- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
റെയിൽവേസ് വെബ്സൈറ്റിലെ കാപ്ച ലളിതവും തെളിഞ്ഞതുമാക്കണം: കെർപ
ആലപ്പുഴ: ഇന്ത്യൻ റെയിൽവേസ് എൻക്വയറി വെബ്സൈറ്റിൽ പാസഞ്ചർ നെയിം റിക്കാർഡും (പി.എൻ.ആർ) ഷെഡ്യുളും ട്രെയിൻ റണ്ണിങ് സ്റ്റാറ്റസുമടക്കമുള്ള പാസഞ്ചർ കറണ്ട് സ്റ്റാറ്റസ് എൻക്വയറിയിൽ പരിശോധന നടത്തുന്നതിനു സാധാരണക്കാർക്ക് ലളിതമായി മനസിലാകുന്നതും തെളിഞ്ഞതും അസൗകര്യങ്ങളില്ലാത്തതുമായ കാപ്ച ചോദ്യങ്ങൾ മാത്രം ഉൾപ്പെടുത്തണമെന്നു അധികൃതരോട് കുട്ടനാട്-എറണാകുളം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ (കെർപ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ ആവശ്യപ്പെട്ടു. ഇപ്പോഴാണെങ്കിൽ വിവരമറിയാൻ കണക്കു കൂട്ടി ഉപയോക്താക്കൾ മടുക്കുകയാണ്. ദിവസേന ആയിരക്കണക്കിന് യാത്രക്കാരാണ് വെബ്സൈറ്റിലൂടെയുള്ള അന്വേഷണങ്ങൾ നടത്തുന്നത്. സംഖ്യകൾ കൂട്ടാനും കുറയ്ക്കാനും മറ്റുമുള്ള കാപ്ചകളാണ് നിലവിൽ ഇന്ത്യന്റെയിൽ ഡോട്ട് ഗവ് ഡോട്ട് ഇൻ-ൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതിലെ അക്കങ്ങളും ചിഹ്നങ്ങളും തിരിച്ചറിയാൻ ഏറെ ബുദ്ധിമുട്ടാണുതാനും. സാധാരണക്കാർക്ക് ഇത് ഏറെ സമയനഷ്ടവും പണനഷ്ടവും ഉണ്ടാക്കും. കണക്കുകൂട്ടൽ തെറ്റി പലപ്പോഴും റിഫ്രഷ് ചെയ്യേണ്ടി വരുകയും ചെയ്യും. സൗജന്യ ഇ
ആലപ്പുഴ: ഇന്ത്യൻ റെയിൽവേസ് എൻക്വയറി വെബ്സൈറ്റിൽ പാസഞ്ചർ നെയിം റിക്കാർഡും (പി.എൻ.ആർ) ഷെഡ്യുളും ട്രെയിൻ റണ്ണിങ് സ്റ്റാറ്റസുമടക്കമുള്ള പാസഞ്ചർ കറണ്ട് സ്റ്റാറ്റസ് എൻക്വയറിയിൽ പരിശോധന നടത്തുന്നതിനു സാധാരണക്കാർക്ക് ലളിതമായി മനസിലാകുന്നതും തെളിഞ്ഞതും അസൗകര്യങ്ങളില്ലാത്തതുമായ കാപ്ച ചോദ്യങ്ങൾ മാത്രം ഉൾപ്പെടുത്തണമെന്നു അധികൃതരോട് കുട്ടനാട്-എറണാകുളം റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ (കെർപ) പ്രസിഡന്റ് തോമസ് മത്തായി കരിക്കംപള്ളിൽ ആവശ്യപ്പെട്ടു. ഇപ്പോഴാണെങ്കിൽ വിവരമറിയാൻ കണക്കു കൂട്ടി ഉപയോക്താക്കൾ മടുക്കുകയാണ്. ദിവസേന ആയിരക്കണക്കിന് യാത്രക്കാരാണ് വെബ്സൈറ്റിലൂടെയുള്ള അന്വേഷണങ്ങൾ നടത്തുന്നത്.
