- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഗുരുവായൂരിൽ ബിജെപി ആക്രമണത്തിൽ സിഐയ്ക്ക് പരുക്ക്; പ്രവർത്തകർ ബലമായി കട അടപ്പിക്കാൻ ശ്രമിച്ചത് തടഞ്ഞ പ്രേമാനന്ദ കൃഷ്ണന് കല്ലേറിൽ തലപൊട്ടി; നെറ്റിയിൽ ആറു തുന്നിക്കെട്ട്; സ്ഥലത്ത് വ്യാപക ആക്രമണം
തൃശൂർ; ശബരിമല വിഷയത്തിൽ നടക്കുന്ന പ്രതിഷേധത്തിൽ ഗുരുവായൂരിൽ സംഘപരിവാറിന്റെ വ്യാപക ആക്രമണം. ഗുരുവായൂരിൽ ബിജെപി പ്രവർത്തകർ ബലമായി കട അടപ്പിക്കാൻ ശ്രമിച്ചത് തടഞ്ഞ സിഐ പ്രേമാനന്ദ കൃഷ്ണന് കല്ലേറിൽ പരുക്കേറ്റു. നട്ടുച്ചയ്ക്ക് കിഴക്കേനടയിലായിരുന്നു സംഭവം. നെറ്റിയിൽ ആറു തുന്നിക്കെട്ടുണ്ട്. ബിജെപി പ്രവർത്തകർ കട അടപ്പിക്കുന്നത് തടയാൻ പൊലീസ് ശ്രമിച്ചു.
ഇതിനിടെയായിരുന്നു കല്ലേറ്. പൊലീസ് ലാത്തി വീശി. ഗുരുവായൂരിൽ മന്ത്രി കടകംപള്ളി സുരേന്ദ്രൻ പങ്കെടുത്ത പരിപാടിയിൽ നിരവധി തവണ ബിജെപിക്കാർ കരിങ്കൊടി കാട്ടിയിരുന്നു. യുവമോർച്ച സംസ്ഥാന ജനറൽ സെക്രട്ടറി സന്ദീപ് വാര്യർ, തൃശൂർ ജില്ലാ പ്രസിഡന്റ് പി ഗോപിനാഥ് , ജില്ലാ സെക്രട്ടറി ഷൈൻ എന്നിവർ അറസ്റ്റിലായി.
മറുനാടന് ഡെസ്ക്
Next Story