- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെൺകുട്ടി അറിയാതെ ചിത്രങ്ങളെടുത്ത് നൂറോളം നഗ്‌നചിത്രങ്ങളിൽ തല മോർഫ് ചെയ്തു; വീട്ടിൽ തനിച്ചാണെന്ന് മനസിലാക്കിയ അവസരത്തിൽ അതിക്രമിച്ചു കയറി; മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങൾ വാട്സ് ആപ്പിലും ഫേസ്‌ബുക്കിലും പ്രചരിപ്പിക്കുമെന്ന് പറഞ്ഞ് ഭീഷണിപ്പെടുത്തി; വായ പൊത്തിപ്പിടിച്ച് ക്രൂരമായി ബലാത്സംഗം ചെയ്ത ശേഷം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്ന് ഭീഷണിപ്പെടുത്തി; മുൻ സ്വകാര്യ ചാനൽ ക്യാമറമാൻ വിമൽകുമാർ കൃത്യം നടത്തിയത് ആസൂത്രിതമായെന്ന് പൊലീസ്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വകാര്യ ചാനലിലെ ക്യാമറമാൻ അതിക്രൂരമായി ബലാൽസംഘം ചെയ്തിരുന്നുവെന്ന് പൊലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ വെള്ളായണി കീർത്തിനഗറിൽ രാജേന്ദ്രൻ മകൻ വിമൽകുമാറിനെ (30) പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും പെൺകുട്ടിയുടെ മൊഴി രേഖപെടുത്തുകയും ചെയ്തതോടെയാണ് സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത് വന്നത്. അയൽവാസി കൂടിയായ ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ ആളില്ലെന്ന് മനസ്സിലാക്കി കരുതി കൂട്ടി അക്രമം നടത്തുകയായിരുന്നുവെന്ന് നേമം എസ്ഐ മറുനാടൻ മലയാളിയോട് പറഞ്ഞു. പീഡനം പ്രതി വിമൽകുമാർ കരുതികൂട്ടി തന്നെ ചെയ്തതാണ്. ഇതിനായി വ്യക്തമായ പ്ലാനും ഇയാൾ തയ്യാറാക്കിയിരുന്നു. പെൺകുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന ഇയാൾ ഒരിക്കൽ പെൺകുട്ടി നടന്നു വരുന്ന സമയത്ത് കുട്ടി അറിയാതെ ചില ഫോട്ടോകൾ എടുക്കുകയായിരുന്നു. പിന്നീട് നൂറോളം നഗ്‌നചിത്രങ്ങളിൽ പെൺകുട്ടിയുടെ തല മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങൾക്ക് ഒപ്പം ചേർക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട് രണ്ട് മൂന്ന് ആഴ്ചയോളം നിരീക്ഷിച്ച ശേഷമാണ് ഇയാൾ അവിടെ ആളില്
തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ സ്വകാര്യ ചാനലിലെ ക്യാമറമാൻ അതിക്രൂരമായി ബലാൽസംഘം ചെയ്തിരുന്നുവെന്ന് പൊലീസ്. കഴിഞ്ഞ ദിവസം അറസ്റ്റിലായ വെള്ളായണി കീർത്തിനഗറിൽ രാജേന്ദ്രൻ മകൻ വിമൽകുമാറിനെ (30) പൊലീസ് വിശദമായി ചോദ്യം ചെയ്യുകയും പെൺകുട്ടിയുടെ മൊഴി രേഖപെടുത്തുകയും ചെയ്തതോടെയാണ് സംഭവത്തിന്റെ വിശദാംശങ്ങൾ പുറത്ത് വന്നത്. അയൽവാസി കൂടിയായ ഇയാൾ പെൺകുട്ടിയുടെ വീട്ടിൽ ആളില്ലെന്ന് മനസ്സിലാക്കി കരുതി കൂട്ടി അക്രമം നടത്തുകയായിരുന്നുവെന്ന് നേമം എസ്ഐ മറുനാടൻ മലയാളിയോട് പറഞ്ഞു.
