- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പൊലീസിന്റെ വീഴ്ച തുറന്ന് സമ്മതിച്ച് ഡിജിപി; തട്ടിക്കൊണ്ടു പോയ പരാതി കിട്ടിയിട്ടും അനങ്ങാതിരുന്ന എസ്‌ഐയെ സസ്‌പെൻഡ് ചെയ്തു; കോട്ടയം എസ്പിക്ക് സ്ഥലം മാറ്റം; പേരുദോഷം കുറയ്ക്കാൻ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു: ഐജിയും സംഘവും കൊലപാതകം നടന്ന സ്ഥലത്തേക്ക്
കോട്ടയം: കെവിനെ തട്ടിക്കൊണ്ടു പോയതായി വീട്ടുകാരും ഭാര്യയും പരാതി നൽകിയിട്ടും കേസ് എടുക്കാതിരുന്ന ഗാന്ധി നഗർ എസ്‌ഐ ഷിബുവിനെ സസ്‌പെൻഡ് ചെയ്തു. പരാതി ലഭിച്ചിട്ടും കൃത്യസമയത്ത് കേസ് എടുക്കാനോ അന്വേഷിക്കാനോ തയ്യാറാവാതിരുന്ന ഷിബു ഗുരുതരമായ കൃത്യവിലോപം നടത്തിയതിനാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ഇയാൾ കെവിന്റെ ഭാര്യ വീട്ടുകാരിൽ നിന്നും കൈക്കൂലി വാങ്ങി ഒത്താശ ചെയ്തതായും ആരോപണം ഉണ്ട്. ഈ സംഭവങ്ങളെല്ലാം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്. എസ്‌ഐയെ കൂടാതെ എഎസ്‌ഐയേയും സസ്‌പെൻഡ് ചെയ്തു. കൂടാതെ കോട്ടയം എസ്‌പി മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റുകയും ചെയ്തു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് പ്രകാരമാണ് എസ്‌ഐ ഷിബുവിന്റെ സസ്‌പെൻഷനും എസ്‌പിയുടെ സ്ഥലം മാറ്റവും. യുവാവിനെ തട്ടിക്കൊണ്ടു പോയി മണിക്കൂറുകൾ പിന്നിട്ടിട്ടും കേസ് എടുക്കാനോ അന്വഷിക്കാനോ പൊലീസ് തയ്യാറായില്ല. ഒരുപക്ഷേ കൃത്യസമയത്ത് തന്നെ പൊലീസ് ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ കെവിനെ ജീവനോടെ കണ്ടെത്താൻ പൊലീസിന് കഴിയുമായിരുന്നു. എന്
കോട്ടയം: കെവിനെ തട്ടിക്കൊണ്ടു പോയതായി വീട്ടുകാരും ഭാര്യയും പരാതി നൽകിയിട്ടും കേസ് എടുക്കാതിരുന്ന ഗാന്ധി നഗർ എസ്‌ഐ ഷിബുവിനെ സസ്‌പെൻഡ് ചെയ്തു. പരാതി ലഭിച്ചിട്ടും കൃത്യസമയത്ത് കേസ് എടുക്കാനോ അന്വേഷിക്കാനോ തയ്യാറാവാതിരുന്ന ഷിബു ഗുരുതരമായ കൃത്യവിലോപം നടത്തിയതിനാണ് അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്തത്. ഇയാൾ കെവിന്റെ ഭാര്യ വീട്ടുകാരിൽ നിന്നും കൈക്കൂലി വാങ്ങി ഒത്താശ ചെയ്തതായും ആരോപണം ഉണ്ട്. ഈ സംഭവങ്ങളെല്ലാം വിവാദമായതിന്റെ പശ്ചാത്തലത്തിലാണ് ഇയാളെ സസ്‌പെൻഡ് ചെയ്തത്.
എസ്‌ഐയെ കൂടാതെ എഎസ്‌ഐയേയും സസ്‌പെൻഡ് ചെയ്തു. കൂടാതെ കോട്ടയം എസ്‌പി മുഹമ്മദ് റഫീഖിനെ സ്ഥലം മാറ്റുകയും ചെയ്തു. ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ ഉത്തരവ് പ്രകാരമാണ് എസ്‌ഐ ഷിബുവിന്റെ സസ്‌പെൻഷനും എസ്‌പിയുടെ സ്ഥലം മാറ്റവും. യുവാവിനെ തട്ടിക്കൊണ്ടു പോയി മണിക്കൂറുകൾ പിന്നിട്ടിട്ടും കേസ് എടുക്കാനോ അന്വഷിക്കാനോ പൊലീസ് തയ്യാറായില്ല. ഒരുപക്ഷേ കൃത്യസമയത്ത് തന്നെ പൊലീസ് ഉണർന്ന് പ്രവർത്തിച്ചിരുന്നെങ്കിൽ കെവിനെ ജീവനോടെ കണ്ടെത്താൻ പൊലീസിന് കഴിയുമായിരുന്നു. എന്നാൽ പൊലീസിന്റെ ഭാഗത്തെ ഗുരുതര വീഴ്ചയാണ് കെവിന്റെ മരണത്തിൽ കലാശിച്ചതെന്ന് തുറന്ന് സമ്മതിക്കുകയാണ് ഡിജിപി ഉൾപ്പെടെയുള്ള പൊലീസ് വൃന്ദം.
