- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഭൂമിയിടപാട് വിവാദം തുടരവേ സീറോ മലബാർ സഭയുടെ അടിയന്തര സിനഡ് വിളിച്ചു; എല്ലാ മെത്രാന്മാരും പങ്കെടുക്കുന്ന യോഗത്തിൽ ആലഞ്ചേരി വിശദീകരണം നൽകും; സഭയെ കുഴപ്പത്തിലാക്കിയ വൈദികർക്കെതിരെ നടപടിക്ക് സാധ്യത; വടക്കു-തെക്ക് പോരിന് മൂർച്ച കൂടുമെന്ന് ആശങ്കപ്പെട്ട് വിശ്വാസികൾ
കൊച്ചി: സീറോ മലബാർ സഭയിൽ വിവാദമായ ഭൂമി ഇടപാടിന് പിന്നിൽ സഭയ്ക്കുള്ളില രാഷ്ട്രീയവും ഒളിഞ്ഞിരിപ്പുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. സഭയ്ക്കുള്ളിൽ വിവാദം കത്തിപ്പടരുന്നതിനിടെ വിഷയം ചർച്ച ചെയ്യാൻ വേണ്ടി സീറോ മലബാർ സഭയുടെ അടിന്തര സിനഡ് വിളിച്ചു ചേർത്തു. കർദിനാൾ മാർ ആലഞ്ചേരി നേരിട്ട് ഇടപെട്ടാണ് യോഗം വിളിച്ചതെന്നാണ് സൂചന. വിവാദമായ ഭൂമി ഇടപടിനെ കുറിച്ച് വിശദീകരിക്കാനും കുറ്റക്കാരായ ചില വൈദികർക്കെതിരെ നടപടി ഉണ്ടാകുമെന്നുമുള്ള സൂചനയുണ്. ഇതിനിടെ സഭയിലെ വടക്കു തെക്ക് പോരായി വിഷയം മാറിയിട്ടുണ്ട്. ഈ പോര് മൂർച്ഛിക്കുമോ എന്ന ആശങ്കയും വിശ്വാസികൾക്കിടയിൽ ശക്തമാണ്. കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്ന് രാവിലെ ആരംഭിക്കുന്ന സിനഡിൽ സഭയിലെ മുതിർന്ന വൈദികരും പങ്കെടുക്കും. ഭൂമി ഇടപാട് സഭാ തലവനെതിരായി പ്രശ്‌നമായി വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങളും ഒരു കോണിൽ നനടക്കുന്നുണ്ട്. സ്ഥിരം സിനഡ് അംഗങ്ങളായ ഏഴ് ആർച്ച് ബിഷപ്പുമാരെയും അടിയന്തര സിനഡ് വിവരം സിനഡ് സെക്രട്ടറി മാർ ആന്റണി കരിയിൽ അറിയിച്ചിട്ടുണ്ട്. ഭൂമിതട്ടി
കൊച്ചി: സീറോ മലബാർ സഭയിൽ വിവാദമായ ഭൂമി ഇടപാടിന് പിന്നിൽ സഭയ്ക്കുള്ളില രാഷ്ട്രീയവും ഒളിഞ്ഞിരിപ്പുണ്ടെന്ന വാർത്തകൾ നേരത്തെ പുറത്തുവന്നിരുന്നു. സഭയ്ക്കുള്ളിൽ വിവാദം കത്തിപ്പടരുന്നതിനിടെ വിഷയം ചർച്ച ചെയ്യാൻ വേണ്ടി സീറോ മലബാർ സഭയുടെ അടിന്തര സിനഡ് വിളിച്ചു ചേർത്തു. കർദിനാൾ മാർ ആലഞ്ചേരി നേരിട്ട് ഇടപെട്ടാണ് യോഗം വിളിച്ചതെന്നാണ് സൂചന. വിവാദമായ ഭൂമി ഇടപടിനെ കുറിച്ച് വിശദീകരിക്കാനും കുറ്റക്കാരായ ചില വൈദികർക്കെതിരെ നടപടി ഉണ്ടാകുമെന്നുമുള്ള സൂചനയുണ്. ഇതിനിടെ സഭയിലെ വടക്കു തെക്ക് പോരായി വിഷയം മാറിയിട്ടുണ്ട്. ഈ പോര് മൂർച്ഛിക്കുമോ എന്ന ആശങ്കയും വിശ്വാസികൾക്കിടയിൽ ശക്തമാണ്.
