ഹ്യൂസ്റ്റൻ: ഹ്യൂസ്റ്റൻ കേന്ദ്രമായി പ്രവർത്തിക്കുന്ന എഴുത്തു കാരു ടേയും വായന ക്കാരു ടേയും നിരൂപ കരുടേയും ആസ്വാദ കരു ടേയും സംയുക്ത സംഘട നയായ കേരളാ റൈറ്റേഴ്‌സ് ഫോറം ജൂൺ 19 വൈകുന്നേരം ഹ്യൂസ്റ്റനിലെ സ്റ്റാഫോർഡിലുള്ള ദേശി ഇന്ത്യൻ റസ്റ്റോറണ്ട് ഓഡിറ്റോ റിയത്തിൽ വച്ച് ഹ്യൂസ്റ്റനിലെ പ്രമുഖ എഴുത്തു കാർ രചിച്ച പ്രബന്ധ ങ്ങളും നർമ്മ ചിത്രീക രണ ങ്ങളും കവിതകളും അവതരിപ്പിക്കുകയുണ്ടായി.

പ്രസിഡന്റ് മാത്യു നെല്ലിക്കു ന്നിന്റെ അധ്യക്ഷ തയി ലാരംഭിച്ച യോഗത്തിൽ ഡോക്ടർ മാത്യു വൈരമൺ മോഡറേ റ്ററാ യിരു ന്നു.മനുഷ്യ നൊപ്പം യാത്ര ചെയ്യുന്ന ഭാഷ എന്ന ശീർഷക ത്തിൽ ജോൺ മാത്യു എഴുതിയ പ്രബന്ധം അദ്ദേഹംതന്നെ വായിച്ചു. സാങ്കേതിക രംഗത്തു ണ്ടായ മാറ്റങ്ങളും വളർച്ചയും ഓരോ ഭാഷക ളേയും പോലെ മലയാളത്തേയും സ്വാധീനിച്ചു. ഭാഷകൾ ലോകത്തെ മനുഷ്യ നൊപ്പം യാത്ര ചെയ്യുകയും സമ്മളിതമായി സമ്മേളി ക്കുകയും പരസ്പരം കൊണ്ടും കൊടുത്തും വളർന്നു കൊണ്ടിരി ക്കുക യാണെന്ന് പ്രബന്ധാവതാരകൻ ചൂണ്ടിക്കാട്ടി.

ഫൊക്കാനയും ഫോമയും പിന്നെ ഞാനും എന്ന തലക്കെ ട്ടിൽ എ.സി. ജോർജ് എഴുതിയ നർമ്മചിത്രീക രണം അദ്ദേഹം തന്നെ അവത രിപ്പി ച്ചു. അമേരി ക്കയിലെ രണ്ടു പ്രമുഖ മലയാളി ദേശീയ സംഘടന കളാണ് ഫൊക്കാനയും ഫോമയും. സംഘടിച്ച് സംഘടിച്ച് വളർന്നുകൊണ്ടിരിക്കുന്നതോതളർന്നു കൊണ്ടിരി ക്കുന്നതോ ആയ ഇത്തരം സംഘടിത പ്രക്രീയ കളെ പറ്റിയും കേരളാ മോഡലി ലുള്ളഇലക്ഷൻ പ്രചാരണ തന്ത്ര കുതന്ത്ര ങ്ങളെ പറ്റിയും വായനാ സാഹിത്യ പ്രസ്ഥാന ങ്ങളെ പറ്റിയും ആനുകാലിക
അമേരി ക്കൻ മലയാളി ജീവിത പശ്ചാത്ത ലത്തിൽ ഓരോ വരികൾക്കും നർമ്മത്തിന്റേയും ആക്ഷേപ ഹാസ്യത്തി ന്റേയും അനായാ സമായ എന്നാൽ ഒട്ടും അശ്ലീല ചുവയി ല്ലാത്ത ഗന്ധവും തുടിപ്പുംജോർജിന്റെ രചന യിൽ പ്രകട മായി രുന്നു.

