- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന പ്രവാസി മലയാളി യുവാവ് മരിച്ചു
റിയാദ്: മൂന്നുമാസം മുമ്പുണ്ടായ അപകടത്തിൽ പരിക്കേറ്റ് റിയാദിലെ ശുപത്രിയിൽ ചികിത്സയിലായിരുന്ന മലയാളി യുവാവ് മരിച്ചു. റിയാദ് നഗരത്തിലെ മുവാസാത്ത് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന കോഴിക്കോട് കുന്ദമംഗലം പോലൂർ തയ്യിൽ പരേതനായ അബ്ദുല്ല മൗലവിയുടെ മകൻ അബ്ദുൽ ഹക്കീം (32) ആണ് മരിച്ചത്.
ഇക്കഴിഞ്ഞ ജൂൺ മൂന്നിനുണ്ടായ അപകടത്തിലാണ് പരിക്കേറ്റത്. തലച്ചോറിന് ക്ഷതമേറ്റ് അന്ന് മുതലേ ഗുരുതരാവസ്ഥയിലായിരുന്നു. ആമിനയാണ് ഉമ്മ. പി.കെ. റെസ്‌നി ഭാര്യ. മൃതദേഹം നാട്ടിലെത്തിക്കാൻ റിയാദ് കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ, വെൽഫെയർ വിങ് ചെയർമാൻ സിദ്ദീഖ് തുവ്വൂർ എന്നിവരുടെ നേതൃത്വത്തിൽ ശ്രമം നടക്കുന്നു.
Next Story




