ന്യൂജേഴ്‌സി: കേരള സമാജം  ഓഫ് ന്യൂജേഴ്‌സി യുടെ ഓണാഘോഷം 2015   ഓഗസ്റ്റ് 29  ശനിയാഴ് ച  വിപുലമായ രീതിയിൽ നടത്തപ്പെടുന്നു, പരിപാടിയുടെ ടിക്കറ്റ് വില്പനയുടെ കിക്ക് ഓഫ് ചടങ്ങ്  ജൂലൈ 22 ബുധനാഴ്ച ബെർഗൻഫീൽഡിൽ ഉള്ള ഗ്രാൻഡ് ഇന്ത്യൻ റസ്‌റൊറന്റ്‌റ്ൽ വച്ച് നടത്തപ്പെട്ടു, ഫോമ റീജിനൽ വൈസ് പ്രസിഡന്റും 2016 2018 ഫോമ ജനറൽ സെക്രട്ടറി സ്ഥാനാർത്ഥിയും ആയ ജിബി തോമസ് മുഖ്യ അതിഥി ആയിരുന്നു, കേരള സമാജം  ഓഫ് ന്യൂജേഴ്‌സി യുടെ പ്രസിഡന്റ് ബോബി തോമസിന് ടിക്കറ്റ് കൈമാറി ജിബി തോമസ് ടിക്കറ്റ് കിക്ക് ഓഫ് നിർവഹിച്ചു. ഒഫീഷ്യൽ ഫ്‌ലയർ പ്രകാശനവും തദവസരത്തിൽ നടന്നു,കേരള അസ്സോസിയേഷൻ ഓഫ് ന്യൂജേഴ്ണ്ടസിയുടെ പ്രസിഡന്റ് ജയപ്രകാശ് കുളമ്പിൽ  സിറോ മലബാർ കാത്തലിക് കൗൺസിൽ പ്രസിഡന്റ് സിറിയക് കുര്യൻ മാളിയേക്കലിന് കൈമാറി പ്രകാശനം നിർവഹിച്ചു.

ന്യൂജേഴ്‌സി ന്യൂ മില്‌ഫോർഡിൽ ഉള്ള ദി ഫ്രഞ്ച് അമേരിക്കൻ അക്കാദമിയിൽ വച്ച്  ഓഗസ്റ്റ് 29  ശനിയാഴ് ച 12.30 ന് ഓണാഘോഷ ചടങ്ങുകൾ ആരംഭിക്കും. ചെണ്ടമേളവും താലപ്പൊലിയും പുലികളിയും മാറ്റ് കൂട്ടുന്ന ഘോഷയാത്രയോടെ ആരംഭിക്കുന്ന ചടങ്ങുകളിൽ  രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ പ്രമുഖ വ്യക്തികൾ പങ്കെടുക്കും,  പ്രശസ്ത നർത്തകി ബിന്ധ്യ പ്രസാദിന്റെ നേത്രുത്വത്തിൽ മയുര സ്‌കൂൾ ഓഫ് ആർട്‌സ്  അവതരിപ്പിക്കുന്ന ഡാൻസ് ഫെസ്റ്റ് ,  പ്രശസ്തരായ ഗായകർ പങ്കെടുക്കുന്ന ഗാന മേള തുടങ്ങിയ പരിപാടികളും വിഭവ സമൃദ്ധമായ ഓണ സദ്യയും  പരിപാടിക്ക്  മാറ്റ്  കൂട്ടും, പ്രസ്തുത ചടങ്ങിലേ ക്ക് എല്ലാ മലയാളികളെയും സ്വാഗതം ചെയുന്നതായി പ്രസിഡന്റ് ബോബി തോമസ് അറിയിച്ചു.