തുടർന്ന് ജോസഫ് പൊന്നോലി വായിച്ച പ്രവാസി കളുടെ നാട്ടിലെ അന്യസം സ്ഥാന തൊഴിലാളികൾ എന്ന പ്രബന്ധം തൊഴിലും ജീവിത മാർഗ്ഗവും തേടി ബീഹാറിൽ നിന്നും ഒഡീഷ യിൽനിന്നും ബംഗാളിൽ നിന്നും എത്തുന്ന അന്യസം സ്ഥാന തൊഴിലാ ളിക ളുടേയും അതുമൂലം കേരളത്തിനും കേരളീ യർക്കും ഉണ്ടായി ക്കൊണ്ടി രിക്കുന്ന നേട്ടങ്ങ ളേയും, കോട്ടങ്ങ ളേയും, ജീവൽ പ്രശ്‌നങ്ങളേയും പരാമർശിച്ചു കൊണ്ടുള്ള തായി രുന്നു. പ്രത്യേകിച്ച് ജിഷ വധക്കേ സിനു ശേഷം തദ്ദേശ വാസികളും ഉത്തരേ ന്ത്യയിൽ നിന്നെത്തിയ തൊഴിൽക്കാരും കുടിയേ റ്റക്കാരും തമ്മിലുള്ള വിശ്വാസ്യതകേരള ത്തിലെ സാമൂഹ്യ -സാം സ്‌ക്കാരിക വ്യവസ്ഥ യിലു ണ്ടായി കൊണ്ടിരി ക്കുന്ന വ്യതിയാ നങ്ങളിലേ ക്കെല്ലാം പ്രബന്ധാ വതാ രകൻ വിരൽ ചൂണ്ടി.

തുടർന്ന് മരണ മെത്തുന്ന നേരംഎന്ന തന്റെ കവിത ദേവരാജ് കാരാവ ള്ളിൽ കാവ്യാത്മ കമായിപാടി അവത രിപ്പി ച്ചു. മരണ മെത്തുന്ന ഓരോ ജീവിത ത്തിന്റേയും അന്ത്യ നാളുക ളിൽ തങ്ങൾഏറ്റവും സ്‌നേഹിക്കുന്ന ആരായാലും അരിക ത്തുണ്ടാ യിരു ന്നെങ്കിൽ എന്ന് കവി ഹൃദയ മുരുകികാംക്ഷിക്കു കയും പ്രാർത്ഥിക്കു കയു മാണ് ഈ കവിത യിൽ. തന്റെ ഇഷ്ട സ്‌നേഹിത യൊ, സ്‌നേഹിതനൊ വിട്ടു പോകുമ്പോ ഴുണ്ടാ കുന്ന ആ അപരി ഹാര്യ മായ നഷ്ടവും ദുഃഖവും കവി ഇതിൽഹൃദയ ഹാരി യായി വിവരി ച്ചു.

അവത രിപ്പി ക്കപ്പെട്ട ഭാഷാ- സാഹിത്യ രചന കളെ ആധാര മാക്കി യുള്ള നിരൂപ ണങ്ങ ളിലും ചർച്ചകളിലും എഴുത്തു കാരും സാഹിത്യ രചയി താക്കളും ചിന്തകരും ആസ്വാദ കരു മായ മാത്യുനെല്ലിക്കു ന്ന്, മാത്യു മത്തായി, ജോൺ മാത്യു, എ.സി. ജോർജ്, ദേവരാജ് കാരാവ ള്ളിൽ,ബോബി മാത്യു, പീറ്റർ പൗലോസ്, നയിനാൻ മാത്തുള്ള, ബാബു തെക്കേക ര, റെജി മാണി, ജോസഫ്തച്ചാറ, ഡോക്ടർ മാത്യു വൈരമൺ, ജോസഫ് പൊന്നോലി, ഇന്ദ്രജിത് നായർ, മാത്യുവെള്ളാമ റ്റം, വൽസൻ മഠത്തി പറ മ്പിൽ, ബാബു കുരവ ക്കൽ, മേരി കുരവ ക്കൽ, റവ. വർഗീസ് ജോസഫ്, മോട്ടി മാത്യു, ജേക്കബ് ഈശൊ തുടങ്ങി യവർ സജീവ മായി പങ്കെടുത്ത് അഭിപ്രായങ്ങൾരേഖപ്പെ ടുത്തി.