ന്യൂയോർക്ക്: ഷിക്കാഗോ സീറോ മലബാർ രൂപതയുടെ തദ്ദേശിയനായ പ്രഥമ വൈദികൻ ഫാ. കെവിൻ മുണ്ടയ്ക്കലിന് മാതൃ ഇടവകയായ ബ്രോങ്ക്‌സ് സെന്റ് തോമസ് സീറോ മലബാർ ഫൊറോന ദേവലയത്തിൽ സ്വീകരണം നൽകി. ദിവ്യബലിയിൽ ഫാ. കെവിൻ മുഖ്യകാർമികത്വം വഹിച്ചു.

വികാരി ഫാ. ജോസ് കണ്ടത്തിക്കുടി, സഹവികാരി ഫാ. റോയിസൻ മേനോലിക്കൽ, ഫാ. റിജോ ജോൺസൻ എന്നിവർ സഹകാർമികരായിരുന്നു. നവവൈദികന്റെ ആദ്യ തിരുക്കർമം സഹോദരന്റെ മകന് ജ്ഞാനസ്‌നാനം നൽകിയാണ് തുടങ്ങിയത്.

അനുമോദന ചടങ്ങിൽ വികാരി ഫാ. ജോസ് കണ്ടത്തിക്കുടി അധ്യക്ഷത വഹിച്ചു. ജോസ് മാളിയേക്കൽ, ഷോളി കുന്പിളുവേലി, ജോസി പൈലി, സാം കൈതാരം, ടോണി പട്ടേരിൽ, ജോജി ഞാറകുന്നേൽ എന്നിവർ പ്രസംഗിച്ചു. കൈക്കാരൻ ജോജോ ഒഴുകയിൽ സ്വാഗതവും സെക്രട്ടറി ബെന്നി മുട്ടപ്പള്ളിൽ കൃതജ്ഞതയും പറഞ്ഞു. ജോൺ വാളിപ്ലാക്കൽ എംസിയായിരുന്നു. മാതൃഇടവക നൽകിവരുന്ന സഹായങ്ങൾക്കും പ്രാർത്ഥനയ്ക്കും ഫാ. കെവിൻ നന്ദി പറഞ്ഞു.