കുവൈത്ത് സിറ്റി:  കേരള സംഗീത നാടക അക്കാദമി കുവൈത്ത് ചാപ്റ്റർ ഫെബ്രുവരിയിൽ നടത്തിയ നാടകമത്സരവുമായി ബന്ധപ്പെട്ടു പ്രവർത്തിച്ച കലാകാരന്മാരെ ആദരിക്കുന്നു. സെപ്റ്റംബർ മൂന്നിന് 6.30നു സാൽമിയ ഇന്ത്യൻ സ്‌കൂൾ സീനിയറിലാണു പരിപാടി. വിവിധ കേരളീയ കലാരൂപങ്ങളും അരങ്ങേറും. ഫോൺ: 66407670, 65130762.