- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ബിനേഷ് ബാലനും നികിതാ ഹരിയും മൈക്കിൾ ജേക്കബ്ബും മാത്രമല്ല ഇപ്പോൾ ലണ്ടനിലുള്ളത്; സ്വപ്രയത്നത്താൽ ബ്രിട്ടീഷ് സർക്കാറിന്റെ സ്കോളർഷിപ്പ് നേടി യുകെയിൽ പഠിക്കുന്നത് ഒരു ഡസനോളം പേർ; ബ്രിട്ടീഷ് കൗൺസിൽ മിടുക്കരെ തേടി നടന്നിട്ടും കയ്യും കെട്ടി കേരളം
ലണ്ടൻ: വടകരക്കാരി നികിത ഹരി, കോട്ടയംകാരൻ മൈക്കേൽ ജേക്കബ്, കാസർഗോട്ടെ ബിനേഷ് ബാലൻ, തൃശൂരിൽ വേരുകളുള്ള വരുൺ വാര്യർ... മിടുമിടുക്കരിൽ മിടുക്കരായ മലയാളി ചെറുപ്പക്കാർ. കേംബ്രിജിലും സാസ്കസിലും ബർമിങ്ഹാമിലും ഒക്കെയായി പഠനവും ഗവേഷണവും നടത്തുന്ന മലയാളി പ്രതിഭകൾ. സ്വപ്രയത്നത്താൽ ബ്രിട്ടനിലെ ഉന്നത സർവ്വകലാശാലകളിൽ പഠിക്കാൻ എത്തിയ ജീനിയസുകളുടെ നിരയിലെ ഏറ്റവും ഇളമുറക്കാർ. ഇവർക്കെല്ലാം പഠന സഹായം നൽകുന്നതിൽ ബ്രിട്ടീഷ് സർക്കാരിന്റെയും യൂണിവേഴ്സിറ്റികളുടെയും പങ്കു സ്വന്തം നാടിനേക്കാൾ ഏറെയാണ്. മികച്ച തലച്ചോറുകൾ കണ്ടെത്തി അവരിലെ പ്രതിഭകൾക്ക് പടർന്നു പന്തലിക്കാൻ താങ്ങും തണലും നൽകുന്ന ബ്രിട്ടീഷ് സർക്കാരിന്റെ കൈത്താങ്ങിൽ ഇങ്ങനെ ലോകത്തിന്റെ മുക്കിലും മൂലയിൽ നിന്നും ഓരോ വർഷവും നൂറു കണക്കിന് പ്രഗത്ഭരായ വിദ്യാർത്ഥികളാണ് എത്തുന്നത്. നിലവിൽ മലയാളികൾക്കിടയിൽ നിന്ന് തന്നെ ഒരു ഡസനിൽ കുറയാത്ത വിദ്യാർത്ഥികൾ വിവിധ സ്കോളർഷിപ്പുകളുടെ പിൻബലത്തോടെ ബ്രിട്ടനിലെ വിവിധ സർവ്വകലാശാലകളിൽ പഠനം തുടരുന്നുണ്ട്. ഇക്കൂട്ടത്തിൽ കേരളത്ത
ലണ്ടൻ: വടകരക്കാരി നികിത ഹരി, കോട്ടയംകാരൻ മൈക്കേൽ ജേക്കബ്, കാസർഗോട്ടെ ബിനേഷ് ബാലൻ, തൃശൂരിൽ വേരുകളുള്ള വരുൺ വാര്യർ... മിടുമിടുക്കരിൽ മിടുക്കരായ മലയാളി ചെറുപ്പക്കാർ. കേംബ്രിജിലും സാസ്കസിലും ബർമിങ്ഹാമിലും ഒക്കെയായി പഠനവും ഗവേഷണവും നടത്തുന്ന മലയാളി പ്രതിഭകൾ. സ്വപ്രയത്നത്താൽ ബ്രിട്ടനിലെ ഉന്നത സർവ്വകലാശാലകളിൽ പഠിക്കാൻ എത്തിയ ജീനിയസുകളുടെ നിരയിലെ ഏറ്റവും ഇളമുറക്കാർ. ഇവർക്കെല്ലാം പഠന സഹായം നൽകുന്നതിൽ ബ്രിട്ടീഷ് സർക്കാരിന്റെയും യൂണിവേഴ്സിറ്റികളുടെയും പങ്കു സ്വന്തം നാടിനേക്കാൾ ഏറെയാണ്.
