- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
തോമസ് ഐസക് നിർത്താൻ ആലോചിക്കുന്നത് വിലകൂടുമ്പോഴൊക്കെ കേരളത്തിന്റെ ഖജനാവിന് ഉണ്ടാകുന്ന നേട്ടം മാത്രം; ഇന്ധന അധിക നികുതി വർധന വേണ്ടെന്നു വെയ്ക്കൽ പെട്രോൾ വില കുറയ്ക്കാൻ സഹായിക്കില്ല; നീനുവിന് സർക്കാർ ജോലി നൽകുന്ന കാര്യത്തിലും തീരുമാനം ഉണ്ടാകും: ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ നിർണാകയമാകുന്നത് ഇന്ധന വിലയും കെവിൻ വധവും
കോട്ടയം: ദിവസം തോറും ഇന്ധന വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. റോക്കറ്റ് വിട്ട പോലെ പെട്രോൾ ഡീസൽ വില ഉയർന്നു പോയിട്ടും വിലയെ പിടിച്ചു കെട്ടാൻ യാതൊരു നടപടിയും കേന്ദ്രസർക്കാർ കൈക്കൊണ്ടിട്ടില്ല. ഈ പശ്ചാത്തലത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും അധികനികുതി വേണ്ടെന്നുവയ്ക്കാനുള്ള തീരുമാനത്തിലാണ് കേരളാ സർക്കാർ. ഇന്ന് മന്ത്രിസഭായോഗം ചേരുമ്പോൾ ഇന്ധന വില വർദ്ധനയും കോട്ടയത്തുകൊല്ലപ്പെട്ട കെവിന്റെ വിധവ നീനുവിന് സർക്കാർ ജോലി നൽകുന്നതുമാവും ചർച്ച ചെയ്യുക. പെട്രോളിന്റേയും ഡീസലിന്റേയും വില വർദ്ധിക്കുമ്പോൾ കേരള സർക്കാരിനുണ്ടാകുന്ന അധിക നേട്ടം വേണ്ടെന്ന് വയ്ക്കാനാണ് തോമസ് ഐസക് ഒരുങ്ങുന്നത്. ഇങ്ങനെ കേരളം നികുതി വേണ്ടെന്ന് വച്ചാലും പെട്രോൾ വില കുറയ്ക്കാൻ ഇത് സഹായിക്കില്ല. മറിച്ച് കേരളം ഈടാക്കുന്ന അധിക നികുതി മാത്രമാവും കുറയുക. പെട്രോളിന്റെയും ഡീസലിന്റെയും അധികനികുതി വേണ്ടെന്നുവയ്ക്കുന്ന കാര്യം ബുധനാഴ്ച മന്ത്രിസഭായോഗം പരിഗണിക്കും. ഏപ്രിൽ ഒന്നിനുശേഷമുള്ള വിലവർധനയും അന്നുമുതലുള്ള നികുതിവരുമാനവും ധനവകുപ്
കോട്ടയം: ദിവസം തോറും ഇന്ധന വിലയിൽ വൻ വർദ്ധനവാണ് രേഖപ്പെടുത്തുന്നത്. റോക്കറ്റ് വിട്ട പോലെ പെട്രോൾ ഡീസൽ വില ഉയർന്നു പോയിട്ടും വിലയെ പിടിച്ചു കെട്ടാൻ യാതൊരു നടപടിയും കേന്ദ്രസർക്കാർ കൈക്കൊണ്ടിട്ടില്ല. ഈ പശ്ചാത്തലത്തിൽ പെട്രോളിന്റെയും ഡീസലിന്റെയും അധികനികുതി വേണ്ടെന്നുവയ്ക്കാനുള്ള തീരുമാനത്തിലാണ് കേരളാ സർക്കാർ. ഇന്ന് മന്ത്രിസഭായോഗം ചേരുമ്പോൾ ഇന്ധന വില വർദ്ധനയും കോട്ടയത്തുകൊല്ലപ്പെട്ട കെവിന്റെ വിധവ നീനുവിന് സർക്കാർ ജോലി നൽകുന്നതുമാവും ചർച്ച ചെയ്യുക.
പെട്രോളിന്റേയും ഡീസലിന്റേയും വില വർദ്ധിക്കുമ്പോൾ കേരള സർക്കാരിനുണ്ടാകുന്ന അധിക നേട്ടം വേണ്ടെന്ന് വയ്ക്കാനാണ് തോമസ് ഐസക് ഒരുങ്ങുന്നത്. ഇങ്ങനെ കേരളം നികുതി വേണ്ടെന്ന് വച്ചാലും പെട്രോൾ വില കുറയ്ക്കാൻ ഇത് സഹായിക്കില്ല. മറിച്ച് കേരളം ഈടാക്കുന്ന അധിക നികുതി മാത്രമാവും കുറയുക. പെട്രോളിന്റെയും ഡീസലിന്റെയും അധികനികുതി വേണ്ടെന്നുവയ്ക്കുന്ന കാര്യം ബുധനാഴ്ച മന്ത്രിസഭായോഗം പരിഗണിക്കും. ഏപ്രിൽ ഒന്നിനുശേഷമുള്ള വിലവർധനയും അന്നുമുതലുള്ള നികുതിവരുമാനവും ധനവകുപ്പ് കണക്കാക്കിയിട്ടുണ്ട്.
