- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ കമ്മീഷനിൽ കെട്ടിക്കിടക്കുന്നത് 11187 കേസുകൾ; തീർപ്പാക്കിയത് 46 ശതമാനം; ഏറ്റവും കൂടുതൽ തിരുവനന്തപുരത്ത്; പൊലീസിനെതിരെ 342 കേസുകൾ; കമ്മീഷൻ അധ്യക്ഷ എം.സി ജോസഫൈൻ കൈപ്പറ്റിയത് 53,46,009 രൂപ; വനിതാ കമ്മീഷനിലെ സത്യം വിവരാവകാശ രേഖ പറയുമ്പോൾ
തിരുവനന്തപുരം: വനിത കമ്മീഷനിൽ കെട്ടി കിടക്കുന്നത് 11187 കേസുകളെന്നും തീർപ്പാക്കിയത് 46% മാത്രമെന്നും വിവരാവകാശ രേഖ. തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതൽ കേസ് രജിസ്റ്റർ ചെയ്തത്. വയനാട് ജില്ലയിലാണ് കുറവ്.
ഓണറേറിയം , ടി.എ , ടെലിഫോൺ ചാർജ് , എക്‌സ്‌പെർട്ട് ഫീ, മെഡിക്കൽ റീഇമ്പേഴ്‌സ്‌മെന്റ് ഇനങ്ങളിലായി വനിത കമ്മീഷൻ ചെയർപേഴ്‌സൺ എം.സി ജോസഫൈൻ കഴിഞ്ഞ ഫെബ്രുവരി എട്ട് വരെ കൈ പറ്റിയത് 53,46,009 രൂപയെന്നും രേഖകളിൽ വ്യക്തമാക്കുന്നു. നാല് മെമ്പർമാർ ഉൾപ്പെടെ ശമ്പള ഇനത്തിലെ 2,12, 36, 028 രൂപ ചെലവിട്ടതായും കെപിസിസി. സെക്രട്ടറി അഡ്വ.സി.ആർ പ്രാണകുമാർ വിവരവകാശ നിയമപ്രകാരം നൽകിയ ചോദ്യങ്ങൾക്ക് കേരള വനിത കമ്മീഷൻ നൽകിയ മറുപടിയിൽ വ്യക്തമാക്കുന്നു.
22.5 .17 മുതൽ 12-2-2021 വരെ കേരള വനിത കമ്മീഷനിൽ 22150 കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ടന്നും 10263 കേസുകൾ തീർപ്പാക്കിയിട്ടുണ്ടന്നും 11187 കേസുകൾ തീർപ്പാക്കാതെ അവശേഷിക്കുന്നണ്ടന്നും രേഖകളിൽ പറയുന്നു. ഗവൺമെന്റ് ഓഫിസുകളിലെ ഹരാസ്‌മെന്റുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്തത് 100 കേസുകൾ ആണ്. തീർപ്പാക്കിയത് 38 കേസുകൾ.
ഇടതുപക്ഷ ജീവനക്കാർക്കെതിരെ കേസുകൾ പരിഗണിക്കുന്നതിലും തീർപ്പാക്കുന്നതിലും കമ്മീഷന്റെ ഭാഗത്ത് നിന്നും ബോധപൂർവ്വമായ അവധാനത ഉണ്ടാകുന്നുവെന്ന് ആരോപണം ഉണ്ട് .പൊലീസിനെതിരെ 342 കേസുകൾ രജിസ്റ്റർ ചെയ്തതിൽ 116 കേസുകളാണ് തീർപ്പാക്കിയത്. ഡിഎൻഎ ടെസ്റ്റുമായി ബന്ധപ്പെട്ട 29 കേസുകളിൽ 9 കേസുകൾ തീർപ്പാക്കിയെന്നും മറുപടിയിൽ വ്യക്തമാക്കിയിട്ടുണ്ട്.
മെമ്പർമാരായ ഇ.എം രാധ 41, 70,929 രൂപയും അഡ്വ. എം.എസ്. താര 39, 42,284 രൂപയും ഷാഹിദ കമാൽ 38,89, 123 രൂപയും , അഡ്വ. ഷിജി ശിവജി 38, 87, 683 രൂപയും കൈപറ്റിയിട്ടുണ്ടന്നും മറുപടി ലഭിച്ചു. ഇ.എം. രാധ, ഷാഹിദ കമാൽ എന്നിവർ മെഡിക്കൽ റീ ഇമ്പേഴ്‌സ് മെന്റ് ഇനത്തിൽ തുക കൈപറ്റിയിട്ടില്ല.
മറുനാടന് മലയാളി ബ്യൂറോ