മികച്ച തലച്ചോറുകൾ കണ്ടെത്തി അവരിലെ പ്രതിഭകൾക്ക് പടർന്നു പന്തലിക്കാൻ താങ്ങും തണലും നൽകുന്ന ബ്രിട്ടീഷ് സർക്കാരിന്റെ കൈത്താങ്ങിൽ ഇങ്ങനെ ലോകത്തിന്റെ മുക്കിലും മൂലയിൽ നിന്നും ഓരോ വർഷവും നൂറു കണക്കിന് പ്രഗത്ഭരായ വിദ്യാർത്ഥികളാണ് എത്തുന്നത്. നിലവിൽ മലയാളികൾക്കിടയിൽ നിന്ന് തന്നെ ഒരു ഡസനിൽ കുറയാത്ത വിദ്യാർത്ഥികൾ വിവിധ സ്കോളർഷിപ്പുകളുടെ പിൻബലത്തോടെ ബ്രിട്ടനിലെ വിവിധ സർവ്വകലാശാലകളിൽ പഠനം തുടരുന്നുണ്ട്.
ഇക്കൂട്ടത്തിൽ കേരളത്തിൽ നിന്ന് ഇനിയും ഒട്ടേറെ പേർക്ക് അവസരം ലഭിക്കാമെങ്കിലും സംസ്ഥാന സർക്കാർ മറ്റു രംഗങ്ങളിൽ എന്നത് പോലെ തുടരുന്ന അനങ്ങാപ്പാറ നയം ഉന്നത വിദ്യാഭ്യസ രംഗത്തും തുടരുന്നു എന്ന് വ്യക്തമാക്കി ലക്ഷക്കണക്കിന് രൂപ സ്കോളർഷിപ്പായി നൽകുന്ന ബ്രിട്ടീഷ് കൗൺസിൽ കേരളത്തോട് മുഖം തിരിക്കുന്നു. സാധാരണ വിദ്യാഭാസ എക്സ്പൊകൾ നടത്തി സർവ്വകലാശാല വിദഗ്ധരെ ഓരോ രാജ്യത്തും എത്തിച്ചാണ് മിടുക്കരായ വിദ്യാർത്ഥികളെ അഭിമുഖം നടത്തി കണ്ടെത്തുന്നത്. സാധാരണയായി ഇത്തരം എക്സ്പൊകളിൽ പങ്കെടുക്കാൻ മലയാളി വിദ്യാർത്ഥികൾ ചെന്നൈയിലേക്ക് തിരിക്കുമ്പോൾ അൽപ്പം ശ്രദ്ധ നൽകിയാൽ ബ്രിട്ടീഷ് കൗൺസിലിന്റെ എക്സ്പൊകൾ കൊച്ചിയിലും തിരുവനന്തപുരത്തും എത്തിക്കാവുന്നതാണ്. മുൻപ് ഇതിനുള്ള ശ്രമങ്ങൾ നടന്നിരുന്നതുമാണ്.
അതേ സമയം ഇത്തരം കാര്യങ്ങളിൽ ഉദ്യോഗസ്ഥ തലത്തിൽ മന്ത്രിമാർക്കും മറ്റും വിദഗ്ധ ഉപദേശം നൽകാൻ സംവിധാനം ഉണ്ടാകുമെങ്കിലും കേരളത്തിൽ ഇക്കാര്യത്തിലും വേണ്ടത്ര അവബോധം ഉള്ളവർ സർക്കാരിൽ ഇല്ലെന്നു വ്യക്തമാക്കി ഇപ്പോൾ ഇന്ത്യയിലെ വിവിധ നഗരങ്ങളിൽ ബ്രിട്ടീഷ് കൗൺസിൽ മിടുക്കരായ വിദ്യാർത്ഥികളെ തേടി എക്സ്പൊകൾ നടത്തുകയാണ്. മറ്റു സംസ്ഥാനം ഭരിക്കുന്നവരെ രാഷ്ട്രീയത്തിന്റെ പേരിൽ കളിയാക്കാൻ മുന്നിൽ നിൽക്കുന്ന മലയാളികൾ സ്വന്തം നാടിനു യാതൊരു ചിലവും ഇല്ലാതെ നഷ്ടമാകുന്ന ഇത്തരം അവസരങ്ങളാണ് കണ്ടില്ലെന്നു നടിക്കുന്നത്. വിദ്യാഭ്യാസ രംഗത്ത് അറിവും പരിചയവും ഉള്ളയാൾ മന്ത്രിയായി എത്തിയിട്ടും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ നൽകാൻ കഴിയുന്നില്ല എന്നത് കേരളത്തിന്റെ വലിയ പരാജയങ്ങളുടെ കൂട്ടത്തിൽ എഴുതി ചേർക്കേണ്ടി വരും.
