- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഫിംഗർ ലിക്കിങ് ഗുഡ്' എന്ന പരസ്യവാചകത്തിലെ ഫിംഗർ ലിക്കിങ് ഇനി ഇല്ല; കോവിഡ് കാലത്ത് അനുയോജ്യമായ പര്യമല്ലെന്ന് വിലയിരുത്തൽ; കെ.എഫ്.സി പരസ്യം തിരുത്തി
ഡബ്ലിൻ: 64 കൊല്ലമായി കെ.എഫ്.സിയുടെ മുഖമുദ്രയായിരുന്ന 'ഫിംഗർ ലിക്കിങ് ഗുഡ്' എന്ന പരസ്യവാചകം കെഎഫ്സി ഉപേക്ഷിച്ചു. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ തികച്ചും അനുയോജ്യമല്ലാത്ത പരസ്യവാചകമായതിനാലാണ് ഈ നടപടിയെന്ന് കമ്പനി വ്യക്തമാക്കി.
നിലവിലെ സാഹചര്യത്തിന് ഒട്ടും യോജിക്കാത്ത പരസ്യവാചകമാണ് കമ്പനിയുടേതെന്ന് ബോധ്യമായതിനാലാണ് ഇത്തരത്തിലൊരു തീരുമാനമെടുത്തതെന്ന് കമ്പനിയുടെ ചീഫ് മാർക്കറ്റിങ് ഓഫീസറായ കാതറിൻ റ്റാൻ ഗില്ലെപ്സി അറിയിച്ചു.
വൈറസിനെ ചെറുക്കാൻ കൈകൾ കഴുകാതെ കണ്ണ്, മൂക്ക്, വായ എന്നീ ശരീരഭാഗങ്ങളിൽ സ്പർശിക്കരുതെന്ന് രോഗ നിയന്ത്രണ, പ്രതിരോധ സ്ഥാപനങ്ങൾ ജനങ്ങളോട് നിരന്തരം ആവശ്യപ്പെടുന്നു. അത്തരമൊരു സാഹചര്യത്തിൽ ഇങ്ങനെയൊരു പരസ്യവാചകം ഉപയോഗിക്കുന്നത് ശരിയല്ലെന്നാണ് കരുതുന്നതെന്ന് കമ്പനി അറിയിച്ചു.
Next Story




