കായംകുളം: ശബരിമലയിലെ യുവധി പ്രവേശനത്തിൽ തുടരുന്ന കൊലവിളിക്കിടെ രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ പ്രതിമ ആർഎസ്എസ് ബിജെപി പ്രവർത്തകർ തകർത്തു. കായംകുളം പത്തിയൂർ പഞ്ചായത്ത് ഹൈസ്‌കൂളിൽ സ്ഥാപിച്ചിരുന്ന പ്രതിമയാണ് തകർത്തത്. പത്തിയൂരിൽ വീടിന്റെ പോർച്ചിൽ കിടന്ന മൂന്ന് ബൈക്കുകളും സൈക്കിളും ബിജെപി സംഘം തീയിട്ട് നശിപ്പിച്ചു. ഡിവൈഎഫ്ഐ നേതൃത്വത്തിൽ വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിലെ നിർധനരോഗികൾക്കായി പൊതിച്ചോറുമായി പോയ വാഹനം ആർഎസ്എസ് ക്രിമിനലുകൾ തകർത്തു. പൊതിച്ചോറുകൾ വലിച്ചെറിഞ്ഞു.

ചേർത്തല അരീപ്പറമ്പിൽ സഹകരണബാങ്ക് ആക്രമിക്കാനെത്തിയ ആർഎസ്എസ് പ്രവർത്തകരിൽ രണ്ടു പേരെ അറസ്റ്റ് ചെയ്തു. തുറവൂരിൽ സിപിഐ എം ഓഫീസുകൾക്കുനേരെയും ആക്രമണമുണ്ടായി. കായംകുളത്ത് പൊലീസിനുനേരെ വ്യാപക അക്രമം ബിജെപി സംഘം അഴിച്ചുവിട്ടു.