- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'തോറ്റു പോയതിന്റെ കോമാളിത്തം കാണിക്കൽ മാത്രമാണ് ശുദ്ധികലശം; അവനവന്റെ മനസിലെ അശുദ്ധിയാണ് ശുദ്ധിക്രിയയിലൂടെ കാണിക്കുന്നത്; മുഖ്യമന്ത്രി സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ബാധ്യസ്ഥനായിരുന്നു അദ്ദേഹമത് വൃത്തിയായി നടപ്പാക്കി ചോരചിന്താതെ തന്നെ'; ശബരിമല സ്ത്രീപ്രവേശനത്തിൽ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി
തിരുവനന്തപുരം: ശബരിമലയിൽ സ്ത്രീകൾ പ്രവേശിച്ചുവെന്ന വാർത്ത വന്നതിന് പിന്നാലെ സാമൂഹിക സാംസ്കാരിക രംഗത്തുള്ള പ്രമുഖർ അധികം പ്രതികരണം അറിയിച്ചിട്ടില്ല. ഈ അവസരത്തിലാണ് എഴുത്തുകാരി ശാരദക്കുട്ടി പ്രതികരണവുമായി രംഗത്തെത്തിയത്. സ്ത്രീകൾ ശബരിമലയിൽ പ്രവേശിച്ചു എന്നത് സംഭവിച്ചു കഴിഞ്ഞു.
തോറ്റു പോയതിന്റെ കോമാളിത്തം മാത്രമാണ് പിന്നീടുണ്ടായ ശുദ്ധികലശം. അവനവന്റെ ഉള്ളിലുള്ള അശുദ്ധിയാണ് ശുദ്ധിക്രിയയിലൂടെ കാണിക്കുന്നതെന്നും ശാരദക്കുട്ടി പ്രതികരിച്ചു. ശുദ്ധിക്രിയയെ വലിയ ഗൗരവത്തിൽ കാണേണ്ടതെന്നും അവർ കൂട്ടിച്ചേർത്തു.
ശാരദക്കുട്ടിയുടെ വാക്കുകളിങ്ങനെ
'നിയമപരമായി ഇത്തരത്തിൽ ശുദ്ധിക്രിയ തെറ്റാണ്. ലിംഗഭേദമോ ജാതിഭേദമോ വർഗ്ഗ ഭേദമോ കാണിച്ചുള്ള പ്രവൃത്തികളെല്ലാം ഭരണഘടനാ വിരുദ്ധമാണ്. നിയമലംഘനമാണ്. നമ്മുടെ ഫോക്കസ് സ്ത്രീകൾ പ്രവേശിച്ചു എന്നതാണ്. ആചാരങ്ങൾ ലംഘിക്കപ്പെട്ടു. ഇനി ശുദ്ധികലശത്തിൽ ഗൗരവം കൊടുക്കേണ്ട കാര്യമില്ലേ. ഇത് കോമാളിത്തമാണ്. തോറ്റു പോയതിന്റെ കോമാളിത്തം കാണിക്കൽ.
കോമാളിത്തരത്തെ കോമാളിത്തരമായി കണ്ട് തള്ളിയാൽ മതി. ദളിത് സ്ത്രീ കയറി ശുദ്ധി കലശം നടത്തിയാൽ അത് കൂടുതൽ ഗൗരവതരമായ കുറ്റകൃത്യമായി. മുഖ്യമന്ത്രി സുപ്രീം കോടതി വിധി നടപ്പിലാക്കാൻ ബാധ്യസ്ഥനായിരുന്നു. അത് ഒരക്രമവും ഇല്ലാതെ വൃത്തിയായി അദ്ദേഹം നടപ്പാക്കി. ചോരചിന്താതെ തന്നെ'.
മറുനാടന് ഡെസ്ക്