- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സൗദി അറേബ്യയിൽ കോട്ടയം സ്വദേശി കോവിഡ് ബാധിച്ച് മരിച്ചു; റെജിമോൻ മരിച്ചത് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ
റിയാദ്: സൗദി അറേബ്യയിൽ കോട്ടയം സ്വദേശി മരിച്ചത് കോവിഡ് ബാധിച്ച് ചികിത്സയിലിരിക്കെ. ജുബൈലിലെ സ്വകാര്യ കമ്പനിയിൽ ഇലക്ട്രിക്കൽ സൂപ്പർവൈസറായിരുന്ന കോട്ടയം അമയന്നൂർ കടപ്പനം തൊടുകയിൽ വീട്ടിൽ ശ്രീധരെന്റ മകൻ കെ.എസ്. റെജിമോൻ (54) ആണ് മരിച്ചത്. ഖഫ്ജിയിൽ കമ്പനി ഏറ്റെടുത്ത പദ്ധതിയിൽ ജോലി ചെയ്തു വരുകയായിരുന്നു. എട്ടുമാസം മുമ്പ് നാട്ടിൽ പോയിവന്ന റെജിമോൻ ചൊവ്വാഴ്ച രാത്രിയാണ് മരിച്ചത്.
ഏതാനും ആഴ്ച മുമ്പ് പനി ബാധിച്ച് ഖഫ്ജിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരുന്നു. മൂന്നു ദിവസങ്ങൾക്ക് ശേഷം പനിയും ശ്വാസതടസ്സവും കലാശലാവുകയും അതേ ആശുപത്രിയിൽ തന്നെ പ്രവേശിപ്പിക്കുകയും ചെയ്തു. പിന്നീട് തീവ്രപരിചരണ വിഭാഗത്തിൽ വെന്റിലേറ്ററിലേക്ക് മാറ്റി. 13 വർഷമായി സൗദിയിൽ ജോലി ചെയ്യുന്നു. 10 വർഷത്തോളം ജുബൈലിൽ ഉണ്ടായിരുന്ന റെജിമോന് വലിയൊരു സുഹൃദ് വലയം ഇവിടെയുണ്ട്. എട്ടുമാസം മുമ്പാണ് നാട്ടിൽ പോയി വന്നത്. മാതാവ്: വിലാസിനി. ഭാര്യ: സുലഭ. മക്കൾ: അശ്വിൻ, ഗോപിക.
മറുനാടന് മലയാളി ബ്യൂറോ