- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ പുതിയ ഭാരവാഹികൾ സ്ഥാനമേറ്റു
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കൻ അസോസിയേഷന്റെ 2014- 16 വർഷത്തേക്കുള്ള പുതിയ ഭരണ സമിതി അംഗങ്ങളുടെ സ്ഥാനാരോഹണം ഫെബ്രുവരി ഏഴാം തീയ്യതി ശനിയാഴ്ച വൈകീട്ട് മൗണ്ട് പ്രൊസ്‌പെക്ടസിലെ കൺട്രി ഇന്നിൽ നടന്നു. പ്രസിഡന്റ് ജീൻ പുത്തൻപുരയ്ക്കൽ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുപറഞ്ഞാണ്. പുതിയ ഭാരവാഹികൾ സ്ഥാനം ഏറ്റെടുത്തത് സ്ഥാപക പ്രസിഡന്റും ഫോമ ദേശീയ
ഷിക്കാഗോ: കേരളൈറ്റ് അമേരിക്കൻ അസോസിയേഷന്റെ 2014- 16 വർഷത്തേക്കുള്ള പുതിയ ഭരണ സമിതി അംഗങ്ങളുടെ സ്ഥാനാരോഹണം ഫെബ്രുവരി ഏഴാം തീയ്യതി ശനിയാഴ്ച വൈകീട്ട് മൗണ്ട് പ്രൊസ്‌പെക്ടസിലെ കൺട്രി ഇന്നിൽ നടന്നു. പ്രസിഡന്റ് ജീൻ പുത്തൻപുരയ്ക്കൽ ചൊല്ലിക്കൊടുത്ത സത്യവാചകം ഏറ്റുപറഞ്ഞാണ്. പുതിയ ഭാരവാഹികൾ സ്ഥാനം ഏറ്റെടുത്തത് സ്ഥാപക പ്രസിഡന്റും ഫോമ ദേശീയ കമ്മറ്റി അംഗവുമായ ബിജി ഫിലിപ്പ് ഇടാട്ട് ആമുഖ പ്രസംഗം നടത്തി. തുടർന്ന് പുതിയ പ്രസിഡന്റ് ജിബിൻ ജെ. ഈപ്പൻ ഔദ്യോഗിക രേഖകൾ കൈമാറി. കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ എല്ലാ വർഷവും നടത്തുന്ന ഫുഡ് ഡ്രൈവ് പ്രോഗ്രാമും അതുപോലെ യൂത്ത് കമ്മറ്റി നടത്തിവരുന്ന വോളിബോൾ, ബാസ്‌കറ്റ് ബോൾ, സോക്കർ, വടംവലി മറ്റു ഗെയിംസുകളും അടുത്ത രണ്ടു വർഷവും നടത്തുന്നതിനും എല്ലാവരുടെയും സഹായ സഹായകരണങ്ങൾ പുതിയ പ്രസിഡന്റ് ജിബിൻ ജെ. ഈപ്പൻ അഭ്യർത്ഥിച്ചു.
യൂത്ത് വിഭാഗത്തിന്റെ രണ്ടാം വാർഷികാഘോഷം മെയ് രണ്ടാം തിയ്യതി ശനിയാഴ്ച നടത്തുവാൻ തീരുമാനിച്ചതായി ചെയർമാൻ സച്ചിൻ ഉറുബിൻ അറിയിച്ചു. പുതിയ ഭരണസമിതി അംഗങ്ങളായി പ്രസിഡന്റ്- ജിബിൻ ജെ. ഈപ്പൻ, വൈസ് പ്രസിഡന്റ് - ഷിജു ജോസഫ്, ജനറൽ സെക്രട്ടറി- ഫിലിപ്പ് നങ്ങിച്ചവിട്ടിൽ, ജോ.സെക്രട്ടറി- സുഭാഷ് ജോർജ്, ട്രഷറർ- ഷിജോയി കാനിൽ
എന്നിവരേയും എക്‌സിക്യൂട്ടിവ് കമ്മിറ്റിയിലേക്ക് ജോർജ് മാനുവൽ, ക്രിസ്റ്റഫർ സൈലസ്, ഷിജു പെരെരാ, ജോ ജേക്കബ്, പ്രിയങ്ക ഞാറവേലിൽ, സിലു മാളിയേക്കൽ എന്നിവരേയും അഡൈ്വസറി ബോർഡിലേക്ക് ബിജി ഫിലിപ്പ് ഇടാട്ട്, ജീൻ പുത്തൻപുരയ്ക്കൽ എന്നിവരേയും തെരഞ്ഞെടുത്തു.
വിമൻസ് ഫോറം അംഗങ്ങളായി സുമി ജോസഫ്, ടിൻസി ഷിനോയി, ജൂലിയ ഒലിയപ്പുറത്ത് എന്നിവരേയും
യൂത്ത് കമ്മറ്റിയിലേക്ക് ചെയർമാൻ- സച്ചിൻ ഉറുമ്പിൽ, ജോൺസി ജോസഫ്, അമിത് ചാണ്ടി, മാർട്ടിൻ തോമസ് ലിൻഡ മാരിയ, അജിൻ ജോയി എന്നിവരേയും തെരഞ്ഞെടുത്തു. ബിജി ഫിലിപ്പ് ഇടാട്ട് അറിയിച്ചതാണിത്. 



