- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
- Opinion
- /
- ENVIRONMENT
അമേരിക്കൻ മലയാളികൾ കാത്തിരിക്കുന്ന ശബ്ദം 'കെസ്റ്റർ' 2015 സെപ്റ്റംബറിൽ എത്തുന്നു
ഷിക്കാഗോ: മലയാള ക്രൈസ്തവ സംഗീതത്തിലെ 'ഡിവൈൻ വോയിസ്' എന്നറിയപ്പെടുന്ന ഗായകൻ കെസ്റ്റർ അമേരിക്കൻ മലയാളികളുടെ മുന്നിൽ എത്തുന്നു. കെസ്റ്റർ ലൈവ് എന്ന നാമകരണം ചെയ്ത് മെഗാ ഷോ 2015 ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലാണ് എത്തുന്നത്. റിയ ട്രാവെൽസും പ്രമുഖ ഇവന്റ് സംഘാടക ഗ്രൂപ്പായ കാർവിങ് മൈൻഡ്‌സ് എന്റർടെയ്ന്മെന്റ് ന്യൂജേഴ്‌സിയും സംഘടിപ്പിക്കു
ഷിക്കാഗോ: മലയാള ക്രൈസ്തവ സംഗീതത്തിലെ 'ഡിവൈൻ വോയിസ്' എന്നറിയപ്പെടുന്ന ഗായകൻ കെസ്റ്റർ അമേരിക്കൻ മലയാളികളുടെ മുന്നിൽ എത്തുന്നു. കെസ്റ്റർ ലൈവ് എന്ന നാമകരണം ചെയ്ത് മെഗാ ഷോ 2015 ഓഗസ്റ്റ് - സെപ്റ്റംബർ മാസങ്ങളിലാണ് എത്തുന്നത്. റിയ ട്രാവെൽസും പ്രമുഖ ഇവന്റ് സംഘാടക ഗ്രൂപ്പായ കാർവിങ് മൈൻഡ്‌സ് എന്റർടെയ്ന്മെന്റ് ന്യൂജേഴ്‌സിയും സംഘടിപ്പിക്കുന്ന ഷോയിലേക്കാണ് കെസ്റ്ററിന്റെ ആദ്യ അമേരിക്കൻ പര്യടനം. തൃപ്പൂണിത്തുറ ആർ.എൽ.വി കോളജിൽ നിന്ന് മ്യൂസിക് ബിരുദമെടുത്ത കെസ്റ്റർ കോളജ് പഠനത്തിന് പിന്നാലെ ഗായകനെന്ന നിലയിൽ ശ്രദ്ധിക്കപ്പെട്ടു തുടങ്ങി.
ഇന്ന് കേരളത്തിലെങ്ങും മികച്ച ഡിവൊഷണൽ ഗായകനെന്ന് പേരെടുത്ത കെസ്റ്റർ വിവിധ സംവിധായകർക്ക് കീഴിൽ ആയിരക്കണക്കിന് ഭക്തിഗാനങ്ങൾ പാടിക്കഴിഞ്ഞു. മലയാളി ക്രിസ്ത്യൻ സമൂഹങ്ങളിൽ; ഇന്ന് കെസ്റ്ററിന്റെ സ്വരമാധുരിക്ക് ആരാധകരേറെ. നിൻ സ്‌നേഹം എത്രയോ അവർണനീയം, ഇന്നയോളം എന്നെ നടത്തി... ,നന്മ മാത്രമേ.. , അമ്മെ അമ്മെ തായേ ..., നിന്റെ തകർച്ചയിൽ ആശ്വാസമേകാൻ... , നിത്യ സ്‌നേഹത്താൽ ..., എന്നേശുവെ എൻ നാഥനെ... ,എനിക്കായി കരുതുന്നവൻ...ഇസ്രയേലിൻ നായകാ.....എന്റെ മുഖം വാടിയാൽ..., കണ്ണുനീർ താഴ്‌വരയിൽ..., എന്റെ യേശു എനിക്ക് നല്ലവൻ .. സീറോ മലബാർ ആരാധനാക്രമത്തിലെ വിശുദ്ധകുർബാനയിൽ ആലപിക്കുന്ന അംബരമനവരതം...., സർവശക്തതാതനാം....തുടങ്ങിയ ഗാനങ്ങളൊക്കെ കെസ്റ്ററിന്റെ സ്വരമധുരിമയിൽ ശ്രദ്ധിക്കപ്പെട്ട ഗാനങ്ങളാണ്.
വിവരങ്ങൾക്ക്: ഗിൽബർട്ട് ജോർജുകുട്ടി: 201 (926) 7477.



