- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വനിതാ മതിലിന് കൈകോർത്ത് കളക്ടർ അനുപമയും വാസുകിക്കും പണി കിട്ടുമോ? കേന്ദ്ര സിവിൽ സർവ്വീസ് ചട്ടങ്ങൾ ലംഘിച്ചു എന്നാരോപിച്ച് കെ മുരളീധരൻ എംഎൽഎ യുവ വനിതാ ഐഎഎസുകാർക്കെതിരെ പരാതിക്ക്; മതിലിനൊപ്പം നിന്ന് സത്യപ്രതിജ്ഞ ചെയ്തത് ചട്ട ലംഘനം എന്നാരോപിച്ച് ബിജെപിയും; സർക്കാർ ഉത്തരവിന്റെ പുറത്ത് ചെകുത്താനും കടലിനും ഇടയിൽപ്പെട്ട് സിവിൽ സർവ്വീസ് ഉദ്യോഗസ്ഥർ
തിരുവനന്തപ്പുരം: വനിതാമതിലിൽ അണിചേർന്ന സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരേ യു.ഡി.എഫ്. നിയമനടപടിയുമായി മുന്നോട്ട് പോകുമെന്ന് കെപിസിസി. പ്രചാരണവിഭാഗം ചെയർമാൻ കെ. മുരളീധരൻ എംഎൽഎ. രാഷ്ട്രീയവേദിയിൽ ഐ.എ.എസ്., ഐ.പി.എസ്. ഉദ്യോഗസ്ഥർക്ക് എന്താണ് കാര്യമെന്നും അദ്ദേഹം ചോദിച്ചു. ഇതോടെ വനിതാ മതിലിൽ എത്തിയ കളക്ടർമാരായ ടിവി അനുപമയും വാസുകിയും വെട്ടിലാകുകയാണ്. സർക്കാർ പരിപാടിയായതു കൊണ്ടാണ് ഇതിൽ പങ്കെടുത്തതെന്നാണ് ഇവരുടെ വിശദീകരണം.
പ്രളയാനന്തര പ്രവർത്തനങ്ങൾക്ക് നേതൃത്വം കൊടുക്കേണ്ട കളക്ടർ വൃന്ദാ കാരാട്ടിനടുത്തുനിന്ന് വനിതാമതിലിൽ കൈകോർക്കുന്നതാണ് കണ്ടത്. ജില്ലാ വികസനസമിതിയോഗത്തിൽപോലും പങ്കെടുക്കാൻ ഈ കളക്ടർ എത്താറില്ല. വനിതാ ആക്ടിവിസ്റ്റുകളെ ട്രാൻസ്ജെൻഡറുകളെന്ന മറവിൽ ശബരിമലയിൽ ദർശനത്തിന് എത്തിച്ചതിന്റെ പൂർണ ഉത്തരവാദിത്വം മുഖ്യമന്ത്രിക്കും സിപിഎമ്മിനുമാണ്. ബിജെപി. നിരാഹാരസമരം നിർത്തി ഡൽഹിയിൽ ചെന്ന് ഓർഡിനസ് ഇറക്കാൻ പ്രധാനമന്ത്രിയോട് ആവശ്യപ്പെടുകയാണ് വേണ്ടത്. വരും ദിവസങ്ങളിൽ പ്രതിപക്ഷത്തിന്റെ ശക്തി എന്താണെന്ന് ബോധ്യപ്പെടുമെന്നും മുരളീധരൻ പറഞ്ഞു.
ഇതിനൊപ്പമാണ് ബിജെപി നേതാവ് വി മുരളീധരന്റെ നീക്കം. കളക്ടർമാരുടേത് ചട്ട ലംഘനമാണെന്ന് ബിജെപിയും ആരോപിക്കുന്നു. ഇതും കളക്ടർമാരെ പ്രതിസന്ധിയിലാക്കുന്നുണ്ട്.