- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദിയിൽ മലയാളി ഹൃദയാഘാതം മൂലം മരിച്ചു; കണ്ണൂർ സ്വദേശി മൂസാന്റെ മൃതദേഹം നസീം മഖ്ബറയിൽ ഖബറടക്കി
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് പ്രവാസി മലയാളി റിയാദിൽ മരിച്ചു. കണ്ണൂർ അരോളി മീത്തലെ പുരയിൽ മൂസാൻ (53) ആണ് മരിച്ചത്. റിയാദിലെ കാർഗോ കമ്പനിയിൽ ജീവനക്കാരനായിരുന്ന അദ്ദേഹത്തെ ശാരീരിക അസ്വസ്ഥതകളെ തുടർന്ന് ശുമൈസി കിങ് സഊദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു. ഭാര്യ: നൂർജഹാൻ. മക്കൾ: ഫിദ, ഫാത്വിമത് റിസ. സഹോദരങ്ങൾ: അബ്ദുൽ മജീദ്, അഷ്റഫ്, മുഹമ്മദ് കുഞ്ഞി, അബ്ദുൽകരീം. നടപടികൾ പൂർത്തിയാക്കി മൃതദേഹം നസീം മഖ്ബറയിൽ ഖബറടക്കി. ഖബറടക്ക നടപടികൾ പൂർത്തിയാക്കാൻ കെ.എം.സി.സി നേതാവ് തെന്നല മൊയ്തീൻ കുട്ടി, റമീസ് അബ്ദുല്ല എന്നിവർ രംഗത്തുണ്ടായിരുന്നു.
മറുനാടന് ഡെസ്ക്
Next Story