ഷിക്കാഗോ: കേരളൈറ്റ് അമേരിക്കൻ അസോസിയേഷന്റെ ഈ വർഷത്തെ ഫാമിലി നൈറ്റും മദേഴ്‌സ് ഡേയും വിപുലമായി ആഘോഷിക്കുന്നു. മോർട്ടൻഗ്രോവിലുള്ള സെന്റ് മേരീസ് ക്‌നാനായ പള്ളി ഓഡിറ്റോറിയത്തിൽ മെയ്‌ ഏഴിനു (ശനി) വൈകുന്നേരം ആറു മുതൽ 10 വരേയാണ് ആഘോഷപരിപാടികൾ.

ചുരുങ്ങിയ കാലയളവിൽ വേറിട്ട പരിപാടികളുമായി ഷിക്കാഗോയിലെ മലയാളി സമൂഹത്തിൽ നിറസാന്നിധ്യം നേടിയതും വളർന്നുവരുന്ന തലമുറയ്ക്ക് അവസരങ്ങൾ നൽകി മുന്നോട്ടു നയിക്കുക എന്ന ലക്ഷ്യത്തോടുകൂടി പ്രവർത്തിക്കുന്ന സംഘടനയാണു കേരളൈറ്റ് അമേരിക്കൻ അസോസിയേഷൻ.

ഫാമിലി നൈറ്റിന്റെ വിജയത്തിനായി ഷിക്കാഗോയിലെ എല്ലാ മലയാളി സുഹൃത്തുക്കളേയും സ്വാഗതം ചെയ്യുന്നതായി പ്രസിഡന്റ് ജിബി ഈപ്പൻ, സെക്രട്ടറി ഷിനു രാജപ്പൻ, ട്രഷറർ ഷിജു മെൽറ്റസി, വൈസ് പ്രസിഡന്റ് ഷിജു ജോസഫ്, യൂത്ത് കമ്മിറ്റി ചെയർമാൻ സച്ചിൻ ഉറുമ്പിൽ എന്നിവർ അറിയിച്ചു.