- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അനാഥശാലകളിലേക്കുള്ള മനുഷ്യക്കടത്ത് തടയാനുള്ള നിയമത്തിനെതിരെ സമസ്ത; ക്രേന്ദ്ര ബാല നീതി നിയമപ്രകാരം ഓർഫനേജുകൾ നടത്താൻ കഴിയില്ല; ഉമ്മൻ ചാണ്ടി സർക്കാരിനെതിരേയും പ്രതിഷേധം; തെരഞ്ഞെടുപ്പ് കാലത്ത് ലീഗിന് പുതിയൊരു തലവേദന
കോഴിക്കോട്: അനാഥശാലകളിലേക്കുള്ള മനുഷ്യക്കടത്ത് തടയാനെന്നപേരിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബാലനീതിനിയമത്തിനെതിരെ ഒറ്റക്കെട്ടായി നീങ്ങാൻ അനാഥശാലകളുടെ യോഗത്തിൽ തീരുമാനം. നിലനിൽപ്പുപോലും അവതാളത്തിലാക്കുന്ന നിയമം അംഗീകരിക്കാനാവില്ലെന്നും വെള്ളിമാടുകുന്ന് ജെ.ഡി.ടി കാമ്പസിൽ നടന്ന കേരള സ്റ്റേറ്റ് മുസ്ലിം ഓർഫനേജസ് കോഓഡിനേഷൻ കമ്മിറ്റിയുടെ യോഗം ചൂണ്ടിക്കാട്ടി. യോഗത്തിൽ കേന്ദ്ര സർക്കാറിനെതിരെ കടുത്ത വിമർശനമാണ് ഉണ്ടായത്. സമസ്ത എ.പി വിഭാഗം നേതാക്കൾവരെ പങ്കെടുത്ത യോഗത്തിൽ സംസ്ഥാന സർക്കാറിന്റെ അനാസ്ഥക്കെതിരെയും വിമർശനം ഉയർന്നു. ഇതോടെ തെരഞെടുപ്പ് കാലത്ത് മുസ്ലിം ലീഗും അക്ഷരാർഥത്തിൽ പ്രതിസദ്ധിയിലായിരക്കയാണ്. അനാഥശാലകൾ നടത്തുന്ന ക്രിസ്ത്യൻ, ഹിന്ദുസംഘടനകളെ കൂടി ഉൾപ്പെടുത്തി നിയമനടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. കേന്ദ്രസർക്കാർ നിർദേശിച്ചതിലും വലിയ നിയമക്കുരുക്കുകളാണ് സംസ്ഥാനം അനാഥശാലവിഷയത്തിൽ നടത്തുന്നത്. രാഷ്ട്രീയം നോക്കാതെ ഇക്കാര്യത്തിൽ യോജിച്ചമുന്നേറ്റമാണ് വേണ്ടത്. ക്രിസ്ത്യൻഹിന്ദു സംഘടനകളെ കൂട്ടിയ
കോഴിക്കോട്: അനാഥശാലകളിലേക്കുള്ള മനുഷ്യക്കടത്ത് തടയാനെന്നപേരിൽ കേന്ദ്ര സർക്കാർ കൊണ്ടുവന്ന ബാലനീതിനിയമത്തിനെതിരെ ഒറ്റക്കെട്ടായി നീങ്ങാൻ അനാഥശാലകളുടെ യോഗത്തിൽ തീരുമാനം. നിലനിൽപ്പുപോലും അവതാളത്തിലാക്കുന്ന നിയമം അംഗീകരിക്കാനാവില്ലെന്നും വെള്ളിമാടുകുന്ന് ജെ.ഡി.ടി കാമ്പസിൽ നടന്ന കേരള സ്റ്റേറ്റ് മുസ്ലിം ഓർഫനേജസ് കോഓഡിനേഷൻ കമ്മിറ്റിയുടെ യോഗം ചൂണ്ടിക്കാട്ടി. യോഗത്തിൽ കേന്ദ്ര സർക്കാറിനെതിരെ കടുത്ത വിമർശനമാണ് ഉണ്ടായത്. സമസ്ത എ.പി വിഭാഗം നേതാക്കൾവരെ പങ്കെടുത്ത യോഗത്തിൽ സംസ്ഥാന സർക്കാറിന്റെ അനാസ്ഥക്കെതിരെയും വിമർശനം ഉയർന്നു. ഇതോടെ തെരഞെടുപ്പ് കാലത്ത് മുസ്ലിം ലീഗും അക്ഷരാർഥത്തിൽ പ്രതിസദ്ധിയിലായിരക്കയാണ്.