കാക്കനാട് മൗണ്ട് സെന്റ് തോമസിൽ ഇന്ന് രാവിലെ ആരംഭിക്കുന്ന സിനഡിൽ സഭയിലെ മുതിർന്ന വൈദികരും പങ്കെടുക്കും. ഭൂമി ഇടപാട് സഭാ തലവനെതിരായി പ്രശ്‌നമായി വഴിതിരിച്ചു വിടാനുള്ള ശ്രമങ്ങളും ഒരു കോണിൽ നനടക്കുന്നുണ്ട്. സ്ഥിരം സിനഡ് അംഗങ്ങളായ ഏഴ് ആർച്ച് ബിഷപ്പുമാരെയും അടിയന്തര സിനഡ് വിവരം സിനഡ് സെക്രട്ടറി മാർ ആന്റണി കരിയിൽ അറിയിച്ചിട്ടുണ്ട്. ഭൂമിതട്ടിപ്പ് സംബന്ധിച്ച അന്വേഷണത്തിനു സീനിയർ ആർച്ച് ബിഷപ് അധ്യക്ഷനായ അന്വേഷണ കമ്മിഷനെ സിനഡ് നിയോഗിക്കാനും സാധ്യതയുണ്ട്.
സ്ഥിരം സിനഡിന്റെ ശിപാർശ ഏഴിനാരംഭിക്കുന്ന സമ്പൂർണ സിനഡ് പരിശോധിക്കും. എന്നാൽ, ഭൂമിയിടപാടിൽ വീഴ്ച വന്നിട്ടുണ്ടോ എന്നതിൽ 31 നു സമർപ്പിക്കുന്ന അതിരൂപതാ സമിതിയുടെ റിപ്പോർട്ട് വരെ കാത്തിരിക്കും.കർദിനാളിനെതിരേ രംഗത്തെത്തിയ വൈദികർക്കെതിരേ നടപടിക്കു സാധ്യതയുണ്ട്. അല്ലെങ്കിൽ ഇക്കാര്യം സമ്പൂർണ നിനഡിനു വിടാം. ഏതായാലും പരസ്യപ്രതികരണത്തിനു സ്ഥിരം സിനഡ് തടയിടുമെന്നു തീർച്ച.
രണ്ടു ദിവസത്തിനകം പ്രശ്നം കെട്ടടങ്ങുമെന്നും ഭൂമിയിടപാടിൽ സംഭവിച്ച കാര്യങ്ങൾ സഭാനേതൃത്വംതന്നെ പുറത്തുവിടുമെന്നുമാണ് കർദിനാളുമായി അടുപ്പമുള്ളവർ പറയുന്നത്. കർദിനാളിനെതിരായ ചില വൈദികരുടെ ഗൂഢാലോചന എന്ന നിലയിൽ കാര്യങ്ങളെത്തിക്കാനാണ് നീക്കം. എന്നാൽ, ഇതുകൊണ്ടുപ്രശ്നം തീരില്ലെന്നാണ് വിമതരുടെ മുന്നറിയിപ്പ്, കർദിനാളിനോടള്ള എതിർപ്പല്ല, ഇത്തരം ഭരണരീതി തുടരാൻ കഴിയില്ലെന്നാണു അവരുടെ നിലപാട്.