പീഡനം പ്രതി വിമൽകുമാർ കരുതികൂട്ടി തന്നെ ചെയ്തതാണ്. ഇതിനായി വ്യക്തമായ പ്ലാനും ഇയാൾ തയ്യാറാക്കിയിരുന്നു. പെൺകുട്ടിയുടെ വീടിന് സമീപം താമസിക്കുന്ന ഇയാൾ ഒരിക്കൽ പെൺകുട്ടി നടന്നു വരുന്ന സമയത്ത് കുട്ടി അറിയാതെ ചില ഫോട്ടോകൾ എടുക്കുകയായിരുന്നു. പിന്നീട് നൂറോളം നഗ്‌നചിത്രങ്ങളിൽ പെൺകുട്ടിയുടെ തല മോർഫ് ചെയ്ത് അശ്ലീല ചിത്രങ്ങൾക്ക് ഒപ്പം ചേർക്കുകയായിരുന്നു. പെൺകുട്ടിയുടെ വീട് രണ്ട് മൂന്ന് ആഴ്ചയോളം നിരീക്ഷിച്ച ശേഷമാണ് ഇയാൾ അവിടെ ആളില്ലാത്ത സമയം കണ്ടെത്തിയത്. പെൺകുട്ടി ഒറ്റയ്ക്കുള്ള സമയത്ത് കാര്യം നടത്താനായിരുന്നു പദ്ധതി.
പെൺകുട്ടി വീട്ടിൽ തനിച്ചാണെന്ന് മനസ്സിലാക്കിയ ഒരു ദിവസം ഇയാൾ വീട്ടിലെത്തി. പട്ടി കുരയ്ക്കുന്ന ശബ്ദം കേട്ട് കുട്ടി പുറത്തിറങ്ങിയപ്പോൾ ഇയാൾ അകത്തേക്ക് കടക്കുകയും പെട്ടെന്ന് വാതിൽ അകത്ത് നിന്ന് കുറ്റിയിടുകയും ചെയ്തു. പേടിച്ച് പോയ കുട്ടി എന്താണ് കാര്യം എന്ന് ചോദിച്ചപ്പോൾ ഒരു കാര്യം പറയാനുണ്ട് അവിടെ ഇരിക്ക് എന്ന് പറഞ്ഞ ശേഷം തന്റെ മൊബൈലിൽ മോർഫ് ചെയ്ത് സൂക്ഷിച്ചിരുന്ന പെൺകുട്ടിയുടെ നഗ്‌ന ചിത്രം കാണിച്ച് കൊടുത്തു. മര്യാദയ്ക്ക് താൻ പറയുന്നത് അനുസരിച്ച് സഹകരിച്ചില്ലെങ്കിൽ ഈ ചിത്രങ്ങളെല്ലാം ഫേസ്‌ബുക്കിലും വാട്സാപ്പിലുമിട്ട് പ്രചരിപ്പിക്കുമെന്നായിരുന്നു ഭീഷണി.
ഇയാളുടെ ഭീഷണിയെ തുടർന്ന് പെൺകുട്ടി കരച്ചിൽ തുടങ്ങിയപ്പോൾ വീണ്ടും ഭീഷണിപ്പെടുത്തിയ ശേഷം കുട്ടിയുടെ വായ പൊത്തിപിടിച്ച് അതി ക്രൂരമായി ബലാൽസംഗം നടത്തുകയായിരുന്നുവെന്നും നേമം പൊലീസിൽ പെൺകുട്ടി നൽകിയ മൊഴിയിൽ പറയുന്നു. പീഡനം നടത്തിയ ശേഷം പുറത്ത് പറഞ്ഞാൽ കൊന്ന് കളയുമെന്നും ലോകത്ത് ഇതൊക്കെ സർവ്വസാധാരണമാണെന്നുമായിരുന്നു വിമൽകുമാർ പെൺകുട്ടിയോട് പറഞ്ഞത്. തുടർന്ന് ഇയാൾ വീട്ടിൽ നിന്നും പുറത്തേക്ക് പോവുകയും ചെയ്തു.
