ഷിക്കാഗോ: കേരളാ കോൺഗ്രസ് നേതാവും മുൻ മന്ത്രിയുമായ മോൻസ് ജോസഫ് എംഎ‍ൽഎ ഷിക്കാഗോയിൽ വച്ച് മലയാളം കീബോർഡ് ഫോർ ഐ.ഒ.എസ് (Malayalam Keyboard for iOS) എന്ന അതിനൂതനമായ ഐഫോണിലും ഐപാഡിലും ഉപയോഗിക്കാവുന്ന ആപ് ഉദ്ഘാടനം ചെയ്തു. മലയാള ഭാഷയ്ക്ക് ഇതൊരു മുതൽക്കൂട്ടാണെന്ന് അദ്ദേഹം ഈ വേളയിൽ അഭിപ്രായപ്പെട്ടു.

ഷിക്കാഗോയിലുള്ള ഒരു മലയാളി സ്ഥാപനമായ ആപ്കി ടെക് (abkitech.com) ആണ് ഇത് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ആപ്കി ടെക് സ്ഥാപകരായ എബി തോമസും, കിറ്റി തോമസും ചേർന്നാണ് ഇത് വികസിപ്പിച്ചെടുത്തിരിക്കുന്നത്. മലയാളത്തിൽ എല്ലാ അക്ഷരങ്ങളും, കൂട്ടക്ഷരങ്ങളും കൃത്യമായ രീതിയിൽ ഈ കീബോർഡ് ഉപയോഗിച്ച് ടൈപ്പ് ചെയ്യാൻ സാധിക്കും.

നിങ്ങളുടെ ഐഫോണിലോ ഐപാഡിലോ നിന്ന് ആപ് സ്റ്റോർ (App Store) ഐക്കണിൽ പോകുക. എന്നിട്ട് ' Malayalam Keyboard for iOS'' എന്ന് സേർച്ച് ചെയ്യുക. $0.99 ആണ് ആപിന്റെ വില. ഇൻസ്റ്റോൾ ചെയ്തുകഴിഞ്ഞാൽ സെറ്റിങ്‌സിൽ പോയി പുതിയ കീബോർഡ് ആഡ് ചെയ്യുക. (Settings -> General -> Keyboard ->Keyboards->Add New Keyboard...). ഇത്രയും ചെയ്തുകഴിഞ്ഞാൽ ഈ കീബോർഡ് ഐഫോണിലേയും ഐപാഡിലേയും ഫേസ്‌ബുക്ക്, വാട്‌സ്ആപ്, ഇമെയിൽ, എസ്.എം.എസ് തുടങ്ങിയ എല്ലാം ആപ്പിൽ നിന്ന് നേരിട്ട് ഉപയോഗിക്കാം. ഭൂമിയുടെ പടമുള്ള കീ ഉപയോഗിച്ച് ഇംഗ്ലീഷ് കീ ബോർഡും, മലയാളം കീബോർഡും തമ്മിൽ മാറ്റാവുന്നതാണ്.

മലയാളം എഴുതാൻ എളുപ്പമുള്ള കീബോർഡിന്റെ അഭാവത്തിൽ ഇംഗ്ലീഷിനേയും, മംഗ്ലീഷിനേയും ആശ്രിയിക്കേണ്ടിവന്ന മലയാളികൾക്ക് ഇനി ശുദ്ധ മലയാളത്തിലെഴുതാൻ ഇത് ഉപയോഗിക്കാം. ഇംഗ്ലീഷ് കീബോർഡ് ഉപയോഗിക്കാൻ പഠിച്ചപോലെ അൽപസമയം ശ്രമിച്ചാൽ ഈ കീബോർഡ് ഉപയോഗിക്കാനും പഠിക്കാം.

പ്രവാസി കേരളാ കോൺഗ്രസ് നാഷണൽ പ്രസിഡന്റ് ജെയ്ബു കുളങ്ങര അദ്ധ്യക്ഷത വഹിച്ചു. ഷിക്കാഗോയിൽ നിന്നുള്ള നിരവധി രാഷ്ട്രീയ-സാമൂഹ്യ-സാംസ്‌കാരിക സംഘടനാ പ്രവർത്തകരും മാദ്ധ്യമ പ്രവർത്തകരും പങ്കെടുത്ത, അമ്പത് വർഷക്കാലം പൂർത്തിയാക്കിയ കേരളാ കോൺഗ്രസ് പാർട്ടിയുടെ സുവർണ്ണ ജൂബിലി സമ്മേളനത്തിൽ വച്ചാണ് കീബോർഡ് മലയാളികൾക്കായി സമർപ്പിച്ചത്.

കൂടുതൽ വിവരങ്ങൾക്ക്: http://www.abkitech.com/home/products/mobile-keyboards/malayalam-keyboard-for-ios കാണുക. കീബോർഡ് ഉപയോഗിക്കേണ്ട വിധം യു ട്യൂബിൽ https://www.youtube.com/watch?v=pXXRRyT8c1Q e'yamWv. t^m¬: +1 847 818 8403, B]v tÌmÀ  https://itunes.apple.com/app/id909884782