- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ മലയാളി മരിച്ചു; കോഴിക്കോട് സ്വദേശി മുത്തേടത്ത് മണി മരിച്ചത് ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ
റിയാദ്: കോഴിക്കോട് സ്വദേശി ശ്വാസകോശ സംബന്ധമായ അസുഖം മൂലം സൗദി അറേബ്യയിലെ ജിദ്ദയിൽ മരിച്ചു. ബാലുശ്ശേരി, താഴേക്കോട് മണാശ്ശേരി വെസ്റ്റ് സ്വദേശി മുത്തേടത്ത് മണിയാണ് (52) മരിച്ചത്. ശ്വാസകോശ സംബന്ധമായ അസുഖം മൂലം ആഴ്ചകളായി ജിദ്ദ നാഷനൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് അന്ത്യം. 25 വർഷമായി സൗദിയിൽ പ്രവാസിയായ ഇദ്ദേഹം 20 വർഷത്തോളം ജിദ്ദയിലെ പ്രശസ്തമായ ഷാമി റെസ്റ്റാറന്റിൽ ജീവനക്കാരനായിരുന്നു. ശേഷം സ്വന്തമായി റെസ്റ്ററന്റ് മേഖലയിൽ പ്രവർത്തിച്ചു വരികയായിരുന്ന ഇദ്ദേഹം ഷറഫിയ്യയിലെ ഷോപ്പ് ജീവനക്കാർക്കിടയിൽ സുപരിചിതനാണ്. പരേതനായ അപ്പുവാണ് പിതാവ്. മാതാവ്: ഭാർഗവി, ഭാര്യ: ജ്യോതി, മക്കൾ: മയൂമി, മയൂൻ മണി (ഇരുവരും ജിദ്ദ ഇന്റർനാഷനൽ ഇന്ത്യൻ സ്കൂൾ വിദ്യാർത്ഥികൾ). നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകുമെന്ന് സാമൂഹിക പ്രവർത്തകർ അറിയിച്ചു.
മറുനാടന് ഡെസ്ക്