അതേസമയം, കർദിനാൾ ഒപ്പിട്ടു നൽകിയ ഭൂമി വീണ്ടും 36 ആധാരങ്ങളിലായി മറിച്ചുവിറ്റുകഴിഞ്ഞു. ഒരു പ്രത്യേക മത ഗ്രൂപ്പാണു ഭൂമി മുഴുവനും വാങ്ങിയിട്ടുള്ളതെന്നാണ് കേൾവി. സഭാനേതൃത്വം ആവശ്യപ്പെട്ട തുകയേക്കാൾ പല മടങ്ങ് ഇരട്ടി തുകയ്ക്കാണു ഭൂമി വിറ്റതെന്നാണ് ആരോപണം. ലഭിക്കേണ്ട മുഴുവൻ തുകയും വൈറ്റ്മണി വേണമെന്നാണ് സഭാനേതൃത്വം ആവശ്യപ്പെട്ടത്. എന്നാൽ, ബാക്കി കള്ളപ്പണമായേ നൽകാനാവൂ എന്ന സ്ഥിതിയിലെത്തിയതാണു പ്രശ്നങ്ങൾക്കു കാരണമായതെന്നാണു സൂചന.
അതേസമയം സീറോ മലബാർ സഭയ്ക്ക് കോടികൾ നഷ്ടമുണ്ടാക്കുകയും കോടികളുടെ ബാധ്യത വരുത്തിവെക്കുകയും ചെയ്ത സംഭവത്തിലെ യഥാർത്ഥ കുമിളി ആനക്കര സ്വദേശിയായ വസ്തുബ്രോക്കറെന്ന് സൂചനയുള്ളത്. ഇദ്ദേഹത്തെ കണ്ണടച്ചു കർദിനാൾ വിശ്വസിച്ചതാണ് സഭയെ കടക്കെണിയിലാക്കിയതെന്നുമാണ് വിലയിരുത്തൽ. ഇയാളെ അതിരൂപതാ നേതൃത്വത്തിനു പരിചയപ്പെടുത്തിയത് കർദിനാൾ മാർ ജോർജ് ആലഞ്ചേരിയാണെന്നാണ് ആരോപണം. എസ്എൻഡിപിയുടെ മാതൃകയിൽ കത്തോലിക്കാ കോൺഗ്രസ് പദ്ധതിയിട്ട മൈക്രോഫിനാൻസ് സ്ഥാപനത്തിന്റെ ചുമതലക്കാരനായാണ് വിവാദ ബ്രോക്കർ കളം പിടിച്ചത്.
ഈ സംവിധാനം ജനോപകാരപ്രദമാകുമെന്ന് വിശ്വസിപ്പിച്ച ഇദ്ദേഹം കർദിനാളുമായി അടുത്തു. ഇതോടെ വസ്തു ബ്രോക്കറെ കണ്ണടച്ച് വിശ്വസിച്ചതാണ് കർദിനാളിനെ കുരുക്കിലാക്കിയത്. അദ്ദേഹം നടത്തിയ ഇടപാടിലാണ് അതിരൂപതയെ 90 കോടിയുടെ കടക്കെണിയിലാക്കിയത്. അതിരൂപതയുടെ കടംതീർക്കാൻ ഭൂമി വിറ്റപ്പോൾ കടം മൂന്നിരട്ടിയായി. അഞ്ചിടത്താണ് സ്ഥലം വിറ്റത്. തൃക്കാക്കര ഭാരതമാതാ കോളജിനു മുന്നിലുള്ള സ്ഥലം, കരുണാലയം, കുസുമഗിരി, െനെപുണ്യ തുടങ്ങിയ സ്ഥലങ്ങൾ മുറിച്ചുവിറ്റത് 36 ആധാരങ്ങളായാണ്.
