- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഏഴു വകുപ്പുകളിൽ നിന്നു മാത്രമായി പിരിച്ചെടുക്കാനുള്ളത് 11,327.82 കോടി; ഖജനാവിലുള്ളത് 924.52 കോടി മാത്രം: കാശില്ലാതെ സർക്കാർ ഊർധ്വൻ വലിക്കുന്നതിന് കാരണം ഇതാ
പത്തനംതിട്ട: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വാരിവലിച്ചു ചെലവിട്ട് സർക്കാർ ഖജനാവ് കാലിയാകുമ്പോൾ കേന്ദ്രത്തിനു മുന്നിൽ കൈ നീട്ടുന്ന പതിവാണ് നമ്മുടെ ഭരണകർത്താക്കൾക്കുള്ളത്. സ്വജനപക്ഷപാതിത്വം ഒഴിവാക്കി ശക്തമായ നിലപാട് എടുത്താൽ ഒറ്റ ദിവസം കൊണ്ട് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തീർന്നു കിട്ടും. സർക്കാർ ഖജനാവിൽ നിക്ഷേപമായി 924.52 കോടി രൂപ മാത്രമുള്ളപ്പോൾ ഏഴു വകുപ്പുകളിൽ നിന്നുമാത്രം നികുതിയിനത്തിലും അല്ലാതെയും സർക്കാരിനു പിരിച്ചെടുക്കാനുള്ളത് 11,327.82 കോടിയിലധികം രൂപയാണ്. വിവരാവകാശ രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. വാണിജ്യ നികുതി വകുപ്പാണ് ഏറ്റവും കൂടുതൽ തുക നികുതി ഇനത്തിലും റവന്യൂ റിക്കവറി ഇനത്തിലും പിരിച്ചെടുക്കാനുള്ളത്. വാണിജ്യ നികുതി വകുപ്പ് 6552.43 കോടി രൂപയും, വൈദ്യുതി ചാർജ് കുടിശിക ഇനത്തിൽ വൈദ്യുതി വകുപ്പ് 1964.12 കോടി രൂപയും പിരിച്ചെടുക്കാനുണ്ട്. ഗതാഗത വകുപ്പ്, മോട്ടോർ വാഹന വകുപ്പ് നികുതി കുടിശ്ശിക ഇനത്തിൽ 1321.82 കോടി രൂപയും, കേരള വാട്ടർ അഥോറിറ്റി കുടിവെള്ള ചാർജ്ജ് ഇനത്തിലും തദ്ദേ
പത്തനംതിട്ട: തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് വാരിവലിച്ചു ചെലവിട്ട് സർക്കാർ ഖജനാവ് കാലിയാകുമ്പോൾ കേന്ദ്രത്തിനു മുന്നിൽ കൈ നീട്ടുന്ന പതിവാണ് നമ്മുടെ ഭരണകർത്താക്കൾക്കുള്ളത്. സ്വജനപക്ഷപാതിത്വം ഒഴിവാക്കി ശക്തമായ നിലപാട് എടുത്താൽ ഒറ്റ ദിവസം കൊണ്ട് സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധി തീർന്നു കിട്ടും.
സർക്കാർ ഖജനാവിൽ നിക്ഷേപമായി 924.52 കോടി രൂപ മാത്രമുള്ളപ്പോൾ ഏഴു വകുപ്പുകളിൽ നിന്നുമാത്രം നികുതിയിനത്തിലും അല്ലാതെയും സർക്കാരിനു പിരിച്ചെടുക്കാനുള്ളത് 11,327.82 കോടിയിലധികം രൂപയാണ്. വിവരാവകാശ രേഖകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.
വാണിജ്യ നികുതി വകുപ്പാണ് ഏറ്റവും കൂടുതൽ തുക നികുതി ഇനത്തിലും റവന്യൂ റിക്കവറി ഇനത്തിലും പിരിച്ചെടുക്കാനുള്ളത്. വാണിജ്യ നികുതി വകുപ്പ് 6552.43 കോടി രൂപയും, വൈദ്യുതി ചാർജ് കുടിശിക ഇനത്തിൽ വൈദ്യുതി വകുപ്പ് 1964.12 കോടി രൂപയും പിരിച്ചെടുക്കാനുണ്ട്. ഗതാഗത വകുപ്പ്, മോട്ടോർ വാഹന വകുപ്പ് നികുതി കുടിശ്ശിക ഇനത്തിൽ 1321.82 കോടി രൂപയും, കേരള വാട്ടർ അഥോറിറ്റി കുടിവെള്ള ചാർജ്ജ് ഇനത്തിലും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ നിന്നും പൊതുടാപ്പിന്റെ കുടിശ്ശിക ഇനത്തിലും 933.3 കോടി രൂപയും, റവന്യൂ വകുപ്പ് ഭൂനികുതി ഇനത്തിലും റവന്യൂ റിക്കവറി ഇനത്തിലും 285 കോടി രൂപയിലധികവും എക്‌സൈസ് വകുപ്പ് അബ്കാരി കുടിശ്ശിക ഇനത്തിൽ 235.19 കോടി രൂപയിലധികവും രജിസ്‌ട്രേഷൻ വകുപ്പ് രജിസ്‌ട്രേഷൻ നികുതി ഇനത്തിൽ 35.96 കോടി രൂപയുമാണ് പിരിച്ചെടുക്കാനുള്ളതെന്നു വിവരാവകാശ രേഖ വ്യക്തമാക്കുന്നു.
വിവരാവകാശ പ്രവർത്തകനായ റഷീദ് ആനപ്പാറ നൽകിയ അപേക്ഷയ്ക്ക് ഈ വകുപ്പുകളിലെ വിവരാവകാശ ഉദ്യോഗസ്ഥരിൽ നിന്നും ലഭിച്ച മറുപടിയിലൂടെയാണ് ഈ വിവരങ്ങൾ വെളിവായത്.