- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഹൈക്കോടതി ഉത്തരവ് അനുസരിച്ച് പത്മനാഭസ്വാമി ക്ഷേത്രത്തിൽ ചുരിദാർ ധരിച്ചെത്തിയവരെ തടഞ്ഞു; ചുരിദാറിനു മുകളിൽ മുണ്ടുടുത്താൽ മാത്രമേ ക്ഷേത്രത്തിലേക്ക് കടത്തിവിടൂവെന്ന് വാദിച്ച് ഹൈന്ദവ സംഘടനകൾ; ക്ഷേത്രപരിസരത്ത് പ്രതിഷേധം
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി ചുരിദാർ ധരിച്ചെത്തിയ സ്ത്രീകളെ ഒരു വിഭാഗം ഹൈന്ദവ സംഘടനകൾ തടഞ്ഞു. എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഏകപക്ഷീയമായ ഉത്തരവ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് ചുരിദാർ ധരിച്ചെത്തിയവരെ ക്ഷേത്രദർശനത്തിൽ നിന്ന് തടഞ്ഞത്. ചുരിദാറിനു മുകളിൽ മുണ്ടുടുത്താൽ മാത്രമേ ക്ഷേത്രത്തിലേക്ക് കടത്തിവിടൂവെന്നാണ് ഇവരുടെ വാദം. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലൂടെ ദർശനത്തിനെത്തിയവരെയാണ് തടഞ്ഞത്. എന്നാൽ കിഴക്കേ നടയിലെത്തിയ ഭക്തർക്ക് ചുരിദാർ ധരിച്ച് കയറുന്നതിന് തടസമുണ്ടായില്ല. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിൽ തന്ത്രിമാർക്കും എട്ടരയോഗം ഭാരവാഹികൾക്കും എതിർപ്പുണ്ട്. എക്‌സിക്യൂട്ടീവ് ഓഫീസർ സ്വന്തം താത്പര്യം നടപ്പിലാക്കുകയാണെന്നും എതിർക്കുന്നവർ ആരോപിക്കുന്നു. ക്ഷേത്രദർശനത്തിന് ചുരിദാറിനു മുകളിൽ മുണ്ട് ധരിക്കേണ്ടതില്ല. എന്നാൽ ജീൻസ്, ലഗ്ഗിൻസ് എന്നിവ അനുവദിക്കില്ല എന്നായിരുന്നു ഉത്തരവ്. ഉത്തരവ് നടപ്പിലാക്കാൻ അനുവദിക്കാത്തത് കോടതിയലക്ഷ്യമാണെന്ന് ക്ഷേത്രം എക്സിക്യുട്ട
തിരുവനന്തപുരം: ശ്രീ പത്മനാഭസ്വാമി ക്ഷേത്രത്തിൽ ദർശനത്തിനായി ചുരിദാർ ധരിച്ചെത്തിയ സ്ത്രീകളെ ഒരു വിഭാഗം ഹൈന്ദവ സംഘടനകൾ തടഞ്ഞു. എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഏകപക്ഷീയമായ ഉത്തരവ് നടപ്പാക്കരുതെന്ന് ആവശ്യപ്പെട്ടാണ് ചുരിദാർ ധരിച്ചെത്തിയവരെ ക്ഷേത്രദർശനത്തിൽ നിന്ന് തടഞ്ഞത്.
ചുരിദാറിനു മുകളിൽ മുണ്ടുടുത്താൽ മാത്രമേ ക്ഷേത്രത്തിലേക്ക് കടത്തിവിടൂവെന്നാണ് ഇവരുടെ വാദം. ക്ഷേത്രത്തിന്റെ പടിഞ്ഞാറേ നടയിലൂടെ ദർശനത്തിനെത്തിയവരെയാണ് തടഞ്ഞത്. എന്നാൽ കിഴക്കേ നടയിലെത്തിയ ഭക്തർക്ക് ചുരിദാർ ധരിച്ച് കയറുന്നതിന് തടസമുണ്ടായില്ല. ക്ഷേത്രം എക്‌സിക്യൂട്ടീവ് ഓഫീസറുടെ ഉത്തരവിൽ തന്ത്രിമാർക്കും എട്ടരയോഗം ഭാരവാഹികൾക്കും എതിർപ്പുണ്ട്. എക്‌സിക്യൂട്ടീവ് ഓഫീസർ സ്വന്തം താത്പര്യം നടപ്പിലാക്കുകയാണെന്നും എതിർക്കുന്നവർ ആരോപിക്കുന്നു.
ക്ഷേത്രദർശനത്തിന് ചുരിദാറിനു മുകളിൽ മുണ്ട് ധരിക്കേണ്ടതില്ല. എന്നാൽ ജീൻസ്, ലഗ്ഗിൻസ് എന്നിവ അനുവദിക്കില്ല എന്നായിരുന്നു ഉത്തരവ്. ഉത്തരവ് നടപ്പിലാക്കാൻ അനുവദിക്കാത്തത് കോടതിയലക്ഷ്യമാണെന്ന് ക്ഷേത്രം എക്‌സിക്യുട്ടീവ് ഒഫീസർ കെ. സതീശൻ പറഞ്ഞു. ഉത്തരവ് നടപ്പിലാക്കാൻ പൊലീസിന്റെ സഹായം തേടും. എതിർപ്പിനെ കുറിച്ച് കോടതിയെ അറിയിക്കുമെന്നും കെ. സതീശൻ കൂട്ടിച്ചേർത്തു.
തിരുവനന്തപുരം സ്വദേശിനി റിയ ഹൈക്കോടതിയിൽ നൽകിയ പരാതിയെ തുടർന്നാണ് ചുരിദാർ ധരിക്കാൻ അനുവദിച്ചത്. സെപ്റ്റംബർ 29ന് ഹരജി പരിഗണിച്ച കോടതി ഭക്തജന സംഘടനകളുമായി ആലോചിച്ച് ഉചിത തീരുമാനം കൈക്കൊള്ളാൻ എക്‌സിക്യുട്ടീവ് ഓഫീസറെ ചുമതലപ്പെടുത്തിയിരുന്നു.