ഉന്നത വിദ്യാഭ്യാസ രംഗത്ത് കേരളത്തിന്റെ പിന്നോക്ക അവസ്ഥയും പരിചയ കുറവും വ്യക്തമാക്കി ഉത്തര ഇന്ത്യൻ നഗരങ്ങളാണ് കൂടുതലായും ബ്രിട്ടീഷ് കൗൺസിൽ പോലുള്ള രാജ്യാന്തര ഘടകങ്ങളുടെ സഹായം സ്വന്തമാക്കുന്നത്. ഓരോ വർഷവും കോടിക്കണക്കിനു രൂപയുടെ വിദ്യാഭ്യാസ സഹായമാണ് ഇത്തരം വേദികളുടെ അഭാവത്തിലൂടെ കേരളത്തിന് നഷ്ടമാകുന്നതും. ഈ ദിവസങ്ങളിൽ വിവിധ ഇന്ത്യൻ നഗരങ്ങളായ വിശാഖപട്ടണം, ഗുവാഹത്തി, ഡെറാഡൂൺ, നാഗ്പൂർ എന്നിവിടങ്ങളിൽ എല്ലാം ബ്രിട്ടീഷ് കൗൺസിൽ മിടുക്കരായ വിദ്യാർത്ഥികൾക്ക് വേണ്ടി എത്തുകയാണ്.
പൂണെ, ചണ്ഡിഗണ്ഡ്, പട്യാല, കൊൽക്കത്ത, അമൃത്സർ എന്നിവിടങ്ങളിൽ ഒക്കെ തുടർച്ചയായി ബ്രിട്ടീഷ് കൗൺസിൽ എത്തുന്നുണ്ടെങ്കിലും കേരളം അവരുടെ ശ്രദ്ധയിൽ കാര്യമായി പതിയുന്നില്ല. അതേ സമയം മിടുക്കരായ ഒട്ടേറെ മലയാളി കുട്ടികൾ വിവിധ ബ്രിട്ടീഷ് സർവകലാശാലകളിൽ മികച്ച നിലയിൽ സ്കോളർഷിപ്പോടെ തന്നെ പഠനം നടത്തുന്നുണ്ടെങ്കിലും ബ്രിട്ടീഷ് കൗൺസിലിന് അവരെല്ലാം ഇന്ത്യൻ വിദ്യാർത്ഥികൾ മാത്രമാണ്. മലയാളത്തിന്റെ തലച്ചോറുകളാണ് ബ്രിട്ടീഷ് സർവ്വകലാശാലകളിൽ കൂടുതൽ നേട്ടങ്ങൾ കൊയ്യുന്നത് എന്ന് ബ്രിട്ടീഷ് കൗൺസിലിനെ ബോധ്യപ്പെടുത്താൻ കേരളം ദയനീയമായി പരാജയപ്പെടുന്നു എന്നതാണ് അടുത്ത വർഷം ലിസ്റ്റ് ചെയ്തിരിക്കുന്ന സ്റ്റഡി യുകെ ഡിസ്കവർ യൂ എന്ന പദ്ധതിയിൽ കേരള നഗരങ്ങൾ ഉൾപ്പെടാതെ പോയതെന്ന് വ്യക്തം.
കഴിഞ്ഞ ആഴ്ച ചന്ദീഗണ്ടിൽ നടന്ന എക്സ്പോയിൽ അനേകം വിദ്യാർത്ഥികളാണ് അവസരം തേടി എത്തിയത്. ഈ വർഷം 198 വിദ്യാർത്ഥികളാണ് ഗ്രേറ്റ് സ്കോളർഷിപ്പ് സഹായത്തോടെ ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിൽ ഇന്ത്യയിൽ നിന്നും പഠനത്തിന് എത്തുക. ഇതിൽ 29 സീറ്റുകൾ ബിരുദ കോഴ്സുകളും 169 സീറ്റുകൾ ബിരുദാനന്തര കോഴ്സുകളുമാണ്. യുകെയിലെ പ്രധാന സർവ്വകലാശാലകളായ London's Universtiy of Arts, Aston, Edinburgh Napier, Middlesex, Kingston, Warwick, London Mteropolitan, Bristol എന്നിവയാണ് ഇപ്പോൾ ഇന്ത്യയിൽ നടക്കുന്ന എക്സ്പൊകളിൽ പങ്കെടുക്കുന്നത്. ലോകത്തെ തന്നെ ഏറ്റവും മികച്ച പത്തു യൂണിവേഴ്സിറ്റികളിൽ നാലും യുകെയിൽ ആയതിനാൽ സ്കോളർഷിപ്പ് നേടുന്ന വിദ്യാർത്ഥികൾക്ക് സ്വപ്ന തുല്ല്യമായ ജീവിത വിജയമാണ് മുന്നിൽ എത്തുന്നത്.
