്രേലിയ വിഭാവനം ചെയ്തിരിക്കുന്നത്.  കേരള പ്രിമീയർ ലീഗും ആയി ബന്ധപ്പെട്ട എല്ലാ വിവരങ്ങളും അടങ്ങുന്ന www.keralapremierleague.com.au എന്ന വെബ്‌സൈറ്റും ഒരുക്കിയിട്ടുണ്ട്. എല്ലാ ടീമുകളെ പറ്റി ഉള്ള വിവരങ്ങളും, ഓരോ ടീമിലെ കളിക്കാരെ പറ്റി ഉള്ള വിവരങ്ങളും, എല്ലാ സീസണിലെയും മത്സരങ്ങളുടെ ഫലങ്ങളും കേരള പ്രിമീയർ ലീഗ് വെബ് സൈറ്റിൽ ലഭ്യമാണ്.. ഓരോ കളിക്കാരന്റെയും. ടീമിന്റെയും മുഴുവൻ പ്രകടങ്ങളും KPL വെബ്‌സൈറ്റിൽ ലഭ്യമാകും. സെപ്റ്റംബർ 19 നു നടക്കുന്ന സീസൺ 2 ഉത്ഘാടന ചടങ്ങിൽ KPL വെബ്‌സൈറ്റ് ഔദ്യോഗികമായി പ്രകാശനം ചെയ്യും. KPL സീസൺ 2 ന്റെ ഉത്ഘാടന ചടങ്ങിന്റെ ടിക്കറ്റ് വിതരണം KPL സെക്രട്ടറി ടിന്റു രാധാകൃഷ്ണൻ വിക്ടോറിയ പ്രമീയറിന്റെ സ്പോർട്സ് ഉപദേഷ്ടാവ് ജസ്വിന്ധർ സിന്ദുവിനെ നൽകിക്കൊണ്ട് പ്രകാശനം ചെയ്തു.

Planet Insurance ആണ് ടൈറ്റിൽ സ്‌പോൻസർ. Dr Rajeshwary Nair, Event Star Catering എന്നിവർ ആണ് കേരള പ്രിമീയർ ലീഗ് രണ്ടാം സീസണിലെ ഒഫീഷ്യൽ പാർട്ട്‌നേർസ്. Petals Studio മീഡിയ പാർട്ട്‌നറും. Western Tigers, Soorya Sports Club A, Sooray Sports Club B, Udaya Sports Club, Dandenong Royals, Dandenong Rangers, FMCC Frankstone, Team Huntingdale, AMC tSrikers, tSrikers XI, TS XI, Melbourne Panthers, Johnnie Walkers, Melbourne Brothers എന്നീ 14 ടീമുകൾ ആണ് മത്സരിക്കുന്നത്. മൂന്ന് മാസങ്ങളിലായി അറുപതോളം മൽസരങ്ങൾ മത്സരങ്ങൾ ഉള്ള  കേരള പ്രിമീയർ ലീഗ് ഓസ്‌ട്രേലിയ ഓസ്‌ട്രേലിയയിലെ ഏറ്റവും വലിയ മലയാളീ സ്‌പോര്ട്‌സ് ഇവന്റ് ആണ്. 14 ടീമുകളുടെ പ്രതിനിധികളും, മലയാളീ അസോസിയേഷൻ ഓഫ് വിക്ടോറിയയുടെ സ്‌പോര്ട്‌സ് കമ്മിറ്റി മെമ്പർമാരും ചേർന്ന ഒരു ബോഡി ആണ് KPL മത്സരങ്ങൾ നടത്തുന്നത്.