അനാഥശാലകൾ നടത്തുന്ന ക്രിസ്ത്യൻ, ഹിന്ദുസംഘടനകളെ കൂടി ഉൾപ്പെടുത്തി നിയമനടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. കേന്ദ്രസർക്കാർ നിർദേശിച്ചതിലും വലിയ നിയമക്കുരുക്കുകളാണ് സംസ്ഥാനം അനാഥശാലവിഷയത്തിൽ നടത്തുന്നത്. രാഷ്ട്രീയം നോക്കാതെ ഇക്കാര്യത്തിൽ യോജിച്ചമുന്നേറ്റമാണ് വേണ്ടത്. ക്രിസ്ത്യൻഹിന്ദു സംഘടനകളെ കൂട്ടിയുള്ള യോഗത്തിനുശേഷം നിയമനടപടികൾക്ക് രൂപംനൽകും. എല്ലാ വിഭാഗങ്ങളുടെയും അനാഥശാലകൾ ഉൾപ്പെടുന്ന അസോസിയേഷൻ ഓഫ് ചാരിറ്റബ്ൾ ഇൻസ്റ്റിറ്റിയൂഷൻസിന്റെ യോഗം നിയമനടപടിക്ക് മുന്നോടിയായി ചേരും.
ബാലനീതി നിയമം കൊണ്ടുവന്നത് കേന്ദ്രമാണെങ്കിലും ഇതുപ്രകാരമുള്ള രജിസ്‌ട്രേഷൻ സംബന്ധിച്ച് അനാഥശാലകളെ പ്രതിസന്ധിയിലേക്ക് നയിച്ചത് സംസ്ഥാന സർക്കാർ നിലപാടുകളാണെന്ന് യോഗത്തിൽ വിമശനം ഉയർന്നു. കേന്ദ്രസർക്കാർ കൊണ്ടുവന്ന ആക്ടിൽ പ്രായോഗിക ഭേദഗതികൾ നിർദേശിക്കാൻ സംസ്ഥാന സർക്കാറുകൾക്ക് അവകാശമുണ്ടെങ്കിലും ഇത് പ്രയോഗിക്കാത്തതാണ് പ്രശ്‌നം വഷളാക്കിയത്. മുക്കം, കൊച്ചിയിലെ ഉമ്മുൽഖുറാ എന്നീ അനാഥശാലകളിലേക്ക് ഇതര സംസ്ഥാന വിദ്യാർത്ഥികളെ കൊണ്ടുവന്നത് വിവാദമാക്കിയതിന്റെ ചുവടുപിടിച്ച് ഉദ്യോഗസ്ഥരുടെ മുൻകൈയിലാണ് ഇപ്പോൾ നീക്കങ്ങൾ അരങ്ങേറുന്നത്.
കേന്ദ്രസർക്കാർ നിർദേശിച്ചതിലും കർശനമായ നിർദേശങ്ങളാണ് സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിയമത്തിലുള്ളത്. ജൂലൈ 15നകം രജിസ്റ്റർ ചെയ്യണമെന്നാണ് കേന്ദ്രനിർദേശമെങ്കിലും ഇത് ജൂൺ 15നകം പൂർത്തിയാക്കണമെന്നാണ് സംസ്ഥാന സർക്കാർ ഉത്തരവ്. കെയർ ടേക്കർ, കൗൺസലർ, പ്രബേഷൻ ഓഫിസർ തുടങ്ങിയവരുടെ എണ്ണം 25 ആയിരുന്നു കേന്ദ്രസർക്കാർ നിർദേശിച്ചിരുന്നതെങ്കിൽ സംസ്ഥാന സർക്കാർ ഇത് 40 ആക്കി. സ്ഥാപന ചുമതല വഹിക്കുന്നയാൾക്ക് ബിരുദാനന്തര ബിരുദം വേണം.
50 കുട്ടികൾക്ക് 2000 ചതുരശ്രയടി വിസ്തീർണമുള്ള താമസമുറി, 600 ചതുരശ്രയടിയുള്ള ക്‌ളാസ് മുറി തുടങ്ങിയ നിർദേശങ്ങളും സംസ്ഥാന സർക്കാർ ചേർത്തു. 1956ലെ ഓർഫനേജ് ആൻഡ് അദർ ചാരിറ്റബ്ൾ ഹോംസൂപ്പർവിഷൻ ആൻഡ് കൺട്രോൾ നിയമപ്രകാരമാണ് സംസ്ഥാനത്തെ അനാഥശാലകൾ പ്രവർത്തിക്കുന്നത്. കുറ്റവാളികൾ, തെരുവിൽ ഉപേക്ഷിക്കപ്പെട്ടവർ എന്നിവരാണ് 1986ലെ ജുവനൈൽ ജസ്റ്റിസ് ആക്ടിനു കീഴിൽ വന്നിരുന്നത്. 2010ൽ അനാഥശാലകൾ ജുവനൈൽ ജസ്റ്റിസ് നിയമപ്രകാരം രജിസ്റ്റർ ചെയ്യണമെന്ന് നിർദേശിച്ചിരുന്നെങ്കിലും പിന്നീട് റദ്ദാക്കി. 2015ൽ നിലവിൽവന്ന ആക്ട് പ്രകാരം സർക്കാറിൽനിന്ന് സഹായം കൈപ്പറ്റുന്നതും അല്ലാത്തതുമായ എല്ലാ സ്ഥാപനങ്ങളും രജിസ്റ്റർ ചെയ്യണം.
രജിസ്‌ട്രേഷൻ വൈകുന്ന സ്ഥാപന അധികൃതർക്ക് ഒരു വർഷം വരെ തടവോ ഒരു ലക്ഷം രൂപ പിഴയോ രണ്ടും കൂടിയോ ലഭിക്കാം. വൈകുന്ന ഓരോ മാസത്തിനും ഓരോ കേസും ചാർജ് ചെയ്യാം. സ്ഥാപനങ്ങൾ മാർച്ച് 31നകം ഡിസ്ട്രിക്ട് ചൈൽഡ് പ്രൊട്ടക്ഷൻ ഓഫിസർ മുമ്പാകെ രേഖകൾ ഹാജരാക്കണം. വിവരങ്ങൾ മെയ് 15നകം ഉറപ്പുവരുത്താനും കൃത്യവിലോപം കാണിക്കുന്ന സ്ഥാപനങ്ങൾക്കെതിരെ നടപടിയെടുക്കാനുമാണ് സർക്കാർ നിർദ്ദേശം. എന്നാൽ, പുതിയ നിയമപ്രകാരം ഒരു അനാഥശാലയും ഇതിനകം രജിസ്റ്റർ ചെയ്തിട്ടില്ല.
അനാഥശാലകൾ അടക്കമുള്ള സ്ഥാപനങ്ങൾ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം രജിസ്റ്റർ ചെയ്യണമെന്ന സർക്കാർ നിർദേശത്തെ നിയമപരമായി നേരിടുമെന്ന് സമസ്തയുടെ ആഭിമുഖ്യത്തിൽ വെള്ളിയാഴ്ച സംഘടിപ്പിച്ച അനാഥശാലാ ഭാരവാഹികളുടെ യോഗവും അഭിപ്രായപ്പെട്ടു.
നിയമത്തിലെ കടുത്ത നിർദേശങ്ങൾ സ്ഥാപനങ്ങളുടെ നിലപാടിനത്തെന്നെ ബാധിക്കും. സർക്കാർ നിലപാട് പുന$പരിശോധിക്കണം. അല്ലാത്തപക്ഷം ജനകീയ പ്രക്ഷോഭ വഴികളും സ്വീകരിക്കും. ഇതിനായി പി.കെ. മുഹമ്മദ് ഹാജി ക്രസന്റ് ചെയർമാനും മുസ്തഫ മുണ്ടുപാറ ജനറൽ കൺവീനറും കെ. മോയിൻകുട്ടി ജോയന്റ് കൺവീനറുമായി ആക്ഷൻ കമ്മിറ്റിക്കും രൂപം നൽകിയിട്ടുണ്ട്.