- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സുഹൃത്തുക്കൾ പുതുവത്സരദിനം ആഘോഷമാക്കാൻ എത്തിയത് കടലിൽ കുളിച്ച്; ഏഴുപേരിൽ അഞ്ച് പേരും കടലിൽ ഇറങ്ങിയപ്പോൾ എല്ലാവരും മുങ്ങിത്താണു; ഒരാളെ മത്സ്യത്തൊഴിലാളികൾ രക്ഷിച്ച് ആശുപത്രിയിലെത്തിച്ചു; നാല് സുഹൃത്തുക്കളുടെ മരണവാർത്തയിൽ ഞെട്ടി ബീമാപള്ളി നിവാസികൾ
തിരുവനന്തപുരം: അമ്പലത്തറ ഇടയാർ പൊഴിക്കരയിൽ കടലിൽ കുളിക്കുന്നതിനിടെ തിരയിൽ പെട്ട് കാണാതായ സുഹൃത്തുക്കളായ നാല് വിദ്യാർത്ഥികളും മരിച്ചു. ബീമാപ്പള്ളി സ്വദേശികളായ നവാസ് ഖാൻ, ബിസ്മില്ല ഖാൻ, റമീസ് ഖാൻ, ഇബ്രാഹിം എന്നിവരാണ് മരിച്ചത്. ഏഴംഗ സംഘം ഇന്നലെ പുതുവത്സരദിനത്തിൽ ഉച്ചയോടെയാണ് പൊഴിക്കരയിൽ എത്തിയത്. ഇതിൽ അഞ്ചുപേർ കടലിൽ കുളിക്കാനിറങ്ങവേയാണ് അപകടമുണ്ടായത്.
ഇതിൽ ഇബ്രാഹിമിനേയും ജസീർഖാനേയും മൽസ്യത്തൊഴിലാളികൾ കരയിലെത്തിച്ച് ആശുപത്രിയിലെത്തിച്ചെങ്കിലും ഇബ്രാഹിം മരിക്കുകയായിരുന്നു. ജസീർഖാനെ തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
കുളിക്കാനിറങ്ങിയവർ പൊഴിയുടെ ഭാഗത്തെ മണൽ നീക്കിയതാണ് അപകട കാരണമെന്ന് മൽസ്യത്തൊഴിലാളികൾ പറയുന്നു. കുട്ടിക്കൾക്കായി പൊലീസും കോസ്റ്റൽ പൊലീസും നടത്തിയ ശക്തമായ തിരച്ചിലിനൊടുവിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.
Next Story