ന്യൂയോർക്ക്: ജനുവരി 31-ന് നടന്ന കേരള സമാജം തെരഞ്ഞെടുപ്പിൽ കുഞ്ഞ് മാലിയിൽ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. വൈസ് പ്രസിഡന്റായി എലിസബത്ത് ഫിലിപ്പും, സെക്രട്ടറിയായി ബേബി ജോസും, ജോയിന്റ് സെക്രട്ടറിയായി കെ.വി. വർഗീസും, ട്രഷററായി സോമൻ നായരും തെരഞ്ഞെടുക്കപ്പെട്ടു.

ബോർഡ് ഓഫ് ട്രസ്റ്റിയായി ഡോ. ജോസ് കാനാട്ട് തെരഞ്ഞെടുക്കപ്പെട്ടു. വിൻസെന്റ് സിറിയക്കാണ് പുതിയ ബോർഡ് ഓഫ് ട്രസ്റ്റീസ് ചെയർമാൻ. സരോജാ വർഗീസ്, ജോൺ പോൾ, വർഗീസ് ലൂക്കോസ് എന്നിവരാണ് മറ്റ് ബോർഡ് ഓഫ് ട്രസ്റ്റീസ്. ഓഡിറ്റേഴ്‌സായി സഖറിയ കരുവേലി, ജോസുകുട്ടി ജോസഫ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. ഫിലിപ്പ് മഠത്തിൽ, റോയി മാത്യൂസ്, തോമസ് മത്തായി, ടോമി മഠത്തിൽകുന്നേൽ, സജി തോമസ്, ജോൺ താമരവേലിൽ, രാജു വർഗീസ് എന്നിവരാണ് പുതിയ കമ്മിറ്റി അംഗങ്ങൾ.

ഫെബ്രുവരി എട്ടിന് ഫ്‌ളോറൽ പാർക്കിലുള്ള കേരളാ കിച്ചണിൽ വച്ച് നടന്ന ചടങ്ങിൽ രേഖകൾ കൈമാറി പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു. കൂട്ടായ പ്രവർത്തനത്തിലൂടെ കേരള സമാജത്തിന്റെ വളർച്ചയ്ക്കായി പ്രവർത്തിക്കാൻ പുതിയ ഭാരവാഹികൾ തീരുമാനമെടുത്തു. പ്രസിഡന്റ് കുഞ്ഞ് മാലിയിൽ എല്ലാ അംഗങ്ങളുടേയും സഹകരണം അഭ്യർത്ഥിച്ചു.