- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
മൂന്നര പതിറ്റാണ്ട് പിന്നിട്ട കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയ്ക്ക് നവസാരഥികൾ
സൗത്ത് ഫ്ളോറിഡ: അമേരിക്കയിലെ മലയാളി സംഘടനകളിൽ ഏറ്റവും പഴക്കമുള്ളതും, പ്രവർത്തന മികവിലും അംഗബലത്തിലും മുമ്പന്തിയിൽ നിൽക്കുന്ന കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡ മുപ്പത്തെട്ടാം വർഷത്തിലേക്ക്. ജോർജ് മാലിയിലിന്റെ നേതൃത്വത്തിലുള്ള 2021-ലെ ഭരണസമിതി ചുമതലയേറ്റ് പ്രവർത്തനം ആരംഭിച്ചു.
2021-ലെ ഭാരവാഹികളായി ജോർജ് മാലിയിൽ (പ്രസിഡന്റ്), ഡെല്വിയ വാത്തേലിൽ (വൈസ് പ്രസിഡന്റ്), ജയിംസ് മറ്റം (സെക്രട്ടറി), മോൻസി ജോർജ് (ട്രഷറർ), സതീഷ് കുറുപ്പ് (ജോയിന്റ് സെക്രട്ടറി), ജിജോ ജോസ് (ജോയിന്റ് ട്രഷറർ) എന്നിവരേയും കമ്മിറ്റി അംഗങ്ങളായി സിറിൽ ചോരത്ത്, എൽദോ രാജു, ജോർജ് പള്ളിയാൻ, ഷാജൻ കുറുപ്പുമഠം, ഷേർളി തോമസ്, തോമസ് ജോർജ്, ടോം ജോർജ്, സൈമൺ സൈമൺ എന്നിവരും പ്രസിഡന്റാ ഇലക്ട് 2022 ആയി ബിജു ആന്തണിയേയും, എക്സ് ഒഫീഷ്യോ ആയി ജോജി ജോണിനേയും തെരഞ്ഞെടുത്തു.
ആരോഗ്യമേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഏറെ പ്രയോജനപ്രദമായ സ്പാനീഷ് ഭാഷാ ക്ലാസ് ജനുവരി ആറാം തീയതി ആരംഭിച്ചു. ആറു മാസം നീണ്ടുനിൽക്കുന്ന ക്ലാസുകളാണ് ക്രമീകരിച്ചിരിക്കുന്നത്. ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി കേരളത്തിൽ ആവശ്യമുള്ളവർ വീൽചെയറുകൾഈ വർഷം വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു



