- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രാർത്ഥനകൾ വിഫലമായി; ജിദ്ദ കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർത്ഥി മരിച്ചു; വിശ്വസിക്കാനാവാതെ രക്ഷിതാക്കളും സുഹൃത്തുക്കളും
ജിദ്ദ: സുഹൃത്തുക്കളുടെയും ഉറ്റവരുടെയും പ്രാർത്ഥനകൾ വിഫലമാക്കിക്കൊണ്ട് ജിദ്ദയിൽ കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർത്ഥി വിട പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ത്യശൂർ സ്വദേശി സാംസണിന്റെ മകനാണു ലോയിഡ് സാംസണാണ് മരിച്ചതായി സ്ഥീരീകരിച്ചത്. ജിദ്ദയിലെ ഡി.പി.എസ് വിദ്യാർത്ഥിയായ സാംസണും സുഹ
ജിദ്ദ: സുഹൃത്തുക്കളുടെയും ഉറ്റവരുടെയും പ്രാർത്ഥനകൾ വിഫലമാക്കിക്കൊണ്ട് ജിദ്ദയിൽ കാറപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിഞ്ഞിരുന്ന മലയാളി വിദ്യാർത്ഥി വിട പറഞ്ഞു. തീവ്ര പരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ത്യശൂർ സ്വദേശി സാംസണിന്റെ മകനാണു ലോയിഡ് സാംസണാണ് മരിച്ചതായി സ്ഥീരീകരിച്ചത്.
ജിദ്ദയിലെ ഡി.പി.എസ് വിദ്യാർത്ഥിയായ സാംസണും സുഹൃത്തുക്കളായ നാല് ഇന്ത്യൻ വിദ്യാർത്ഥികളും കഴിഞ്ഞ വെള്ളിയാഴ്ചയാണ് പ്ലസ്റ്റു പരീക്ഷ കഴിഞ്ഞ് മടങ്ങവേ അപകടത്തിൽപ്പെട്ടത്. അപകടത്തിൽ ഗുരുതര പരുക്കേറ്റ മുസമ്മിൽ അഹ്മദ്, ഇജാസ് മുഹമ്മദ് എന്നിവർ സുലൈമാൻ ഫഖീഹ് ആശുപത്രിയിലും ഉസാമ, ഹുസയ്ഫ എന്നിവർഅൽ ജിദാനി ആശുപത്രിയിലും ഇപ്പോഴും ചികിത്സയിൽ കഴിയുകയാണ്.
മരണ വാർത്ത സ്ഥീരികരിച്ചതോടെ ശുഭവാർത്തയ്ക്കായി കാത്തിരുന്ന സഹപാഠികളും അദ്ധ്യാപകരും രക്ഷിതാക്കളും മരണവാർത്ത ഉൾക്കൊള്ളാനാവാതെ വിങ്ങുകയാണ്. ലോയ്ഡിന്റെ മാതാപിതാക്കളായ സാംസൺ ജോർജ്, ഫിലോമിന എന്നിവരെയും ഏക സഹോദരി സ്‌റ്റെഫിയേയും സാന്ത്വനിപ്പിക്കാവാതെ ബന്ധുക്കളും സുഹൃത്തുക്കളും വിഷമിക്കുകയാണ്. മരണവാർത്തയറിഞ്ഞ് നിരവധി പേരാണ് ആശുപത്രിയിലെത്തിയത്.
നിയമനടപടികൾ പൂർത്തിയാക്കി മൃതദേഹം വിട്ടുകിട്ടുന്നതിന് അനുസരിച്ച് രണേ്ടാ മൂന്നോ ദിവസത്തിനുള്ളിൽ മൃതദേഹം നാട്ടിലെ ത്തിക്കാനാവുമെന്നാണ് പ്രതീക്ഷ. ലോയ്ഡ് ഒമ്പതാം ക്ലാസ് വരെ ജിദ്ദ ഇന്ത്യൻ സ്‌കൂളിലാണ് പഠിച്ചിരുന്നത്. പിന്നീട് കേരളത്തിലേക്ക് മടങ്ങിയ ശേഷം 12ാം ക്ലാസിൽ ജിദ്ദ ഡി.പി.എസിൽ ചേരുകയായിരുന്നു.