ഇക്കഴിഞ്ഞ മൂന്നു മാസത്തിനിടെ ഇന്ത്യയിൽ നിന്നും ബ്രിട്ടീഷ് യൂണിവേഴ്സിറ്റികളിൽ എത്തുന്ന വിദ്യാർത്ഥികളിൽ ആറു ശതമാനം വർദ്ധന ഉണ്ടായിട്ടുണ്ട്. ഓരോ വർഷവും 20000 വിദ്യാർത്ഥികൾ ഇന്ത്യയിൽ നിന്നും യുകെയിൽ സർവ്വകലാശാല പഠനത്തിന് എത്തുമ്പോൾ നൂറുകണക്കിന് പേർക്ക് ലഭിക്കുന്ന പഠന സഹായമാണ് ബ്രിട്ടീഷ് കൗൻസിലൂടെ എത്തുന്നത്. ഇതെങ്ങനെ മലയാളി കുട്ടികൾക്കും പ്രയോജനപ്പെടുത്താം എന്ന കാര്യത്തിൽ ദീർഘ വീക്ഷണത്തോടെ ചിന്തിക്കാൻ കേരളത്തിന് കഴിയാതെ പോകുന്നതോടെ അവസരങ്ങൾ കൂടുതലായും ലഭിക്കുന്നത് മറ്റു സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്കാണ്.
മികവുള്ളവർ എവിടെയും ഉണ്ടെന്നിരിക്കെ, അവസരം കണ്ടെത്താൻ വിദ്യാർത്ഥികളെ സഹായിക്കുക എന്ന കടമയാണ് കേരള സർക്കാർ ഏറ്റെടുക്കേണ്ടത്. എന്നാൽ നിർഭാഗ്യവശാൽ ഇത്തരം ക്രിയാത്മക പദ്ധതികളിൽ ശ്രദ്ധ നൽകാൻ പലപ്പോഴും കേരളം ഭരിക്കുന്ന സർക്കാരുകൾക്ക് കഴിയുന്നില്ല എന്നതാണ് സത്യം. ഇത്തരം നേട്ടങ്ങൾ കൈക്കലാക്കുന്നതിൽ മറ്റു സംസ്ഥാനങ്ങൾ കേരളത്തെ കടത്തി വെട്ടുകയും ചെയ്യുന്നു.
ചെന്നൈ ആസ്ഥാനമായ ബ്രിട്ടീഷ് ഹൈ കമ്മീഷൻ കേരളവുമായി പലവട്ടം അടുപ്പം കണ്ടെത്താൻ ശ്രമം നടത്തിയെങ്കിലും കേരള സർക്കാരിന്റെ താൽപ്പര്യമില്ലായ്മയിലാണ് മികവുറ്റ പദ്ധതികൾ സംസ്ഥാനത്തു എത്താതെ പോകുന്നത് എന്ന് വ്യക്തം. അടിസ്ഥാന സൗകര്യത്തിൽ മുന്നിൽ നിൽക്കുന്ന കൊച്ചിക്കും തിരുവനന്തപുരത്തിനും പരിഗണന നൽകാതിരിക്കാൻ ബ്രിട്ടീഷ് കൗൺസിലിന് മുന്നിൽ തടസ്സങ്ങൾ ഒന്നും ഇല്ലെന്നിരിക്കെ സംസ്ഥാന സർക്കാരിന്റെ അനാസ്ഥ തന്നെയാണ് മലയാളി കുട്ടികൾക്ക് ലഭിക്കേണ്ട അവസരം നഷ്ടമാകുന്നതിൽ പ്രധാന പങ്കു വഹിക്കുന്നത്.
അടുത്ത വർഷത്തെ ബ്രിട്ടീഷ് കൗൺസിൽ വിദ്യാഭ്യാസ എക്സോപ്കൾ കണ്ടെത്താനും പേര് രജിസ്റ്റർ ചെയ്യാനും ഇവിടെ ക്ലിക്ക് ചെയ്യാം. ബ്രിട്ടീഷ് കൗൺസിലിന്റെ മൊബൈൽ ആപ്പായ 'Study UK, Discover You' സന്ദർശിച്ചും വിവരങ്ങൾ കണ്ടെത്താം.