പീഡനത്തിന് ശേഷം യുവാവ് മടങ്ങിയതിന് പിന്നാലെ ആത്മഹത്യ ചെയ്യാൻ കുട്ടി തീരുമാനിക്കുകയായിരുന്നു. പീഡകന്റെ പേര് പറയാതെ ഒരു ദുഷ്ടൻ എന്നെ നശിപ്പിച്ചുവെന്ന് മാത്രമായിരുന്നു കുറിപ്പിൽ സൂചനയുണ്ടായിരുന്നത്. കുറിപ്പ് ലഭിച്ച ഉടനെ വീട്ടുകാർ പൊലീസിൽ മൊബൈൽ നമ്പർ ഉൾപ്പെടെ പരാതി നൽകി. സൈബർ സെല്ലിന്റെ സഹായത്തോടെ കുട്ടി തിരുവനന്തപുരം മ്യൂസിയത്തിലുണ്ടെന്ന് കണ്ടെത്തി അവിടെ നിന്നും കൂട്ടികൊണ്ട് വരികയും ചെയ്തു.
പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്ത് കൂടിയായ ഇയാൾ വീട്ടിൽ പെൺകുട്ടി തനിച്ചുള്ള സമയത്തെത്തി ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. വിവാഹിതനായ ഇയാൾ ഭാര്യയുമായി അകന്നു താമസിക്കുകയാണ്. സ്വകാര്യചാനലുകളായ കേരളവിഷൻ, മീഡിയ പ്ലസ് എന്നിവിടങ്ങളിലെ ജീവനക്കാരനായിരുന്ന ഇയാളെ ഏതാനും ആഴ്ചകൾക്ക് മുമ്പു പുറത്താക്കിയിരുന്നു. ഇയാൾ പല പെൺകുട്ടികളെയും പ്രണയം നടിച്ച് വശീകരിച്ചിരുന്നതായും സൂചനകൾ ലഭിച്ചിട്ടുണ്ട്.
എന്നാൽ ഇയാൾക്ക് ചാനലുമായി ബന്ധമില്ലെന്നും ഒരു ക്യാമറാമാന് പകരക്കാരനായി മാത്രം കുറച്ച് ദിവസം സഹകരിച്ച പരിചയമെ ഉള്ളുവെന്നും സ്വകാര്യ ചാനൽ വൃത്തങ്ങൾ മറുനാടൻ മലയാളിയോട് പറഞ്ഞു.
പൂജപ്പുര പൊലീസ് സ്റ്റേഷൻ ക്രൈം 479/11 ൽ പൂജപ്പുര സ്വദേശിയായ ശിവപ്രസാദിനു ബൈക്കിൽ ലിഫ്റ്റ് നല്കി കയറ്റികൊണ്ടുപോയി ബാഗും അതിലുണ്ടായിരുന്ന 8000 രൂപയും കവർച്ച ചെയ്തതിനും കരമന പൊലീസ് സ്റ്റേഷൻ ക്രൈം 498/11 ൽ തിരുമല സ്വദേശിയായ വിഷ്ണു എന്ന് ബാലനെ ബൈക്കിൽ കയറ്റികൊണ്ടുപോയി സ്വർണമാല കവർച്ച ചെയ്തതിനും കരമന പൊലീസ് സ്റ്റേഷൻ ക്രൈം 273/11 ൽ തളിയൽ സ്വദേശിയായ ധനരാജിന്റെ ബൈക്ക് മോഷണം ചെയ്തതിനും ഇയാൾക്കെതിരെ കേസുകൾ നിലവിലുണ്ട്.
പൊലീസ് അന്വേഷിക്കുന്നതറിഞ്ഞു ഒളിവിൽ പോയ പ്രതിയെ ഫോർട്ട് അസിസ്റ്റന്റ് കമ്മീഷണർ ജെ.കെ.ദിനിൽ, നേമം പൊലീസ് ഇൻസ്പെക്ടർ കെ. പ്രദീപ്, സബ് ഇൻസ്പെക്ടർമാരായ എസ്.എസ്.സജി, എസ്.വിമൽ, സിവിൽ പൊലീസ് ഓഫീസർമാരായ ബിമൽ മിത്ര, ശ്രീകാന്ത്.സി.എസ്, സന്തോഷ് പി.എസ്. എന്നിവരുൾപ്പെട്ട സംഘമാണ് അറസ്റ്റ് ചെയ്തത്. നെയ്യാറ്റിൻകര കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.