സംഖ്യകൾ കൂട്ടാനും കുറയ്ക്കാനും മറ്റുമുള്ള കാപ്ചകളാണ് നിലവിൽ ഇന്ത്യന്റെയിൽ ഡോട്ട് ഗവ് ഡോട്ട് ഇൻ-ൽ ഉൾപ്പെടുത്തിയിട്ടുള്ളത്. അതിലെ അക്കങ്ങളും ചിഹ്നങ്ങളും തിരിച്ചറിയാൻ ഏറെ ബുദ്ധിമുട്ടാണുതാനും. സാധാരണക്കാർക്ക് ഇത് ഏറെ സമയനഷ്ടവും പണനഷ്ടവും ഉണ്ടാക്കും. കണക്കുകൂട്ടൽ തെറ്റി പലപ്പോഴും റിഫ്രഷ് ചെയ്യേണ്ടി വരുകയും ചെയ്യും. സൗജന്യ ഇൻർനെറ്റ് സൗകര്യങ്ങൾ വ്യാപകമായി ലഭ്യമാകാത്തതിനാലും വേഗത്തിലുള്ളതല്ലാത്തതിനാലും ഇക്കാര്യം ഏറെ പ്രാധാന്യമുള്ളതാണ്. രേഖപ്പെടുത്തുന്നത് അല്പം വൈകിയാൽ സെഷൻസ് ഔട്ട് അഥവാ ബോട്ട് അറ്റാക്ക് എന്നു എറർ എന്നു കാണിച്ചുകൊണ്ടിരിക്കും.
ഇതേസമയം, ഇ-ട്രെയിൻ ഡോട്ട് ഇൻഫോ പോലുള്ള സ്വകാര്യ അന്വേഷണ വെബ്സൈറ്റുകളിൽ കൂടുതൽ ഉപയോക്ത സൗഹൃദം (യൂസർ ഫ്രണ്ട്ലി) ആയിട്ടാണ് കാപ്ച ഉൾപ്പെടുത്തിയിട്ടുള്ളത്. ഇത്തരത്തിൽ ദുർഗ്രാഹ്യത ഒഴിവാക്കാനാണ് സർക്കാർ വെബ്സൈറ്റും ശ്രമിക്കേണ്ടത്. അല്ലെങ്കിൽ ഉപയോക്താക്കളെ വെബ്സൈറ്റിൽ നിന്നു അകറ്റുകയായിരിക്കും ഫലം.
കംപ്യൂട്ടറിലേക്കു വിവരങ്ങൾ രേഖപ്പെടുത്തുന്നത് മെഷീൻ ഓട്ടോമാറ്റിക് ആയി അല്ല എന്നും മനുഷ്യൻ ആണ് അതു ചെയ്യുന്നതെന്നും വേർതിരിച്ചറിയാനാണ് കാപ്ച വ്യവസ്ഥ ഉപയോഗിക്കുന്നത്. അല്ലെങ്കിൽ സ്വയം പ്രവർത്തിക്കുന്ന സങ്കേതങ്ങൾ ഉപയോഗിച്ച് വെബ്സൈറ്റ് സേവനങ്ങളെ ദുരുപയോഗപ്പെടുത്താനാകും. മനുഷ്യർ വ്യക്തിപരമായാണ് വിവരങ്ങൾ ആവശ്യപ്പെടുന്നതെന്നു ഉറപ്പാക്കാൻ കാപ്ച കോഡുകൾ ഉപയോഗപ്പെടും. വികലമാക്കിയയോ നിറങ്ങൾ ചേർത്തതോ ആയ അക്ഷരങ്ങളും അക്കങ്ങളും നല്കിയിട്ടുള്ളതു വായിച്ചോ കേട്ടോ പകർത്തുകയാണ് ആവശ്യക്കാർ ചെയ്യേണ്ടത്. അതു വെബ്സേർവറുകളിൽ പരിശോധിച്ച് കാണിച്ചിട്ടുള്ളതും രേഖപ്പെടുത്തിയതും സമാനമാണെങ്കിൽ സ്വീകരിക്കുകയും അല്ലെങ്കിൽ വീണ്ടും ശ്രമിക്കുവാൻ ആവശ്യപ്പെടുകയും ചെയ്യും. നല്കുന്ന വാക്കുകൾ വികലമോ അർഥമില്ലാത്തതോ ആയതിനാലും വെബ്സേർവറുകളിൽ നിന്നു വരുന്നതിനാലും കൃത്രിമമായി അവ ആവർത്തിച്ചുപയോഗിക്കാനാകില്ല. കംപ്ലീറ്റ്ലി ഓട്ടോമേറ്റഡ് പബൽക് ടൂറിങ് ടെസ്റ്റ് ടു ടെൽ കംപ്യൂട്ടേഴ്സ് ആൻഡ് ഹ്യൂമൻസ് അപ്പാർട്ട് എന്നതിന്റെ ചുരുക്കമാണ് കാപ്ച (CAPTCHA).