- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
റിയാദ്: ഹൃദയാഘാതത്തെ തുർന്ന് റിയാദിൽ മലയാളി മരിച്ചു. മലപ്പുറം ഇരുമ്പുഴി വടക്കുംമുറി ആവുഞ്ഞിപ്പുറം സ്വദേശി കോറ്റുതൊടി ഉസ്മാൻ (58) ആണ് മരിച്ചത്. റിയാദിലെ മലസ് ഉബൈദ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയിലായിരുന്നു അന്ത്യം. 30 വർഷമായി റിയാദിലെ ഗുബേരയിൽ ഇൻട്രൽ നാഷനൽ സൊസൈറ്റി എന്ന ക്ലിനിക്കിൽ ജോലി ചെയ്ത് വരികയായിരുന്നു ഉസ്മാൻ.
പിതാവ്: പരേതനായ കുഞ്ഞി മൊയ്തീൻ, മാതാവ്: ഇത്തി കുട്ടി, ഭാര്യ: ജമീല, മക്കൾ: സുഹൈൽ, ഷഹൽ, ഷഹീറ, സന ഫാത്തിമ. മരണാനന്തര നടപടി ക്രമങ്ങൾക്ക് റിയാദ് കെ.എം.സി.സി മലപ്പുറം ജില്ലാ വെൽഫെയർ വിങ് ചെയർമാൻ റഫീഖ് പുല്ലൂർ, ശറഫ് പുളിക്കൽ, സക്കീർ താഴേക്കോട്, ബഷീർ ഇരുമ്പുഴി, യൂനുസ് കൈതക്കോടൻ എന്നിവർ രംഗത്തുണ്ട്.
മറുനാടന് ഡെസ്ക്
Next Story