കസ്റ്റഡിമരണവും അനാവശ്യ ഇടപെടലും കൊണ്ട് തലകുനിച്ചിരിക്കുന്ന പൊലീസിന് മുകളിലുള്ള പേരുദോഷം കുറയ്ക്കാൻ കെവിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കാൻ ഐജി മനോജ് എബ്രഹാമിന്റെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘത്തെ നിയമിച്ചു. ഐജിയും സംഘവും കൊലപാതകം നടന്ന സ്ഥലത്തേക്ക് തിരിച്ചിരിക്കുകയാണ്.
ഗാന്ധിനഗർ എസ്‌ഐ ആയിരുന്ന ഷിബുവിനോട് ജില്ലാ പൊലീസ് മേധാവി കേസ് എടുക്കാൻ വൈകിയത് സംബന്ധിച്ച വിശദീകരണം തേടി കഴിഞ്ഞു. ഇയാൾ പ്രതികളിൽ നിന്നും പണം കൈപ്പറ്റിക്കൊണ്ട് കെവിനെ തട്ടിക്കൊണ്ടുപോകാൻ ഒത്താശ ചെയ്തിരുന്നെന്നും കെവിന്റെ ബന്ധുക്കൾ ആരോപിച്ചിരുന്നു ഈ പരാതിയും അന്വേഷിക്കുമെന്ന് ജില്ലാ പൊലീസ് മേധാവി വ്യക്തമാക്കി.
ജില്ലയിൽ മുഖ്യമന്ത്രിയുടെ പരിപാടികളുണ്ട്. അതിന്റെ തിരക്കുകൾ കഴിഞ്ഞ് നോക്കാം എന്നാണ് ഭർത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായെത്തിയ കൈവിന്റെ ഭാര്യ നീനുവിനോട് പൊലീസ് പറഞ്ഞത്. പരാതി ലഭിച്ചയുടൻ അന്വേഷിച്ചിരുന്നെങ്കിൽ ഒരുപക്ഷെ കെവിനെ ജീവനോടെ ലഭിക്കുമായിരുന്നു.
ഞായറാഴ്ച പുലർച്ചെ ആറ് മണിക്ക് മകനെ തട്ടിക്കൊണ്ടുപോയെന്ന പരാതിയുമായി പിതാവ് ജോസഫ് ജേക്കബാണ് ആദ്യം പൊലീസ് സ്റ്റേഷനിലെത്തിയത്. എന്നാൽ പരാതി പൊലീസ് സ്വീകരിച്ചു പോലുമില്ല. ഇതിന് പിന്നാലെ പതിനൊന്ന് മണിക്ക് ഭർത്താവിനെ തട്ടിക്കൊണ്ടു പോയെന്ന പരാതിയുമായി നീനുവും പൊലീസ്സ്റ്റേഷനിലെത്തി. എന്നാൽ ആ പരാതിയും പൊലീസ് ആദ്യം സ്വീകരിച്ചില്ല. സംഭവം മാധ്യമങ്ങളിൽ വാർത്തയായതോടെ മാത്രമാണ് പൊലീസ് കേസെടുത്തത്. കെവിനൊപ്പം മർദ്ദനത്തിനിരയായ ബന്ധു അനീഷിന്റെ മൊഴി അനുസരിച്ചാണ് കേസെടുത്തത്.
കേസെടുക്കാൻ വൈകിയതിൽ എസ്ഐ യ്ക്ക് ഗുരുതരവീഴ്ച സംഭവിച്ചതായി ഡിവൈഎസ്‌പി വ്യക്തമാക്കി. പരാതി കിട്ടിയ സമയത്ത് അന്വേഷണം നടത്തിയിരുന്നെങ്കിലും സംഘത്തെ പിടികൂടുകയും യുവാവിനെ രക്ഷിക്കുകയും ചെയ്യാമായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നുണ്ട്.
അതേസമയം കെവിന്റെ മരണവുമായി ബന്ധപ്പെട്ട് ഒരാൾ പൊലീസ് കസ്റ്റഡിയിലായതായി സൂചന. കെവിനെ തട്ടിക്കൊണ്ടു പോയ സംഘത്തിലെ ഒരംഗത്തെ തിങ്കളാഴ്ച പുലർച്ചയോടെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളിൽ നിന്ന് നിർണായക വിവരങ്ങൾ പൊലീസിന് ലഭിച്ചുവെന്നാണ് റിപ്പോർട്ടുകൾ. മറ്റ് പ്രതികൾ തമിഴ്‌നാട്ടിലേക്ക് കടന്നുവെന്നാണ് പൊലീസ് സംശയിക്കുന്നത്.
വിമൽ എന്നയാളാണ് പൊലീസിന്റെ പിടിയിലായത്. തട്ടിക്കൊണ്ടു പോയ വാഹനത്തിൽ നിന്നും തന്നെ ഇറക്കിവിടുകയായിരുന്നു എന്നാണ് ഇയാൾ പറഞ്ഞത്. ഇയാൾ നൽകിയ വിവരം അനുസരിച്ചാണ് മൃതദേഹം കണ്ടെത്തിയിരിക്കുന്നത്. അതേസമയം ഭാര്യ നീനുവിന്റെ പരാതി അവഗണിച്ച കോട്ടയം ഗാന്ധിനഗർ എസ്ഐ യ്ക്കെതിരേ അന്വേഷണം നടത്തും.