- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വിദേശത്തേക്ക് അയയ്ക്കുന്ന പണത്തിന് നികുതി ഈടാക്കാനുള്ള നീക്കത്തേക്കാൾ അപകടകരമായ ആലോചനയുമായി കുവൈറ്റ്; പ്രവാസികൾക്ക് നൽകുന്ന ശമ്പളത്തിൽ നിന്നും നികുതി പിടിക്കാൻ ശുപാർശ; പുതിയ നിർദ്ദേശം അംഗീകരിക്കപ്പെട്ടാൽ കുവൈറ്റിൽ ജോലി ചെയ്യുന്ന മലയാളികൾക്ക് വൻതിരിച്ചടിയാകും
കുവൈറ്റ് സിറ്റി; കുവൈറ്റിൽ വിദേശികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തുന്ന കാര്യം സജീവ പരിഗണനയിലാണ്. വിദേശികളുടെ പണമിടപാടുകൾക്ക് നികുതി ഏർപ്പെടുത്തുന്ന സംബന്ധിച്ച് പാർലമെന്റിന്റെ ധനകാര്യ സമിതിയുടെയും സന്ദർശക വിസയിൽ കുവൈത്തിലേക്ക് വരുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ആരോഗ്യ സമിതിയുടെയും നിർദേശങ്ങളാണ് പരിഗണിക്കുന്നത്്. തൊഴിൽ ശേഷി പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനും ജനസംഖ്യാ സന്തുലനം ഉറപ്പുവരുത്തുന്നതിനും ഉതകുന്ന നിർദേശങ്ങളും ആലോചനയിലുണ്ട്. അതേസമയം, വിദേശികൾ അയയ്ക്കുന്ന പണമിടപാടിന് നികുതി ഏർപ്പെടുത്തുന്നതിന് പകരം അവരുടെ ശമ്പളത്തിന് നികുതി ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കണമെന്നാണ് പുതിയ നിർദ്ദേശം. ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടറും അൽ മുല്ല എക്‌സ്‌ചേഞ്ച് കമ്പനി ചെയർമാനുമായ അബ്ദുല്ല നജീബ് അൽ മുല്ലയുടേതാണ് നിർദ്ദേശം. വിദേശി ജീവനക്കാരുടെ ശമ്പളം ബാങ്കിലെത്തുമ്പോൾ തന്നെ നിശ്ചിത ത
കുവൈറ്റ് സിറ്റി; കുവൈറ്റിൽ വിദേശികളുടെ പണമിടപാടിന് നികുതി ഏർപ്പെടുത്തുന്ന കാര്യം സജീവ പരിഗണനയിലാണ്. വിദേശികളുടെ പണമിടപാടുകൾക്ക് നികുതി ഏർപ്പെടുത്തുന്ന സംബന്ധിച്ച് പാർലമെന്റിന്റെ ധനകാര്യ സമിതിയുടെയും സന്ദർശക വിസയിൽ കുവൈത്തിലേക്ക് വരുന്നവർക്ക് ആരോഗ്യ ഇൻഷുറൻസ് ഏർപ്പെടുത്തുന്നത് സംബന്ധിച്ച് ആരോഗ്യ സമിതിയുടെയും നിർദേശങ്ങളാണ് പരിഗണിക്കുന്നത്്.
