- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോളും ഡീസലും പാചകവാതകത്തിനും വിലകൂട്ടി; ഇപ്പോൾ റേഷൻ മണ്ണെണ്ണയുടെ വിലയും; ഒറ്റയടിക്ക് കൂട്ടിയത് എട്ടു രൂപ; മത്സ്യത്തൊഴിലാളികൾക്ക് കനത്ത തിരിച്ചടി
തിരുവനന്തപുരം: പെട്രോളിനും ഡീസലിനും പാചകവാതകത്തിനും വില കൂട്ടിയ ശേഷം മണ്ണെണ്ണയുടെ വിലവർധിപ്പിച്ചു. റേഷൻ മണ്ണെണ്ണയുടെ വില ഒറ്റയടിക്ക് എട്ടു രൂപയാണ് വർധിപ്പിച്ചത്. ഇതോടെ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വർധിച്ചു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി. കഴിഞ്ഞ മാസം 47 രൂപയായിരുന്നു മണ്ണെണ്ണയുടെ വില. ഇന്ന് മുതൽ റേഷൻ കടകളിൽ പുതുക്കിയ വില പ്രാബല്യത്തിൽ വരും.
നവംബർ മാസം മുതൽ പുതുക്കിയ വിലയാണ് മണ്ണെണ്ണക്ക് പുതിയ വിലയാണ് റേഷൻ വ്യാപാരികളിൽ നിന്ന് എണ്ണ കമ്പനികൾ ഈടാക്കുന്നത്. ഇതിന് ആനുപാതികമായി എല്ലാ റേഷൻ കാർഡ് ഉടമകളും പുതുക്കിയ വില നൽകേണ്ടിവരും.
മണ്ണെണ്ണയുടെ അടിസ്ഥാന വിലയായ 45 രൂപക്കൊപ്പം ഡീലർ കമ്മീഷൻ ട്രാൻസ്പോർട്ടേഷൻ നിരക്ക്, കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ ജി.എസ്.ടി ഇതെല്ലാം അടങ്ങുന്ന ഹോൾസെയിൽ നിരക്കാണ് 51 രൂപയാണ്. ഇത് ജനങ്ങളിലേക്ക് എത്തുമ്പോൾ 55 രൂപയാകും. മത്സ്യത്തൊഴിലാളികളെയാകും മണ്ണെണ്ണ വില വർധിപ്പിച്ചത് സാരമായി ബാധിക്കുക.
മറുനാടന് ഡെസ്ക്