- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കേരള സമാജം ഓഫ് ന്യൂജേഴ്‌സി വാർഷിക പിക്‌നിക് നടത്തി
പരാമസ്, ന്യൂജേഴ്‌സി: കേരള സമാജം ഓഫ് ന്യൂജേഴ്‌സിയുടെ വാർഷിക പിക്‌നിക് ജൂലൈ നാലിന് പരാമസിലെ വാൻ സൗൻ പാർക്കിൽ വച്ച് നടത്തി. ഫോമാ റീജിണൽ വൈസ് പ്രസിഡന്റ് ശ്രീ. ജിബി തോമസ് മുഖ്യാതിഥി ആയിരുന്നു. തുടക്കത്തിൽ കാലാവസ്ഥ അല്പം പ്രതികൂലമായിരുന്നുവെങ്കിലും, പിന്നീട് പ്രകൃതി തന്നെ ആസ്വാദ്യകരമായ അന്തരീക്ഷം ഒരുക്കി. സംഘടനയുടെ അംഗങ്ങളും അവരുടെ കു
പരാമസ്, ന്യൂജേഴ്‌സി: കേരള സമാജം ഓഫ് ന്യൂജേഴ്‌സിയുടെ വാർഷിക പിക്‌നിക് ജൂലൈ നാലിന് പരാമസിലെ വാൻ സൗൻ പാർക്കിൽ വച്ച് നടത്തി. ഫോമാ റീജിണൽ വൈസ് പ്രസിഡന്റ് ശ്രീ. ജിബി തോമസ് മുഖ്യാതിഥി ആയിരുന്നു. തുടക്കത്തിൽ കാലാവസ്ഥ അല്പം പ്രതികൂലമായിരുന്നുവെങ്കിലും, പിന്നീട് പ്രകൃതി തന്നെ ആസ്വാദ്യകരമായ അന്തരീക്ഷം ഒരുക്കി. സംഘടനയുടെ അംഗങ്ങളും അവരുടെ കുടുംബാംഗങ്ങളും മറ്റ് അതിഥികളുമായ ഒട്ടേറെപ്പേർ പിക്‌നിക്കിൽ പങ്കെടുത്ത് പരിപാടികൾ വിജയകരമാക്കി. രാവിലെ പത്തുമണിക്ക് തുടങ്ങിയ പരിപാടികൾ ഉച്ചകഴിഞ്ഞ് നാലുമണിവരെ നീണ്ടു നിന്നു. അനു ചന്ദ്രോത്ത്, സെബാസ്റ്റ്യൻ ചെറുമഠത്തിൽ, സെബാസ്റ്റ്യൻ ജോസഫ്, സേവ്യർ ജോസഫ് തുടങ്ങിയവർ ബാർബിക്യു ചെയ്ത വിഭവസമൃദ്ധമായ ഭക്ഷണം ഏവരും ആസ്വദിച്ചു.
പ്രസിഡന്റ് ശ്രീ. ബോബി തോമസ് ഏവരെയും സ്വാഗതം ചെയ്തു. തുടർന്ന് കുട്ടികൾക്കും മുതിർന്നവർക്കുമായി നടത്തിയ രസകരമായ വിവിധ കായിക മത്സരങ്ങൾക്ക് ബോബി തോമസ്, എബി തരിയൻ, ജെംസൻ കുര്യാക്കോസ്, ഷാജി ഇടിക്കുള, ഡാലിയ ചന്ദ്രോത്ത് തുടങ്ങിയവർ നേതൃത്വം നല്കി. കേരളത്തിലെ പ്രസിദ്ധ ഡി.ജെ ( D.J ) ഗോപൻ പരിപാടികൾ കൂടുതൽ ആനന്ദകരമാക്കി. സിറിയക് കുര്യൻ അറിയിച്ചതാണിത്.



