- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
മദ്യപിക്കാൻ പണം ഇല്ലാതെ വന്നതോടെ മകളുടെ കയ്യിലെ ഫോൺ തട്ടിപ്പറിക്കാൻ ശ്രമം; എതിർത്തപ്പോൾ ഭാര്യയേയും മകളെയും അടിച്ചു വീഴ്ത്തി ഫോണുമായി കടന്നു; ഇളയ പെൺമക്കൾ അച്ഛന്റെ ചെയ്തി കണ്ട് പേടിച്ച് ഓടിയത് അയൽ വീട്ടിലേക്ക്; പഠിക്കാനായി നാട്ടുകാർ കുട്ടികൾക്ക് വാങ്ങി നൽകിയ സ്മാർട്ട് ഫോൺ വിറ്റ് കുടിച്ച് ക്രൂരനായ പിതാവ്; പൊലീസ് പൊക്കിയത് ഷാപ്പിൽ നിന്ന്
അങ്കമാലി: ഓൺലൈൻ ക്ലാസ്സിൽ പങ്കെടുക്കാൻ വഴിയില്ലാത്ത വിദ്യാർത്ഥിനികൾക്ക് നാട്ടുകാർ വാങ്ങി നൽകിയത് 15000 രൂപ വിലമതിക്കുന്നമൊബൈൽ.മദ്യപിക്കാൻ പണത്തിനായി മൊബൈൽ വിൽക്കാൻ ശ്രമിച്ച പ്പോൾ എതിർത്ത മുത്തമകളെയും ഭാര്യയെയും ഗ്രഹനാഥൻ നാഥൻ മരക്കഷണം കൊണ്ട് തല്ലിച്ചതച്ചു. ഭീകര മർദ്ദനത്തിൽ നിന്നും ഇളയകുട്ടികൾ രക്ഷപെട്ടത് വീട്ടിൽ നിന്നും ഇറങ്ങിയോടിയതിനാൽ. നരാധമനായ പിതാവിനെ പൊലീസ് പൊക്കിയത് കള്ളുഷാപ്പിൽ നിന്നും.
അങ്കമാലി മൂക്കന്നൂർ ഒലിവ് മൗണ്ട് കരയിൽ കാച്ചിപ്പിള്ളി വീട്ടിൽ സാബൂ (41)വിന്റെ ഭാര്യയ്ക്കും മകൾക്കുമാണ് മർദ്ദേേനറ്റത്. സാബുവിനെ ന്ന് ഉച്ചയോടെ അങ്കമാലി മുൻ സിപ്പൽ ഓഫീസിന് സമീപത്തെ കള്ളുഷാപ്പിൽ നിന്നും അങ്കമാലി പൊലീസ് പിടികൂടി.കാര്യമായി പരിക്കേറ്റ ഭാര്യയെയും മകളെയും സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
സംഭവത്തെ കുറിച്ച് പൊലീസ് പറയുന്നത് ഇങ്ങിനെ..
സാബുവിന് മൂന്നു പെൺ മക്കളാണ്. മൂവരും നന്നായി പഠിക്കുന്നവരാണ്.മുത്ത മകൾ പ്ലസ്സ് ടു വിനും രണ്ടാമത്തെ മകൾ എസ് എസ് എൽ സി യ്ക്കും മുഴുവൻ എ പ്ലസ്സും വാങ്ങിയാണ് പാസ്സായത്. ഈ അദ്ധ്യയന വർഷം ഓൺലൈൻ ക്ലാസ്സുകൾ തുടങ്ങിയപ്പോൾ ടി.വിയോ
മൊബൈൽ ഫോണോ ഇല്ലാത്തതിനാൽ ഇവർ മൂവർക്കും പഠനം മുടങ്ങി. ദയനീയാവസ്ഥ മനസ്സിലാക്കി നാട്ടിലെ ഏതാനും സുമനസ്സുകൾ ഒത്തുകൂടി ഇവർക്ക് 15000 രൂപയോളം മുടക്കി മൊബൈൽ വാങ്ങി നൽകുകയായിരുന്നു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി ഈ മൊബൽ കൈവശപ്പെടുത്താൻ സാബു ശ്രമിച്ചിരുന്നു. വിറ്റ് കിട്ടുന്ന പണം കൊണ്ട് മദ്യപിക്കന്നതിനായിട്ടാണ് മൊബൈൽ തട്ടിയെടുക്കാൻ ഇയാൾ ശ്രമിച്ചത്.ഇന്നലെ മകളെയും ഭാര്യയെയും മരക്കഷണത്തിന് അടിച്ചു വീഴ്തി
മൊ ബൈലും തരപ്പെടുത്തി സ്ഥലം വിടുകയായിരുന്നു.
മാതാവിനെയും ചേച്ചിയെയും പിതാവ് തല്ലുന്നത് കണ്ട് ഇളയകുട്ടികൾ വീട്ടിൽ നിന്നും ഇറങ്ങിയോടി അയൽ വീടുകളിൽ അഭയം പ്രാപിയ്
ക്കുകയായിരുന്നു. ഇവർ വിവരമറിയിച്ചതുപ്രകാരം അയൽക്കാരാണ് പരിക്കേറ്റ വീട്ടമ്മെയും മകളെയും ആശുപത്രിയിൽ എത്തിച്ചത്.
സംഭവത്തിൽ അങ്കമാലി പൊലീസ് കേസെടുത്തിരുന്നു.ഉച്ചയോടെ നഗര മധ്യത്തിലൈ കള്ളുഷാപ്പിൽ നിന്നാണ് പൊലീസ് ഇയാളെ പിടികൂടിയത്.
മറുനാടന് മലയാളി ലേഖകന്.