തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തപ്പോൾ കേരളത്തിനു വീണ്ടും ബിജെപിയുടെ വാഗ്ദാനം. കേന്ദ്രമന്ത്രി അരുൺ ജെയ്റ്റ്‌ലിയാണു മുമ്പു നൽകിയ വാഗ്ദാനവുമായി വീണ്ടും എത്തിയിരിക്കുന്നത്.

കേരളത്തിനു കേന്ദ്രമന്ത്രിസ്ഥാനം ഉറപ്പെന്നാണു ജെയ്റ്റ്‌ലിയുടെ പ്രഖ്യാപനം. സംസ്ഥാനത്ത് ബിജെപി ഇത്തവണ അക്കൗണ്ട് തുറക്കുമെന്നും വൻ മുന്നേറ്റം നടത്തുമെന്നും ജെയ്റ്റ്ലി അവകാശപ്പെടുന്നു.

മുസ്ലിം ലീഗിന്റേത് മൗലികവാദ രാഷ്ട്രീയമാണെന്നും ബിജെപിയുടെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി കേരളത്തിലെത്തിയ ജെയ്റ്റ്ലി കുറ്റപ്പെടുത്തി. ഇടതു-വലതു മുന്നണികളുടെ മാത്രം പോരാട്ടമല്ല കേരള രാഷ്ട്രീയം. ഇത്തവണ നിയമസഭാ തെരഞ്ഞെടുപ്പിൽ കേരളത്തിൽ ബിജെപി സീറ്റ് നേടും. കോൺഗ്രസിന് ഇത്തവണ അസമും കേരളവും നഷ്ടമാകും. ബിജെപിയുടെ വോട്ടുശതമാനവും വർധിക്കും. സംസ്ഥാനത്ത് ബിജെപി അനിഷേധ്യശക്തിയാണെന്നും ജയ്റ്റ്ലി അവകാശപ്പെട്ടു. ബിജെപിയാണ് പ്രധാന എതിരാളിയെന്ന് ആന്റണി പറഞ്ഞത് തന്ത്രപരമാണെന്നും വോട്ടർമാരെ സ്വാധീനിക്കാനാണെന്നും ജയ്റ്റ്ലി കുറ്റപ്പെടുത്തി. സിപിഐഎമ്മിന്റേത് കാലഹരണപ്പെട്ട രാഷ്ട്രീയമാണെന്നും ജയ്റ്റ്ലി പറഞ്ഞു.

  • മെയ് ദിനം പ്രമാണിച്ചു നാളെ (01.05.2016) ഓഫീസ് അവധിയായതിനാൽ മറുനാടൻ മലയാളി അപ്‌ഡേറ്റ് ചെയ്യുന്നതല്ല- എഡിറ്റർ