- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ലണ്ടനിലെ ദേശീയ പാതയിൽ അപകടം; പുതുപ്പള്ളി സ്വദേശിയായ മലയാളി യുവാവ് ദാരുണമായി കൊല്ലപ്പെട്ടു
ലണ്ടൻ: ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ ജോലിസ്ഥലത്തുനിന്ന് ലണ്ടനിലെ വീട്ടിലേക്കു കാറോടിച്ചു പോകുന്നതിനിടയിൽ ദേശീയ പാതയിലുണ്ടായ അപകടത്തിൽ പുതുപ്പള്ളി സ്വദേശിയായ മലയാളി യുവാവു ദാരുണമായി കൊല്ലപ്പെട്ടു. ലണ്ടന് സമീപം വാൽതംസ്‌റൊവിൽ താമസിക്കുന്ന ജേക്കബ്- മോളമ്മ ദമ്പദികളുടെ മകനായ ഇമ്മാനുവൽ ആണ് ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ മരണമടഞ്ഞത്. ക
ലണ്ടൻ: ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിലെ ജോലിസ്ഥലത്തുനിന്ന് ലണ്ടനിലെ വീട്ടിലേക്കു കാറോടിച്ചു പോകുന്നതിനിടയിൽ ദേശീയ പാതയിലുണ്ടായ അപകടത്തിൽ പുതുപ്പള്ളി സ്വദേശിയായ മലയാളി യുവാവു ദാരുണമായി കൊല്ലപ്പെട്ടു.
ലണ്ടന് സമീപം വാൽതംസ്‌റൊവിൽ താമസിക്കുന്ന ജേക്കബ്- മോളമ്മ ദമ്പദികളുടെ മകനായ ഇമ്മാനുവൽ ആണ് ഇന്നലെ രാത്രി ഉണ്ടായ അപകടത്തിൽ മരണമടഞ്ഞത്.
കേംബ്രിഡ്ജിൽ പഠനവും ജോലിയും ഒന്നിച്ചു കൊണ്ട് പോകുന്ന ഇമ്മാനുവൽ എല്ലാ വെള്ളിയാഴ്ചയും വീട്ടിൽ എത്തുന്ന പോലെ ഇന്നലെയും ജോലി സ്ഥലത്ത് നിന്ന് വീട്ടിലേക്കു മടങ്ങുന്ന വഴിയാണ് അപകടം ഉണ്ടായത്.
രാത്രി ഒൻപത് മണിയോടെ വീട്ടിലേക്കു തിരിക്കുക ആണെന്ന് ലഭിച്ച ഫോൺ കോളാണ് എമിൽ എന്ന് എല്ലാവരും വിളിക്കുന്ന ഇമ്മനുവലിൽ നിന്നും ലഭിച്ച അവസാന സന്ദേശം. പിനീട് വീട്ടിൽ നിന്നും തിരികെ വിളിച്ചെങ്കിലും ഫോൺ പ്രതികരിക്കാത്ത നിലയിലായിരുന്നു എന്ന് വീട്ടുകാരുടെ മൊഴിയിൽ നിന്നും സൂചന ലഭിക്കുന്നു. കോട്ടയം പുതുപ്പള്ളി സ്വദേശിയായ ജേക്കബിന്റെ ഏക മകനാണ് എമിൽ എന്ന ഇമ്മാനുവൽ.
ഇമ്മാനുവൽ ഓടിച്ച കാർ ഇടിച്ചുണ്ടായ അപകടത്തിൽ മരണം ഉടൻ സംഭവിച്ചതായാണ് സൂചന. എന്നാൽ വിശദാംശങ്ങൾ പൊലീസ് വീട്ടുകാരോട് പോലും കൂടുതലായി വെളിപ്പെടുത്തിയിട്ടില്ല. കേംബ്രിഡ്ജ് ആദം ബ്രൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹത്തിന്റെ തിരിച്ചറിയൽ കഴിഞ്ഞ ശേഷമേ പൊലീസ് വിശദാംശങ്ങൾ വ്യക്തമാക്കൂ.