കരുണാലയത്തിൽ 14 പ്ലോട്ടുകളും കുസുമഗിരിയിൽ രണ്ടു പ്ലോട്ടുകളും െനെപുണ്യയിൽ ഒമ്പതു പ്ലോട്ടുകളുമായാണു തിരിച്ചത്. ബാങ്ക് കാര്യങ്ങളിൽ ഒപ്പിടാനുള്ള അവകാശം കർദിനാളിനും അതിരൂപതാ ഫിനാൻസ് ഓഫീസർ ഫാ. ജോഷി പുതുവയ്ക്കുമാണ്. എന്നാൽ, ഭൂമി സംബന്ധിച്ചു പണം എങ്ങനെ നഷ്ടപ്പെട്ടുവെന്നതിനെപ്പറ്റി ഇവർക്കു മറുപടിയില്ല. ഫിനാൻസ് കമ്മിറ്റിയിൽ കണക്ക് അവതരിപ്പിക്കാൻ ആവശ്യപ്പെട്ടിട്ടും ചെയ്തിട്ടില്ല.
2016 ലാണ് ഇടപാടിന്റെ തുടക്കം. അന്നുമുതൽ കർദിനാളിനു മുന്നറിയിപ്പു നൽകിയതാണെന്നു െവെദികർ പറയുന്നു. സഭാനേതൃത്വത്തിനെതിരേ കോടതിയിൽ പരാതി നൽകാൻ െവെദികർക്കാവില്ല. അതിനാൽ സഭാതലവനായ മാർപ്പാപ്പയ്ക്കു കാനോനികമായി പരാതി നൽകാനാണു നീക്കം. കഴിഞ്ഞ 21 നു ചേർന്ന െവെദികസമിതി യോഗത്തിൽ അതിരൂപതയിലെ 480 െവെദികരിൽ 350 പേർ സംബന്ധിച്ചു. ഏകകണ്ഠമായ തീരുമാനം മാർപാപ്പയെ അറിയിക്കും. ഇപ്പോഴത്തെ മാർപ്പാപ്പയിൽ നിന്നു നീതി ലഭിക്കുമെന്നാണു പ്രതീക്ഷയെന്ന് െവെദികർ പറയുന്നു. സഭയുടെ എറണാകുളത്തെ 3.07 ഏക്കർ സ്ഥലം 28 കോടി രൂപയ്ക്കു വിൽപന നടത്താനാണു ബ്രോക്കറായ പാലാ സ്വദേശിയെ ഏൽപ്പിച്ചത്. എന്നാൽ ഒമ്പതുകോടി മാത്രമാണു നൽകിയത്. ആധാരവിലയായ 11 കോടിരൂപ പോലും കൊടുത്തില്ല. അവിടെയും രണ്ടുകോടി തട്ടി.
ഇടപാടുകാരനുമായുള്ള കരാർ പ്രകാരം അതിരൂപതയുടെ അനുവാദമില്ലാതെ മൂന്നാമത് ഒരു കക്ഷിക്കോ, കക്ഷികൾക്കോ സ്ഥലങ്ങൾ മുറിച്ചുനൽകാൻ പാടില്ല. എന്നാൽ, ഈ നിബന്ധന ലംഘിച്ചാണു 36 പേർക്കു സ്ഥലങ്ങൾ വിറ്റത്. 36 ആധാരങ്ങളിലായി സ്ഥലങ്ങൾ വിറ്റതു കാനോനിക സമിതികൾ അറിയാതെയാണ്. മാത്രമല്ല, അതിരൂപതാ കാനോനിക സമിതികളിൽ ആലോചനയ്ക്കു വരുംമുമ്പു തന്നെ വിൽക്കാനുള്ള ചില സ്ഥലങ്ങൾക്കു അഡ്വാൻസും വാങ്ങിയെന്നാണ് എറണാകുളം-അങ്കമാലി മേജർ അതിരൂപതാ വികാരി ജനറാളും സീനിയർ സഹായമെത്രാനുമായ മാർ സെബാസ്റ്റ്യൻ എടയന്ത്രത്തിന്റെ വെളിപ്പെടുത്തൽ. തുടർന്നു സ്ഥലം ബ്രോക്കർ പറഞ്ഞുറപ്പിച്ചവർക്കു കർദിനാൾ 36 ആധാരങ്ങൾ എഴുതിക്കൊടുത്തു.