തൊഴിൽ ശേഷി പുനഃക്രമീകരിക്കുന്നതിന്റെ ഭാഗമായി വിദേശികൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ നീക്കം. വിദേശികളുടെ എണ്ണം കുറയ്ക്കുന്നതിനും ജനസംഖ്യാ സന്തുലനം ഉറപ്പുവരുത്തുന്നതിനും ഉതകുന്ന നിർദേശങ്ങളും ആലോചനയിലുണ്ട്. അതേസമയം, വിദേശികൾ അയയ്ക്കുന്ന പണമിടപാടിന് നികുതി ഏർപ്പെടുത്തുന്നതിന് പകരം അവരുടെ ശമ്പളത്തിന് നികുതി ഏർപ്പെടുത്തുന്ന കാര്യം ആലോചിക്കണമെന്നാണ് പുതിയ നിർദ്ദേശം. ചേംബർ ഓഫ് കൊമേഴ്‌സ് ഡയറക്ടറും അൽ മുല്ല എക്‌സ്‌ചേഞ്ച് കമ്പനി ചെയർമാനുമായ അബ്ദുല്ല നജീബ് അൽ മുല്ലയുടേതാണ് നിർദ്ദേശം. വിദേശി ജീവനക്കാരുടെ ശമ്പളം ബാങ്കിലെത്തുമ്പോൾ തന്നെ നിശ്ചിത തുക നികുതിയായി സർക്കാർ ഖജനാവിലേക്കു മാറുന്ന സംവിധാനം വേണമെന്ന് അദ്ദേഹം പറയുന്നു.
ഓരോരുത്തർക്കും ലഭിക്കുന്ന ശമ്പളം അടിസ്ഥാനപ്പെടുത്തി വ്യത്യസ്ത തോതിലാകണം നികുതി വിഹിതം. സർക്കാരിന് ലഭിക്കേണ്ട വിഹിതം കൃത്യമായി ലഭിക്കും. പണമിടപാടിന് നികുതി ചുമത്തുന്നുവെന്ന ആക്ഷേപവും ഇല്ലാതാകും. പണമിടപാടിന് നികുതി ചുമത്തിയാൽ ഇടപാടുകൾ നിയമവിധേയമല്ലാത്ത മാർഗമായ ഹവാലയിലുടെയും മറ്റുമായി മാറും. ഇത് നിലവിലുള്ള പണമിടപാട് സംവിധാനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
വിദേശികൾ അയയ്ക്കുന്ന പണത്തിന്റെ കാര്യത്തിൽ കുവൈത്ത് ലോകത്ത് എട്ടാംസ്ഥാനത്താണെന്ന് ലോക ബാങ്ക് വ്യക്തമാക്കി. 1300 കോടി ഡോളറാണ് കഴിഞ്ഞ വർഷം കുവൈത്തിൽനിന്ന് വിദേശത്തേക്ക് അയച്ചത് കുവൈത്തിലേക്ക് വന്നത് 22 ദശലക്ഷം ഡോളറും.ഈ വർഷത്തെ കണക്കനുസരിച്ച് വിദേശ രാജ്യങ്ങളിൽനിന്നുള്ള പണം സ്വീകരിക്കുന്ന രാജ്യങ്ങളിൽ ഒന്നാം സ്ഥാനം ഇന്ത്യക്കാണ്. 8000 കോടി ഡോളറാണ് ഇന്ത്യയിൽ എത്തിയത്. ചൈനയിൽ 6700 കോടി ഡോളറും ഫിലിപ്പീൻസിലും മെക്‌സിക്കോയിലും 3400 കോടി ഡോളറും ഈജിപ്തിൽ 2600 കോടി ഡോളറുമാണ് ലഭിച്ചത്.
രാജ്യത്ത് വിദേശി ജനസംഖ്യാ വർധന നിരക്ക് സ്വദേശികളുടെ ഇരട്ടിയായാതാണ് പുതിയ നിയന്ത്രണങ്ങൾക്ക് സർക്കാരിനെ പ്രേരിപ്പിച്ചത്.. സ്വദേശി ജനസംഖ്യാ വർധന പ്രതിവർഷം മൂന്നുശതമാനമാണ്. അതേസമയം വിദേശികളുടെത് ആറ് ശതമാനവും. അഞ്ച് വർഷത്തിനിടെ കുവൈത്തിൽ 10 ലക്ഷം വിദേശികൾ വർധിച്ചിട്ടുണ്ട്. ഏതായാലും പ്രവാസികളുടെ ശമ്പളത്തിന് നികുതി ഏർപ്പെടുത്താനുള്ള തീരുമാനം പ്രാബല്യത്തിൽ വന്നാൽ അത് ഏറ്റവുമധികം ബാധിക്കുക മലയാളികളെ ആയിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.