- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അടിപിടി, കയ്യാങ്കളി... ഒടുവിൽ എല്ലാം ഒത്തുതീർപ്പാക്കി; സർവകലാശാല അസിസ്റ്റന്റ് പരീക്ഷയിൽ നിന്ന് മലയാളത്തെ പുറത്താക്കാനുള്ള പി എസ് സി തീരുമാനം നടപ്പാക്കി; ഭാഷാസ്നേഹികൾ മൗനവ്രതത്തിൽ
തിരുവനന്തപുരം: എഴുത്തുകാരും അദ്ധ്യാപകരുമൊക്കെ ഉൾപ്പെട്ട കേരള പി എസ് സി, ഒടുവിൽ കേരള സർവകലാശാല അസിസ്റ്റന്റ് പരീക്ഷയിൽ മലയാളം വേണ്ടെന്ന് തീരുമാനിച്ചു. 'ഭരണഭാഷ മലയാളം' വാതോരാതെ പറഞ്ഞു നടക്കുന്ന സർക്കാരിന് പി എസ് സിയുടെ ഏകപക്ഷീയ തീരുമാനം കനത്ത തിരിച്ചടിയായിരിക്കുകയാണ്. യുഡിഎഫ്- എൽഡിഎഫ് അംഗങ്ങൾക്ക് തുല്യ പ്രാധാന്യമുള്ള പി എസ് സി ബോർഡ് യോഗം കഴിഞ്ഞ അഞ്ചുവർഷമായി കൈക്കൊള്ളുന്ന തലതിരിഞ്ഞ നയങ്ങളുടെ തുടർച്ചയാണ് മാതൃഭാഷയെ ഒഴിവാക്കുന്നതിലേക്കും നയിച്ചത്. സർവകലാശാല അസിസ്റ്റന്റ് പരീക്ഷയിൽ മലയാള പരിജ്ഞാനം പരിശോധിക്കുന്നതിന് പത്തു മാർക്കിനുള്ള ചോദ്യം ഒഴിവാക്കാനാണ് കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഇത് മലയാള ഭാഷയോടുള്ള അവഹേളനമാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും ചെയർമാൻ കെ രാധാകൃഷ്ണൻ നിഷേധ നിലപാട് സ്വീകരിക്കുകയായിരുന്നു. സർവകലാശാല അസിസ്റ്റന്റ് പരീക്ഷയിൽ മലയാളം ഉൾപ്പെടുത്തുന്ന വിഷയത്തിൽ തിങ്കളാഴ്ച നടന്ന യോഗം അടിയുടെ വക്കോളമെത്തിയെന്നാണ് സൂചന. കഴിഞ്ഞ പി എസ് സി യോഗങ്ങളിൽ ഇതു സംബന്ധിച്ച് ചർച്ച വന്നപ്പോൾ വിഷയം പഠിച്
തിരുവനന്തപുരം: എഴുത്തുകാരും അദ്ധ്യാപകരുമൊക്കെ ഉൾപ്പെട്ട കേരള പി എസ് സി, ഒടുവിൽ കേരള സർവകലാശാല അസിസ്റ്റന്റ് പരീക്ഷയിൽ മലയാളം വേണ്ടെന്ന് തീരുമാനിച്ചു. 'ഭരണഭാഷ മലയാളം' വാതോരാതെ പറഞ്ഞു നടക്കുന്ന സർക്കാരിന് പി എസ് സിയുടെ ഏകപക്ഷീയ തീരുമാനം കനത്ത തിരിച്ചടിയായിരിക്കുകയാണ്. യുഡിഎഫ്- എൽഡിഎഫ് അംഗങ്ങൾക്ക് തുല്യ പ്രാധാന്യമുള്ള പി എസ് സി ബോർഡ് യോഗം കഴിഞ്ഞ അഞ്ചുവർഷമായി കൈക്കൊള്ളുന്ന തലതിരിഞ്ഞ നയങ്ങളുടെ തുടർച്ചയാണ് മാതൃഭാഷയെ ഒഴിവാക്കുന്നതിലേക്കും നയിച്ചത്.
സർവകലാശാല അസിസ്റ്റന്റ് പരീക്ഷയിൽ മലയാള പരിജ്ഞാനം പരിശോധിക്കുന്നതിന് പത്തു മാർക്കിനുള്ള ചോദ്യം ഒഴിവാക്കാനാണ് കഴിഞ്ഞ ദിവസം തീരുമാനിച്ചത്. ഇത് മലയാള ഭാഷയോടുള്ള അവഹേളനമാണെന്ന് അംഗങ്ങൾ ചൂണ്ടിക്കാട്ടിയിട്ടും ചെയർമാൻ കെ രാധാകൃഷ്ണൻ നിഷേധ നിലപാട് സ്വീകരിക്കുകയായിരുന്നു. സർവകലാശാല അസിസ്റ്റന്റ് പരീക്ഷയിൽ മലയാളം ഉൾപ്പെടുത്തുന്ന വിഷയത്തിൽ തിങ്കളാഴ്ച നടന്ന യോഗം അടിയുടെ വക്കോളമെത്തിയെന്നാണ് സൂചന.
