- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കേരള സമാജം ഓഫ് സൗത്ത് ഫ്ളോറിഡയുടെ മുപ്പത്തിരണ്ടാമത് പ്രവർത്തനവർഷം ഉദ്ഘാടനം ചെയ്തു
സൗത്ത് ഫ്‌ളോറിഡ: കേരള സമാജത്തിന്റെ 2015-ലെ പ്രവർത്തനോദ്ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ഫെബ്രുവരി 28-ന് വൈകിട്ട് 6 മണിക്ക് റ്റാമാറാക് സിനി ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് സജി സക്കറിയയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി ഷാലറ്റ് വർഗീസിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭംകുറിച്ചു. നിറഞ്ഞ സദസിനെ സാക്ഷിനിർത്തി കേരള സമാജം മുൻ പ്രസിഡ
സൗത്ത് ഫ്‌ളോറിഡ: കേരള സമാജത്തിന്റെ 2015-ലെ പ്രവർത്തനോദ്ഘാടനം പ്രൗഢഗംഭീരമായി നടത്തപ്പെട്ടു. ഫെബ്രുവരി 28-ന് വൈകിട്ട് 6 മണിക്ക് റ്റാമാറാക് സിനി ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് സജി സക്കറിയയുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ സെക്രട്ടറി ഷാലറ്റ് വർഗീസിന്റെ സ്വാഗത പ്രസംഗത്തോടെ ആരംഭംകുറിച്ചു.
നിറഞ്ഞ സദസിനെ സാക്ഷിനിർത്തി കേരള സമാജം മുൻ പ്രസിഡന്റും, സീനിയർ മെമ്പറുമായ കുഞ്ഞമ്മ കോശി ഭദ്രദീപം തെളിയിച്ച് 2015-ലെ പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം നിർവഹിച്ചു. ഫാ. കുര്യാക്കോസ് കുമ്പക്കീൽ, ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേൽ, മുൻ പ്രസിഡന്റ് ജോ ബെർണാഡ്, സജി സക്കറിയാസ് എന്നിവരും ഇതിൽ പങ്കാളികളായി. കൂടാതെ കേരള സമാജത്തിന്റെ മുൻ പ്രസിഡന്റുമാരും, അമേരിക്കയിലെ പ്രമുഖ മലയാളി സംഘടനകളുടെ നേതാക്കളും വേദിയിൽ സന്നിഹിതരായിരുന്നു.

പ്രസിഡന്റ് സജി സക്കറിയാസ് 2015-ലെ കർമ്മപരിപാടികൾ വിശദീകരിച്ചു. ചാരിറ്റി പ്രവർത്തനങ്ങളും, ജനോപകാരപ്രദമായ അനവധി കർമ്മപദ്ധതികളുമാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഫോമാ പ്രസിഡന്റ് ആനന്ദൻ നിരവേൽ ആശംസകൾ അർപ്പിച്ച് സംസാരിച്ചു. പുതുതായി തെരഞ്ഞെടുക്കപ്പെട്ട കിഡ്‌സ് ക്ലബ്, യൂത്ത് കമ്മിറ്റി, വിമൻസ് ഫോറം എന്നിവകളുടെ ഭാരവാഹികളേയും സദസിന് പരിചയപ്പെടുത്തി.
വിഭവസമൃദ്ധമായ ഭക്ഷണത്തെ തുടർന്ന് സൗത്ത് ഫ്‌ളോറിഡയിലെ കലാപ്രതിഭകൾ ചേർന്ന് അവതരിപ്പിച്ച കലാവിരുന്ന് ചടങ്ങിന് മാറ്റുകൂട്ടി. ശ്രവണസുന്ദര ഗാനങ്ങൾ കോർത്തിണക്കിയ ഗാനമേള സമ്മേളനത്തിനു കൊഴുപ്പേകി. വൈസ് പ്രസിഡന്റ് റോബിൻ ആന്റണി നന്ദി പ്രസംഗം നടത്തി. ഡെൽവിയ വാത്തിയേലിൽ മാസ്റ്റർഓഫ് സെറിമണിയായിരുന്നു. ജനപങ്കാളിത്തം കൊണ്ടും കലാമേന്മകൊണ്ടും മികച്ചു നിന്ന 2015-ലെ ഉദ്ഘാടന സമ്മേളനത്തിന്റെ വിജയത്തിനായി സജി സക്കറിയാസ്, റോബിൻ ആന്റണി, ഷാലറ്റ് വർഗീസ്, ഷിജു കൽവടിക്കൽ, ജോണറ്റ് സെബാസ്റ്റ്യൻ, ജോജി ജോൺ, ജോസ്മാൻ കരേടൻ, ഡെൽവിയ വാത്തിയേലിൽ, സാജൻ മാത്യു, നോയൽ മാത്യു, പത്മകുമാർ നായർ, സൈമൺ വി. സൈമൺ, സൂരജ് ശശിധരൻ, മത്തായി മാത്യു, ജോൺസൺ വാപ്പച്ചൻ, ജിസ്‌മോൻ ജോയ്, ഷിബു ജോസഫ് തുടങ്ങിയ കമ്മിറ്റിക്കാർക്കൊപ്പം കേരള സമാജം അംഗങ്ങളും പ്രവർത്തിച്ചു. ഷിബു ജോസഫ് ഒരു വാർത്താകുറിപ്പിലൂടെ അറിയിച്ചതാണിത്.



