- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'അഴിമതിക്കെതിരെ ജനം വിധിയെഴുതും; ബിജെപിക്ക് ഒരിഞ്ച് സ്ഥലം കിട്ടില്ല':രമേശ് ചെന്നിത്തല; യുഡിഎഫ് വമ്പിച്ച വിജയം നേടുമെന്നും പ്രതിപക്ഷ നേതാവ്
തിരുവനന്തപുരം: കേരളമൊട്ടാകെ ഈ അഴിമതി സർക്കാരിനെതിരായി വിധിയെഴുതാൻ പോവുന്ന സന്ദർഭമാണിതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. യു.ഡി.എഫ് വമ്പിച്ച വിജയം നേടുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
ബിജെപിക്ക് കേരളത്തിൽ ഒരിഞ്ച് സ്ഥലം പോലും കേരളജനത കൊടുക്കില്ല എന്നുകൂടി തെളിയിക്കപ്പെടാൻ പോകുന്ന തിരഞ്ഞെടുപ്പാണിത്. കേന്ദ്ര-സംസ്ഥാന സർക്കാരുകൾക്കെതിരായി ജനങ്ങൾ അതിശക്തമായ വികാരം പ്രകടിപ്പിക്കാൻ പോകുന്ന ഒരു കാഴ്ചയാണ് നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. യു.ഡി.എഫിലാണ് ജനങ്ങളുടെ പ്രതീക്ഷ മുഴുവൻ. ആ പ്രതീക്ഷ ഈ തിരഞ്ഞെടുപ്പിൽ പ്രതിഫലിക്കും.
കേരളത്തിൽ അഴിമതിയുടെ ചുരുളുകൾ ഓരോന്നായി അഴിയുകയാണ്. ഉന്നതനാരാണെന്ന് എന്നുള്ള ചോദ്യം താൻ വീണ്ടുമുന്നയിക്കുന്നു. അത് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ
Next Story