കഴിഞ്ഞ പി എസ് സി യോഗങ്ങളിൽ ഇതു സംബന്ധിച്ച് ചർച്ച വന്നപ്പോൾ വിഷയം പഠിച്ച് റിപ്പോർട്ട് സമർപ്പിക്കാൻ ഒരു സമിതിയെ നിയോഗിച്ചു. സർവകലാശാല അസിസ്റ്റന്റ് പരീക്ഷയിൽ മലയാളം വേണ്ടെന്നായിരുന്നു യുഡിഎഫ് ഭൂരിപക്ഷമുള്ള സമിതിയുടെ ശുപാർശ. റിപ്പോർട്ടിലെ ഈ ശുപാർശക്കെതിരെ കഥാകൃത്തും പി എസ് സിയിലെ ഇടതുപക്ഷ അംഗവുമായ അശോകൻ ചെരുവിലിന്റെ നേതൃത്വത്തിൽ പ്രതിഷേധമുയർത്തി. മാതൃഭാഷയും ഭരണഭാഷയുമായ മലയാളത്തെ അപമാനിക്കുന്ന ശുപാർശ പിൻവലിക്കണമെന്ന് അംഗങ്ങൾ ആവശ്യപ്പെട്ടു.
എന്നാൽ ഇതിനെതിരെ ചെയർമാന്റെ നിലപാടുകൾ പ്രതിഷേധത്തിനിടയാക്കി. അശോകൻ ചെരുവിലിനു പുറമെ യു സുരേഷ്‌കുമാർ, മോഹൻദാസ്, എൻ ശെൽവരാജ്, വി ടി തോമസ്, വി എസ് ഹരീന്ദ്രനാഥ് തുടങ്ങിയവരുമാണു പ്രതിഷേധം ഉയർത്തിയത്. ഇവരുടെ വിയോജനക്കുറിപ്പോടെയാണ് അസിസ്റ്റന്റ് പരീക്ഷയിൽ മലയാളം ഒഴിവാക്കി പി എസ് സി തീരുമാനം എടുത്തത്. ചില അംഗങ്ങൾ യോഗത്തിൽനിന്ന് ഇറങ്ങിപ്പോകുകയും ചെയ്‌തെന്നാണ് സൂചന.
ഭാവിയിൽ പിഎസ് സി നടത്തുന്ന എല്ലാ പരീക്ഷകൾക്കും പത്തു ചോദ്യങ്ങൾ മലയാളത്തിൽ ഉൾപ്പെടുത്താനും കമ്മീഷൻ തീരുമാനിച്ചു. എന്നാൽ എന്നു മുതൽ ഇത് നടപ്പാക്കുമെന്ന് വ്യക്തമാക്കുന്നുമില്ല. മലയാളം ഒഴിവാക്കാനുള്ള നീക്കത്തിനെതിരെ സാഹിത്യ സാംസ്‌കാരിക പ്രവർത്തകർ കഴിഞ്ഞ ആഴ്ച പി എസ് സി ആസ്ഥാനത്ത് ധർണ നടത്തിയിരുന്നു.
ഒഎൻവി കുറുപ്പ് ഉൾപ്പെടെയുള്ള മഹാകവികളുടെ പോരാട്ടത്തിന്റെ ഭാഗമായാണ് ഭരണഭാഷ മലയാളമാക്കാൻ തീരുമാനിച്ചത്. സർക്കാരിന് തുടക്കത്തിൽ താൽപ്പര്യമില്ലാതിരുന്നിട്ടും കവികളുടെയും ഭാഷാസ്‌നേഹികളുടേയും എതിർപ്പിനു മുന്നിൽ മുട്ടുമടക്കേണ്ടി വന്നു. എന്നാൽ കേരളസർവകലാശാല അസിസ്റ്റന്റ് പരീക്ഷയിൽനിന്ന് മലയാളഭാഷയെ ഒഴിവാക്കിയതിനെതിരേ, ഭരണഭാഷ മലയാളമാക്കണമെന്നാവശ്യപ്പെട്ട് സമരം നടത്തിയവരിൽ ജീവിച്ചിരിക്കുന്നവരാരും പ്രതികരിക്കാൻ തയാറായിട്ടില്ല.