കൊച്ചി: തൈറോയിഡ് ഗ്രന്ഥികളുടെ താക്കോൽദ്വാര ശസ്ത്രക്രിയകളെ ക്കുറിച്ച് ദേശീയ ശിൽപ്പശാലയും ചർച്ചയും അമ്യത ഇൻസ്റ്റിറ്റിയുട്ട് ഓഫ് മെഡിക്കൽ സയൻസസിൽ വച്ചു നടത്തി. ഹെഡ് ആൻഡ് നെക്ക് സർജറി, എൻഡോക്രൈനോളജി എന്നീ വിഭാഗങ്ങൾ സംയുക്തമായാണ് ഇതു നടത്തിയത്. എൻഡോസ്‌കോപ്പ്, റൊബോട്ട് എന്നിവ ഉപയോഗിക്കുന്ന രീതികൾ പരിശീലിപ്പിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ ശിൽപ്പശാലയാണിത്. ശിൽപ്പശാലയുടെ ഉൽഘാടനം ഏഷ്യാ പസഫിക് തൈറോയിഡ് സർജറി അസോസിയേഷൻ സെക്രട്ടറി ജനറൽ ഡോ:ക്യൂങ്ങ്‌ടേ നിർവഹിച്ചു.

വിയറ്റ്‌നാം നാഷണൽ എൻഡോക്രൈൻ സെന്റർ ഡയറക്ടർ ഡോ:ലുവോങ്ങ്, ഇന്ത്യൻ ഹെഡ് ആൻഡ് നെക്ക് സൊസൈറ്റി പ്രസിഡന്റ് ഡോ: മദൻ കാപ്രേ എന്നിവരും മുഖ്യാഥിതികളായിരുന്നു. ഡോ. സുബ്രഹ്മണ്യയ്യർ, ഡോ. ക്യഷ്ണകുമാർ, ഡോ. ഗോപാലക്യ ഷ്ണൻനായർ എന്നിവരുടെ നേത്യത്വത്തിൽ നടക്കുന്ന ഈ ശിൽപ്പശാലയിൽ ഇന്ത്യയിൽ നിന്നും വിദേശത്തു നിന്നും നൂറിൽപ്പരം വിദഗ്ദ്ധർ പങ്കെടുത്തു.