ഇപ്പോഴുള്ള നികുതിനിരക്ക് അതേപടി നിലനിർത്തി പകരം, ലിറ്ററിന് 50 പൈസ മുതൽ ഒരു രൂപവരെ കുറയ്ക്കുന്നതടക്കമുള്ള കാര്യങ്ങൾ സർക്കാർ പരിഗണനയിലുണ്ട്. കേന്ദ്രം വിലകുറയ്ക്കൽ നടപടികൾ കൈക്കൊള്ളുന്ന മുറയ്ക്ക് കേരളം ഇളവു പിൻവലിക്കും. നിലവിൽ പെട്രോളിന് 32.02 ശതമാനവും അതായത് 19.50 രൂപയും ഡീസലിന് 25.58 ശതമാനവും അതായത് 15.51 രൂപയുമാണു കേരളം ഈടാക്കുന്ന നികുതി. ഇന്ധനവില വർധിച്ചതോടെ സംസ്ഥാനത്തിന്റെ നികുതിവരുമാനത്തിലും വൻ വർധനയാണുണ്ടായത്. 600 കോടിയോളം രൂപയാണ് ഇന്ധനനികുതിയായി മാസം സംസ്ഥാന സർക്കാരിനു ലഭിക്കുന്നത്. ഇത് കുറയ്ക്കുന്ന കാര്യത്തിലാവും ഇന്ന് മന്ത്രിസഭാ യോഗം തീരുമാനം എടുക്കുക.
അതേസമയം ഇന്നത്തെ മന്ത്രി സഭാ യോഗത്തിൽ കോട്ടയത്തെ കെവിന്റെ കൊലപാതകവും പ്രധാന ചർച്ചയാകും. പൊലീസിന്റെ ഭാഗത്തു നിന്നുണ്ടായ ശക്തമായ വീഴ്ചയാണ് കെവിൻ എന്ന ചെറുപ്പക്കാരന്റെ കൊലപാതകത്തിലേക്ക് നയിച്ചത്. പൊലീസിന്റെ വീഴ്ചയിൽ പഴി കേട്ടത് പിണറായി സർക്കാരാണ്. അതു കൊണ്ട് തന്നെ ഇന്നത്തെ മന്ത്രിസഭാ യോഗം കെവിന്റെ കൊലപാതകം അതീവ ഗൗരവത്തോടെ തന്നെ ചർച്ച ചെയ്യും.
ഉത്തരേന്ത്യയിൽ മാത്രം നടന്നിരുന്ന ദുരഭിമാന കൊലപാതകം കേരളത്തിലും അരങ്ങേറിയപ്പോൾ അത് രാജ്യത്തിന്റെ സൽപ്പേര് കളങ്കപ്പെടുത്തിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. ഇന്നലെ രാത്രി എട്ടുമണിയോടെ കെവിന്റെ മാന്നാനത്തെ വീട് സന്ദർശിച്ച കോടിയേരി ബാലകൃഷ്ണൻ മാതാപിതാക്കളെയും നീനുവിനെയും ആശ്വസിപ്പിച്ചു. കുറ്റവാളികൾ എവിടെയൊളിച്ചാലും കണ്ടെത്തുമെന്നു പറഞ്ഞ കോടിയേരി ഈ പ്രശ്‌നത്തെ രാഷ്ട്രീയവൽക്കരിച്ചത് ശരിയല്ലെന്നും അഭിപ്രായപ്പെട്ടു. പ്രതികളിൽ പാർട്ടിയുമായി ബന്ധമുള്ള ആരെങ്കിലും ഉണ്ടെങ്കിൽ വച്ചുപൊറുപ്പിക്കില്ല.
കെവിന്റെ കുടുംബത്തിന് ജീവിക്കാനുള്ള സൗകര്യം സംസ്ഥാന സർക്കാർ ഒരുക്കുമെന്നും നീനുവിന് ജോലി നൽകുന്ന കാര്യം സർക്കാർ ആലോചിക്കുമെന്നും കോടിയേരി പറഞ്ഞു. കെവിന്റെ മരണത്തോടെ ഭർത്താവും വീട്ടുകാരും നഷ്ടപ്പെട്ട നീനുവിന് ജീവിക്കാനുള്ള ഉപാധി സർ്കകാർ തന്നെ ചെയ്തു കൊടുക്കാനാണ് തീരുമാനം. എന്തായാലും ഇക്കാര്യത്തിലും ഇന്ന് മന്ത്രി സഭാ യോഗം തീരുമാനം എടുക്കും.
അതേസമയം ഇന്നലെ കൊല്ലപ്പെട്ട കെവിന്റെ നട്ടാശേരിയിലെ വീട്ടിലെത്തിയ കേന്ദ്രമന്ത്രി കൃഷ്ണരാജ് കെവിന്റെ മാതൃമാതാവ് ചിന്നമ്മ, അമ്മ മേരി, സഹോദരി കൃപ എന്നിവരെ ആശ്വസിപ്പിച്ചു. ആവശ്യമായ നടപടികൾ സ്വീകരിക്കാമെന്നു ബന്ധുക്കളെ അറിയിച്ചു. മഹിളാമോർച്ച സംസ്ഥാന പ്രസിഡന്റ് രേണു സുരേഷ്, കർഷകമോർച്ച സംസ്ഥാന പ്രസിഡന്റ് പി.ആർ.മുരളീധരൻ, ബിജെപി ജില്ലാ ജനറൽ സെക്രട്ടറി ലിജിൻലാൽ, ഏറ്റുമാനൂർ മണ്ഡലം പ്രസിഡന്റ് കെ.ജി.ജയചന്ദ്രൻ തുടങ്ങിയവരും ഒപ്പമുണ്ടായിരുന്നു.