- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
സൗദി അറേബ്യയിൽ താമസസ്ഥലത്തെ കുളിമുറിയിൽ മലയാളി യുവാവ് മരിച്ച നിലയിൽ; മുർശിദിനെ മരണം കൂട്ടിക്കൊണ്ടു പോയത് നാട്ടിലെത്തി വിവാഹം കഴിക്കാൻ ഒരുങ്ങവെ
റിയാദ്: സൗദി അറേബ്യയിലെ താമസസ്ഥലത്ത് കുളിമുറിയിൽ മലയാളി യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തി. 28കാരനായ മുർശിദാണ് മരിച്ചത്. കേരള തമിഴ്‍നാട് അതിർത്തിയിലെ ഗൂഡല്ലൂർ ചെമ്പാല സ്വദേശിയാണ് മുർശിദ്. ജിസാനിൽ നദ അസീറാത്ത് കമ്പനിയിൽ അക്കൗണ്ടന്റായിരുന്നു യുവാവ്.
സാമൂഹിക പ്രവർത്തകനായ ഇദ്ദേഹം രിസാല സ്റ്റഡി സർക്കിൾ ജിസാൻ സെൻട്രൽ കൺവീനറാണ്. അഞ്ച് വർഷമായി ജിസാനിലുള്ള മുർശിദ് രണ്ടര വർഷം മുമ്പാണ് നാട്ടിൽ പോയി വന്നത്. നാട്ടിൽ പോകാനും വിവാഹം നടത്താനും ഒരുങ്ങുകയായിരുന്നുവെന്ന് സുഹൃത്തുക്കൾ പറയുന്നു. കെ.ബി.എം. ബാവയാണ് പിതാവ്. സഹോദരിമാർ- മുർശിദ, മുഹ്സിന. സഹോദരി മുർശിദയുടെ ഭർത്താവ് ഇസ്ഹാഖ് ജിസാനിലുണ്ട്.
മറുനാടന് ഡെസ്ക്
Next Story