- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അമ്പലത്തറയിൽ കടലിൽ കുളിക്കാനിറങ്ങിയ അഞ്ചു പേരിൽ മൂന്നു പേരെ കാണാതായി; മത്സ്യത്തൊഴിലാളികൾ രക്ഷപ്പെടുത്തിയ രണ്ടു പേരിൽ ഒരാൾ മരിച്ചു; തിരച്ചിലിനെ ബാധിച്ച് പ്രതികൂല കാലാവസ്ഥയും ഇരുട്ടും
തിരുവനന്തപുരം: അമ്പലത്തറ ഇടയാർ പൊഴിക്കരയിൽ കടലിൽ കുളിക്കാനിറങ്ങി തിരയിൽ പെട്ട് ഒരാൾ മരിച്ചു . മൂന്നുപേരെ കാണാതായി . കാണാതായവർക്കുവേണ്ടി തിരച്ചിൽ തുടരുകയാണ്. ബീമാപള്ളി സ്വദേശികളായ ഏഴംഗ സംഘം ഉച്ചയോടെയാണ് പൊഴിക്കരയിൽ എത്തിയത്. ഇതിൽ അഞ്ചുപേർ കടലിൽ കുളിക്കാനിറങ്ങവേയാണ് അപകടമുണ്ടായത്.
നവാസ് ഖാൻ , ബിസ്മില്ല ഖാൻ , റമീസ് ഖാൻ , ഇബ്രാഹിം , ജസീർഖാൻ എന്നിവരാണ് അപകടത്തിൽപ്പെട്ടത്.പുതുവത്സര ആഘോഷങ്ങൾക്കായി കടൽത്തീരത്ത് എത്തിയതായിരുന്നു യുവാക്കൾ എന്നാണ് സൂചന.
ഇതിൽ ഇബ്രാഹിമിനേയും ജസീർഖാനേയും മൽസ്യത്തൊഴിലാളികൾ കരയിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ഇബ്രാഹിം മരിച്ചു . ജസീർഖാനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കുളിക്കാനിറങ്ങിയവർ പൊഴിയുടെ ഭാഗത്തെ മണൽ നീക്കിയതാണ് അപകടകാരണമെന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു. കാണാതായവർക്കു വേണ്ടി പൊലീസും കോസ്റ്റൽ പൊലീസും തിരച്ചിൽ നടത്തുന്നുണ്ട് . വേലിയേറ്റ സമയമായതിനാൽ തിരച്ചിൽ ദുഷ്കരമാണെന്ന് പൊലീസ് അറിയിച്ചു.